തോൽവി ശീലമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് , തുടർച്ചയായ മൂന്നാം തോൽവി നേരിട്ട് ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ തുടർച്ചയായ മൂന്നാം തോൽവി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് .കൊച്ചിയിൽ നടന്ന മത്സരത്തിൽ മുംബൈ സിറ്റി എതിരില്ലാത്ത 2 ഗോളുകൾക്കാണ് ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.മുൻ ബ്ലാസ്റ്റേഴ്‌സ് താരം പെരേര ഡയസ് ,മെഹ്താബ് സിങ് എന്നിവരാണ് മുംബൈക്കായി ഗോളുകൾ നേടിയത്.

കഴിഞ്ഞ മത്സരത്തിൽ നിന്നും രണ്ടു മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് കൊച്ചിയിൽ മുംബൈയെ നേരിടാൻ ഇറങ്ങിയത്. ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്.കളിയുടെ അഞ്ചാം മിനിറ്റില്‍ തന്നെ മെഹ്താബിന്റെ ഒരു ലോങ് ബോളില്‍ നിന്ന് ബിപിന്‍ സിങ്ങും അഹമ്മദ് ജാഹുവും യോര്‍ഗെ ഡിയാസും ചേര്‍ന്ന ഒരു മുംബൈ മുന്നേറ്റം ജെസ്സെല്‍ കാര്‍നെയ്‌റോ തടഞ്ഞു. ഏഴാം മിനുട്ടിൽ രാഹുലിന്റെ ബോക്സിലേക്കുള്ള മികച്ചൊരു ക്രോസ്സ് എന്നാൽ സമദിന് കൃത്യസമയത്ത് സ്ഥലത്ത് എത്താൻ കഴിഞ്ഞില്ല.ഗ്രെഗ് സ്റ്റുവർട്ട് എം‌സി‌എഫ്‌സിയെ മിഡ്‌ഫീൽഡിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ സഹായിക്കുകയും കെബിഎഫ്‌സി ബോക്‌സിന് ചുറ്റും കൃത്യമായ പാസുകൾ കളിക്കുകയും ചെയ്തു.

21-ാം മിനിറ്റില്‍ മെഹ്താബ് സിങ്ങിലൂടെ മുംബൈ മുന്നിലെത്തി. മുംബൈക്ക് ലഭിച്ച ഒരു കോര്‍ണറില്‍ നിന്നായിരുന്നു ഗോള്‍. ബ്ലാസ്‌റ്റേഴ്‌സ് ക്ലിയര്‍ ചെയ്യാന്‍ നോക്കിയ പന്ത് ബോക്‌സിലുണ്ടായിരുന്നു മെഹ്താബിന്റെ കാല്‍പ്പാകത്തിനായിരുന്നു. താരത്തിന്റെ കരുത്തുറ്റ ഷോട്ടിനു മുന്നില്‍ കേരള ഗോള്‍കീപ്പര്‍ ഗില്ലിന് മറുപടിയൊന്നും ഉണ്ടായിരുന്നില്ല.31-ാം മിനിറ്റില്‍ മുംബൈ രണ്ടാം ഗോളും നേടി. ഗ്രെഗ് സ്റ്റീവര്‍ട്ട് നല്‍കിയ ത്രൂബോള്‍ ക്ലിയര്‍ ചെയ്യുന്നതില്‍ ലെസ്‌കോവിച്ച് വരുത്തിയ പിഴവ് മുതലെടുത്ത് മുൻ ബ്ലാസ്റ്റേഴ്‌സ് താരം പെരേര ഡിയാസ് അനായാസം പന്ത് വലയിലെത്തിക്കുകയായിരുന്നു. ഒന്നാം പകുതി അവസാനിക്കുന്നതിനു മുൻപായി രാഹുൽ കെപിയിലൂടെ ഗോൾ നേടാൻ ബ്ലാസ്റ്റേഴ്സിന് ഒരു അവസരം ലഭിച്ചെങ്കിലും ഗോൾ കീപ്പർ ഫുർബ ഒരു തകർപ്പൻ സേവ് നടത്തി.

രണ്ടാം പകുതി ആരംഭിച്ച് ഏഴു മിനുട്ട് കഴിഞ്ഞപ്പോൾ ബ്ലാസ്റ്റേഴ്സിന് ഗോൾ നേടാനുള്ള അവസരം ലഭിച്ചു. എന്നാൽ ലൂണയുടെ ക്രോസിൽ നിന്ന് ദിമിത്രിയോസിന്റെ ഹെഡർ പുറത്തേക്ക് പോയി. 57 ആം മിനുട്ടിൽ ഡയമന്റകോസ് ദിമിത്രിയോസിന്റെ ഷോട്ട് രക്ഷപ്പെടുത്തിയിരിക്കുകയാണ് മുംബൈ ഗോളി ഫൂർബ. 70 മത്തെ മിനുട്ടിൽ സഹലിന് പകരം ഹോർമിപാമും വിക്ടർ മോംഗിലിന് പകരം കലിയുഷ്നിയും കളത്തിൽ ഇറങ്ങി. 72 ആം മിനുറ്റിൽ ലൂണയുടെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങി.

Rate this post