അടിച്ചുപറത്താൻ അവർ എത്തി 😱മുംബൈ ക്യാംപിലേക്ക് മാസ്സ് എൻട്രിയുമായി പാണ്ട്യ ബ്രദേഴ്‌സ്

ക്രിക്കറ്റ്‌ പ്രേമികൾ എല്ലാവരും ഇപ്പോൾ വളരെ അധികം ആവേശത്തോടെ കാത്തിരിക്കുന്നത് വരാനിരിക്കുന്ന ഐപിൽ പതിനാലാം സീസണിലെ മത്സരങ്ങൾ ആരംഭിക്കുവാനായിട്ടാണ്. താരങ്ങൾക്കിടയിലെ അതിരൂക്ഷമായ കോവിഡ് വ്യാപനം കാരണം മെയ്‌ ആദ്യ വാരം പാതിവഴിയിൽ ബിസിസിഐ നിർത്തിവെച്ച ഐപിൽ സീസൺ വീണ്ടും യൂഎഇയിൽ പുനരാരംഭിക്കുമ്പോൾ എല്ലാ ടീമുകളും കിരീടം നേടാമെന്നുള്ള ഉറച്ച വിശ്വാസത്തിലാണ്. സെപ്റ്റംബർ 19ന് മുംബൈ ഇന്ത്യൻസ് :ചെന്നൈ സൂപ്പർ കിങ്‌സ് ക്ലാസ്സിക്‌ പോരാട്ടത്തോടെയാണ് സീസണിലെ അവശേഷിക്കുന്ന എല്ലാ മത്സരങ്ങൾക്കും തുടക്കം കുറിക്കുക.

എന്നാൽ ഐപിഎല്ലിൽ ഏറ്റവും മികച്ച റെക്കോർഡ് കരസ്ഥമാക്കിയിട്ടുള്ള ഒരു ടീമാണ് മുംബൈ ഇന്ത്യൻസ്. ഐപിൽ ക്രിക്കറ്റ്‌ ചരിത്രത്തിൽ 5 കിരീടങ്ങൾ നേടിയ eeka ടീമാണ് മുംബൈ ഇന്ത്യൻസ്. സ്റ്റാർ ഓപ്പണിങ് ബാറ്റ്‌സ്മാൻ രോഹിത് ശർമ്മ നയിക്കുന്ന മുംബൈ ഇന്ത്യൻസ് ടീം ഐപിഎല്ലിലെ രണ്ടാംപാദ മത്സരങ്ങൾ മുന്നോടിയായി ഒരുക്കങ്ങൾ എല്ലാം തുടങ്ങി കഴിഞ്ഞു.നിലവിൽ ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ്‌ പരമ്പര കളിക്കുന്ന പല താരങ്ങളും ഇംഗ്ലണ്ടിലാണ് എങ്കിലും ബാക്കിയുള്ള താരങ്ങളും ഉൾപ്പെടുത്തി മുംബൈ ടീം തങ്ങളുടെ പരിശീലന ക്യാമ്പ് കഴിഞ്ഞ ദിവസം യൂഎഇയിൽ തുടങ്ങി കഴിഞ്ഞു. മുംബൈ ഇന്ത്യൻസ് ബൗളിംഗ് കോച്ചും ഒപ്പം സപ്പോർട്ടിങ് സ്റ്റാഫും എല്ലാം മുംബൈ ഇന്ത്യൻസ് താരങ്ങളെ ഏറെ സഹായിക്കാനായി ഇപ്പോൾ പരിശീലന ക്യാംപിലുണ്ട്. എന്നാൽ ഏറെ സോഷ്യൽ മീഡിയ ചർച്ചകൾക്ക് കാരണമായി മാറിയിരിക്കുന്നത് മുംബൈ ഇന്ത്യൻസ് ടീം ക്യാംപിലേക്കുള്ള പാണ്ട്യ ബ്രദേഴ്‌സ് താരങ്ങളുടെ എൻട്രി തന്നെയാണ്.

മുംബൈ ഇന്ത്യൻസ് ടീമിലെ വിശ്വസ്ത താരങ്ങളായ ഹാർദിക് പാണ്ട്യ കൃനാൾ പാണ്ട്യ എന്നിവരാണ് കഴിഞ്ഞ ദിവസം മുംബൈ ടീമിനോപ്പം ചേർന്നത്. ഇവർ ഇരുവരും വൈകാതെ തന്നെ കഠിനമായ പരിശീലനം ആരംഭിക്കും. നേരത്തെ ടീം ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിൽ കോവിഡ് ബാധിതനായ കൃനാൾ പാണ്ട്യ തന്റെ ട്രെയിനിങ് അടക്കം പൂർത്തിയാക്കി പൂർണ്ണ ഫിറ്റ്നസ് നേടിയാണ് മുംബൈ ഇന്ത്യൻ ടീമിനോപ്പം ചേരുന്നത്. മുംബൈ സ്‌ക്വാഡിലെ മറ്റൊരു പ്രധാന താരമാണ് ഹാർദിക് പാണ്ട്യ. ഈ സീസണിലെ ബാക്കി മത്സരങ്ങളിൽ ഫോം വീണ്ടെടുക്കേണ്ടത് ഹാർദിക് പാണ്ട്യക്കും നിർണായകമാണ്.