എനിക്ക് മാത്രമല്ല സഹീർ, ഹർഭജൻ, സെവാഗ്,യുവരാജിനുമൊക്കെ അങ്ങനെയാണ് തോന്നിയത്;ധോണിയെക്കുറിച്ച് കൈഫിൻെറ വെളിപ്പെടുത്തൽ

2004 ഡിസംബർ 23നാണ് മഹേന്ദ്ര സിങ് ധോണി ഇന്ത്യൻ ക്രിക്കറ്റിൽ അരങ്ങേറിയത്. ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിൽ ധോണി റണ്ണൊന്നുമെടുക്കാതെ റൺ ഔട്ടായി പുറത്താവുകയായിരുന്നു. 2019 ലോകകപ്പിലെ സെമിഫൈനലിൽ ന്യൂസിലൻറിനെതിരായ മത്സരത്തിലും ധോണി റൺ ഔട്ടായാണ് പുറത്തായത്. 2020 ആഗസ്ത് 15നാണ് ധോണി ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.ധോണി അരങ്ങേറിയ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ വിജയിച്ചപ്പോൾ മുഹമ്മദ് കൈഫായിരുന്നു മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്.

ധോണി ദുലീപ് ട്രോഫിയിൽ കളിക്കുന്നത് കണ്ട് ഒരു സഹൃത്താണ് തന്നോട് ആദ്യമായി താരത്തെക്കുറിച്ച് പറഞ്ഞതെന്ന് കൈഫ് പറഞ്ഞു. സ്റ്റാർ സ്പോർട്സ് ചാനലിൽ ഒരു പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു മുൻ ഇന്ത്യൻതാരം.ധോണി ഇന്ത്യൻ ടീമിൻെറ നായകനായി ഇത്രക്ക് വിജയിക്കുമെന്ന് കരുതിയിരുന്നില്ലെന്നും കൈഫ് പറഞ്ഞു.

ടീമിലെ അന്നത്തെ സീനിയർ താരരങ്ങളായ സഹീർ ഖാൻ, യുവരാജ് സിങ്, വീരേന്ദർ സെവാഗ് എന്നിവരെല്ലാം സമാന ചിന്താഗതിക്കാരായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.2007ലെ ടി20 ലോകകപ്പിൽ ധോണയായിരുന്നു ഇന്ത്യൻ ടീമിനെ നയിച്ചത്. യുവരാജ് സിങ്, വീരേന്ദർ സെവാഗ് എന്നീ സീനിയർ താരങ്ങളെ മറികന്നാണ് ധോണി ഇന്ത്യൻ ടീമിൻെറ ക്യാപ്റ്റനായത്.

Leave A Reply

Your email address will not be published.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications