ഐപിഎൽ ചരിത്രത്തിൽ ആദ്യമായി ഈ ചരിത്ര നേട്ടം കൈവരിക്കുന്ന താരമാവാൻ എംഎസ് ധോണി |MS Dhoni

ഇന്ന് ചെന്നൈയിലെ എം‌എ ചിദംബരം സ്റ്റേഡിയത്തിൽ കളിക്കുമ്പോൾ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോനി മറ്റൊരു നാഴികക്കല്ലിന് അരികില്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കളിക്കളത്തില്‍ ഇറങ്ങുമ്പോള്‍ ചെന്നൈ ടീമിനെ നയിക്കുന്ന 200-ാമത്തെ മത്സരം ആയിരിക്കും.

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും സ്ഥിരതയുള്ള ക്യാപ്റ്റനാണ് ധോണി. അദ്ദേഹം സിഎസ്‌കെയെ നാല് ഐപിഎൽ കിരീടങ്ങളിലേക്ക് നയിച്ചു (2010, 2011, 2018, 2021 പതിപ്പുകൾ).ലീഗിന്റെ 13 എഡിഷനുകളിൽ 11 എണ്ണത്തിലും അദ്ദേഹം CSK യെ ടൂർണമെന്റിന്റെ അവസാന നാല് ഘട്ടത്തിലേക്ക് നയിച്ചു, അഞ്ച് തവണ റണ്ണേഴ്‌സ് അപ്പായി.

ഐപിഎല്ലില്‍ 213 തവണ ക്യാപ്റ്റനായിരുന്നു ധോനി. ഒരു സീസണില്‍ റൈസിങ് പുനെ സൂപ്പര്‍ ജയന്റിന് വേണ്ടിയാണ് ധോനി കളിക്കളത്തില്‍ ഇറങ്ങിയത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ 125 കളികളില്‍ ടീമിനെ ജയിപ്പിച്ചു. 87 തവണ മാത്രമാണ് പരാജയം രുചിച്ചത്. 58.96 ശതമാനമാണ് വിജയം. ഐപിഎല്ലില്‍ ഏറ്റവും വിജയം നേടിയ ക്യാപ്റ്റന്‍ ആണ് ധോനി.

ധോനിയുടെ ക്യാപ്റ്റന്‍സിയില്‍ 120 തവണയാണ് ചെന്നൈ വിജയിച്ചത്. 78 തവണ മാത്രമാണ് പരാജയം നേരിട്ടത്. ചെന്നൈ ക്യാപ്റ്റന്‍ എന്ന നിലയില്‍ ധോനിയുടെ വിജയശതമാനം 60 ശതമാനത്തിന് മുകളിലാണ്. ഐപിഎൽ ചരിത്രത്തിൽ 39.09 ശരാശരിയിലും 135-ലധികം സ്‌ട്രൈക്ക് റേറ്റിലും 5,004 റൺസ് നേടിയിട്ടുള്ള ധോണി ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുത്ത ഒരു ബാറ്റർ കൂടിയാണ്.24 അര്‍ധ സെഞ്ചുറികള്‍ നേടിയിട്ടുണ്ട്.ടി20 ക്രിക്കറ്റിൽ ചെപ്പോക്കിൽ 1500 റൺസ് തികയ്ക്കാൻ 57 റൺസ് അകലെയാണ് ധോണി.

2/5 - (1 vote)