❝ഒന്നാം സ്ഥാനക്കാർക്ക് മുന്നിൽ പൊരുതി തോറ്റ് കേരള ബ്ലാസ്റ്റേഴ്‌സ്❞

പതിവ് കഥ തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സ് , ആദ്യ പകുതിയിൽ മികച്ച പ്രകടനത്തിലൂടെ ഗോൾ നേടുകയും പതിവ് പോലെ രണ്ടാം പകുതിയിൽ ഗോൾ തിരിച്ചു വാങ്ങി പരാജയം ഏറ്റുവാങ്ങുക. മുംബൈ എഫ്സി ക്കെതിരെ ആദ്യ പകുതിയിൽ ഒരു ഗോൾ ലീഡ് നേടുകയും എന്നാൽ രണ്ടാം പകുതിയിൽ കളി മറന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടു ഗോൾ വഴങ്ങി തോൽവി ചോദിച്ചു വാങ്ങി. ബഗാനെതിരെ കഴിഞ്ഞ മത്സരത്തിന്റെ ആവർത്തനമായിരുന്നു ഇന്ന് ലീഗിലെ ഒന്നാം സ്ഥാനക്കാരായ മുംബൈക്കെതിരെയും. ആദ്യ പകുതിയിൽ കാണിച്ച ഒത്തിണക്കവും പന്തടക്കവും രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സിന് നഷ്ടമായി.രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗോൾ വഴങ്ങിയതാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്.

സൂപ്പർ സ്‌ട്രൈക്കർ ഹൂപ്പർ ഇല്ലാതെ ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സ് ആക്രമണത്തോടെയാണ് മുംബൈക്കെതിരെ ആദ്യ പകുതി ആരംഭിച്ചത്. 8 ആം മിനുട്ടിതന്നെ ബ്ലാസ്റ്റേഴ്സിന് ആദ്യ അവസരം ലഭിച്ചു .സഹാൽ അബ്ദുൾ സമദ് പന്ത് ബോക്സിലുള്ള വിസെൻറ് ഗോമസിലേക്ക് കൈമാറിയെങ്കിലും മുംബൈ സെന്റർ ബാക്ക് മൊർതട ക്ലിയർ ചെയ്തു. 25 എ മിനുട്ടിൽ ബ്ലാസ്റ്റേഴ്സിന് മികച്ച അവസരം ലഭിച്ചു .കേരള ബ്ലാസ്റ്റേഴ്സ് ലെഫ്റ്റ് ബാക്ക് യോണ്ട്രെംബെം ദെനേചന്ദ്ര പന്തുമായി ബോക്സിൽ പ്രവേശിക്കുകയും രാഹുലിന് ക്രോസ്സ്ചെയ്യുകയും ചെയ്തു എന്നാൽ രാഹുലിന്റെ ഷോട്ട് ഗോൾ കീപ്പർ അമരീന്ദർ സിംഗ് തടുത്തു. ബ്ലാസ്റ്റേഴ്സിന് വീണ്ടു അവസരം ലഭിച്ചു ബോക്സിനു പുറത്തു നിന്നും മറെ തൊടുത്ത മനോഹരമായ വോളി പണിപ്പെട്ടാണ് ഗോൾ കീപ്പർ അമരീന്ദർ സിംഗ് തട്ടിയകറ്റിയത്.

27ആം മിനുട്ടിൽ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ വന്നത്. വിസെന്റെയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തത്. സഹൽ അബ്ദുൽ സമദിന്റെ കോർണറിൽ നിന്ന് ഒരു മനോഹര ഹെഡറിലൂടെ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ. സഹലിന്റെ സീസണിലെ രണ്ടാം അസിസ്റ്റായിരുന്നു ഇത്.ഈ ഗോളിന് ശേഷം സഹലിന്റെ പാസിൽ നിന്ന് മറെയ്ക്ക് ഒരു അവസരം ലഭിച്ചു. മറെയുടെ ഷോട്ട് അമ്രീന്ദറിന്റെ കയ്യിലും പോസ്റ്റിലും തട്ടിയാണ് മടങ്ങിയത്. കേരള ബ്ലാസ്റ്റേഴ്സിന് ഭാഗ്യം കുറവാണെന്ന് തന്നെ പറയേണ്ടി വരും. അല്ലായെങ്കിൽ ഇന്ന് ആദ്യ പകുതി അവസാനിക്കുമ്പോൾ മുംബൈ സിറ്റിക്ക് എതിരെ ഒന്നിൽ കൂടുതൽ ഗോളുകൾക്ക് മുന്നിൽ നിന്നേനെ.

ഒരു ഗോളിന്റെ ലീഡിൽ ഇറങ്ങിയ ബ്ലാസ്റ്റേഴ്സിനെതിരെ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മുംബൈ സമനില പിടിച്ചു.ബിപിൻ സിംഗാണ് മുംബൈ എഫ് സിയുടെ ഗോൾ നേടിയത്. 49ആം മിനുട്ടിൽ രാഹുലിന്റെ പാസിൽ നിന്നും മറെയുടെ ഷോട്ട് അടിച്ചെങ്കിലും മുംബൈ ഗോൾ കീപ്പർ മറികടക്കാനായില്ല. 57 ആം മിനുട്ടിൽ സഹലിന്റെ ക്രോസിൽ നിന്നും വിൻസെന്റെയുടെ ഹെഡ്ഡർ പുറത്തേക്കു പോയി. 60 ആം മിനുട്ടിൽ സഹലിന്റെ ക്രോസിൽ നിന്നുമുള്ള രാഹുലിന്റെ ഹെഡ്ഡർ ഗോൾകീപ്പറുടെ കയ്യിൽ തട്ടി പുറത്തേക്ക് പോയി. വീണ്ടും സഹലിന്റെ കോർണറിൽ നിന്നുമുള്ള ഹെഡ്ഡർ ഗോൾ കീപ്പർ അമരീന്ദർ സിംഗ് തടുത്തിട്ടു.

ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയായി 65 ആം മിനുട്ടിൽ മുംബൈക്ക് അനുകൂലമായി പെനാൽറ്റി ലഭിക്കുകയും കിക്കെടുത്ത ലെ ഫോണ്ടറെ വലയിലാക്കി.70 ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്‌സ് പകരക്കാരായി ജീക്സനെയും ഹൂപ്പറെയും കളത്തിലിറക്കി. സമനില ഗോളനായി ബ്ലാസ്റ്റേഴ്‌സ് കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും മുംബൈ താളം വീണ്ടെടുത്ത് പ്രതിരോധം ശക്തമാക്കിയതോടെ കേരളത്തിന്റെ പ്രതീക്ഷകൾ അസ്തമിച്ചു.16 മത്സരങ്ങളിൽ നിന്നും 15 പോയിന്റുമായി ഒൻപതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.

Leave A Reply

Your email address will not be published.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications