ഇത് എങ്ങനെ ചെയ്യണമെന്ന് എംഎസ് ധോണി സഞ്ജു സാംസണ് കാണിച്ചു കൊടുക്കുന്നു |Sanju Samson

ചെന്നൈ സൂപ്പർ കിംഗ്‌സും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള ഐ‌പി‌എൽ 2023 മത്സരത്തിനിടെ സെറ്റ് ബാറ്റ്സ്മാൻ ഗ്ലെൻ മാക്സ് വെൽ ഉഅയർത്തിയടിച്ച പന്ത്‌ ക്യാപ്റ്റൻ എം‌എസ് ധോണി ക്യാച്ചിനായി പോയപ്പോൾ അസാധാരണമായ ഗെയിം അവബോധം പ്രകടിപ്പിക്കുകയും അകലം പാലിക്കാൻ സഹതാരങ്ങൾക്ക് സൂചന നൽകുകയും അത് കൈപ്പിടിയിൽ ഒതുക്കുകയും ചെയ്തു.

ചെന്നൈയുടെ വിജയത്തിലെ നിർണായക വിക്കറ്റ് ആയിരുന്നു അത്.ഞായറാഴ്ച രാജസ്ഥാൻ റോയൽസ് vs ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിനിടെ സംഭവിച്ചതിൽ നിന്ന് തികച്ചും വ്യത്യസ്‌തമായിരുന്നു ഇത്, സമാനമായ ക്യാച്ചിന് ശ്രമിക്കുന്നതിനിടെ ക്യാപ്റ്റൻ സഞ്ജു സാംസൺ സഹതാരങ്ങളായ ഷിമ്‌റോൺ ഹെറ്റ്‌മയർ, ധ്രുവ് ജുറൽ എന്നിവരുമായി കൂട്ടിയിടിച്ചു.അവസാനം സഞ്ജുവിന്റെ കയ്യിൽ തട്ടിത്തെറിച്ച പന്ത് രാജസ്ഥാൻ റോയൽസ് പേസർ ട്രെന്റ് ബോൾട്ടിന്റെ കയ്യിലൊതുങ്ങി.ഇങ്ങനെയൊരു സന്ദർഭത്തിൽ വിക്കറ്റ് കീപ്പർ എങ്ങനെ പെരുമാറണം എന്നുള്ളത് ധോണിയിൽ നിന്നും സഞ്ജു സാംസൺ പഠിക്കേണ്ടതുണ്ട്.

മത്സരത്തെ സംബന്ധിച്ചിടത്തോളം എംഎസ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്‌സ് 8 റൺസിന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ 226/6 എന്ന കൂറ്റൻ സ്‌കോറാണ് നേടിയത്. ഡെവൺ കോൺവെ 45 പന്തിൽ 83 റൺസെടുത്തപ്പോൾ ശിവം ദുബെ 27 പന്തിൽ 52 റൺസെടുത്തു. അജിങ്ക്യ രഹാനെയും 20 പന്തിൽ 37 റൺസ് നേടി.വിരാട് കോഹ്‌ലി നേരത്തെ പോയതിന് ശേഷം ഫാഫ് ഡു പ്ലെസിസും ഗ്ലെൻ മാക്‌സ്‌വെല്ലും ആർ‌സി‌ബിക്ക് മികച്ച തുടക്കം നൽകി.

ഡു പ്ലെസിസ് 33 പന്തിൽ 62 ഉം മാക്സ് വെൽ 36 പന്തിൽ 76 ഉം റൺസെടുത്തു. ഇരുവരും ചേർന്ന് 12 സിക്സറുകൾ പറത്തി. എന്നാൽ അവർ പുറത്തായതിന് ശേഷം ദിനേഷ് കാർത്തിക്കിന് മാത്രമെ പിടിച്ചു നില്ക്കാൻ സാധിച്ചുള്ളൂ.20 ഓവറിൽ 218/8 എന്ന നിലയിൽ ആർസിബിയെ പരിമിതപ്പെടുത്തിയ സിഎസ്‌കെ 8 റൺസിന് വിജയിച്ചു.

Rate this post