‘ഐപിഎൽ ഫൈനലിൽ ധോണിയെ വീണ്ടും നേരിടണം’ : ഹാർദിക് പാണ്ഡ്യ

ഐപിഎൽ 2023 ക്വാളിഫയറിൽ ഗുജറാത്തിനെ പരാജയപെടുത്തി ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സ് ഫൈനലിൽ ഇടം പിടിച്ചിരിക്കുകായണ്‌. മത്സരത്തിന് ശേഷം എംഎസ് ധോണിയെ അഭിനന്ദിച്ച ജിടി ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ഫൈനലിൽ വീണ്ടും ധോണിയെ നേരിടണമെന്ന് പറഞ്ഞു.

ഇന്നലെ ടോസ് നേടിയ ജിടി ചെന്നൈയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.റുതുരാജ് ഗെയ്‌ക്‌വാദിന്റെ അർധസെഞ്ചുറിയുടെയും അവസാനം രവീന്ദ്ര ജഡേജയുടെ മികച്ച പ്രകടനത്തിന്റെയും പിൻബലത്തിൽ സിഎസ്‌കെ 172 റൺസെടുത്തു.മത്സരത്തിൽ ഋതുരാജ് 44 പന്തുകളിൽ 60 റൺസാണ് നേടിയത്. കോൺവെ 34 പന്തുകളിൽ 40 റൺസ് നേടി. ഒപ്പം പിന്നീടെത്തിയ ബാറ്റർമാരും ചെറിയ രീതിയിൽ സംഭാവനകൾ നൽകിയതോടെ ചെന്നൈ മികച്ച സ്കോറിൽ എത്തുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന്റെ ഓപ്പണർ സാഹയെ(12) തുടക്കത്തിൽ തന്നെ കൂടാരം കയറ്റാൻ ചെന്നൈക്ക് സാധിച്ചു. പിന്നാലെ നായകൻ ഹർദിക് പാണ്ട്യ കൂടി മടങ്ങിയതോടെ ഗുജറാത്ത് പതറുന്നതാണ് കണ്ടത്. ഒരുവശത്ത് ശുഭമാൻ ഗിൽ ക്രീസിലുറച്ചപ്പോൾ മറുവശത്ത് വിക്കറ്റുകൾ നഷ്ടമായി കൊണ്ടിരിക്കുകയായിരുന്നു. ഒപ്പം കൃത്യമായ രീതിയിൽ ചെന്നൈയുടെ സ്പിന്നർമാർ മത്സരം നിയന്ത്രിച്ചതോടെ ഗുജറാത്തിന് കാര്യങ്ങൾ കൂടുതൽ വഷളായി. ആദ്യ 10 ഓവറുകൾ അവസാനിച്ചപ്പോൾ തന്നെ ഗുജറാത്തിന് ആവശ്യമായ റൺറേറ്റ് ഒരുപാട് ഉയർന്നിരുന്നു

മത്സരത്തിൽ വലിയ പ്രതീക്ഷയായിരുന്ന മധ്യനിര ബാറ്റർമാർ ഷാനകയുടെയും(17) മില്ലറുടെയും(4) വിക്കറ്റുകൾ ചെറിയ ഇടവേളയിൽ ഗുജറാത്തിന് നഷ്ടമായി. ഒപ്പം നിർണായകമായ സമയത്ത് ശുഭ്മാൻ ഗില്ലും കൂടാരം കയറിയതോടെ ഗുജറാത്ത് പരാജയം മണത്തൂ. മത്സരത്തിൽ 38 പന്തുകളിൽ 42 റൺസ് ആയിരുന്നു ഗിൽ നേടിയത്.ശേഷം അവസാന ഓവറുകളിൽ റാഷിദ് ഖാൻ ഗുജറാത്തിനായി പൊരുതുകയുണ്ടായി. മത്സരത്തിൽ റാഷിദ് 16 പന്തുകളിൽ 30 റൺസാണ് നേടിയത്. എന്നാൽ വിജയത്തിന് 15 റൺസകലെ ഗുജറാത്ത് വീഴുകയായിരുന്നു.ജഡേജ 18 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.

ഇപ്പോൾ തോൽവിയെക്കുറിച്ച് കൂടുതൽ ചിന്തിക്കേണ്ട കാര്യമില്ലെന്നും ക്വാളിഫയർ രണ്ടിന് മുന്നോടിയായി വീണ്ടും സംഘടിക്കാൻ ശ്രമിക്കുമെന്നും തോൽവിക്ക് ശേഷം സംസാരിക്കുമ്പോൾ ഹാർദിക് പറഞ്ഞു. ധോണിയുടെ മികവാണ് ചെന്നൈക്ക് ജയം നേടിക്കൊടുത്തത്.തന്റെ ബൗളർമാരുടെ സഹായത്തോടെ ടീമിന് 10 റൺസ് കൂട്ടി നൽകും.ഞങ്ങൾക്ക് വിക്കറ്റുകൾ നഷ്ടപ്പെടുന്നത് തുടർന്നു, അവൻ ബൗളർമാരെ മാറ്റിക്കൊണ്ടിരുന്നു. ജിടി ക്യാപ്റ്റൻ തന്റെ എതിരാളിയെ അഭിനന്ദിക്കുകയും ഫൈനലിൽ അദ്ദേഹത്തെ നേരിടാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു.”ഞങ്ങൾ 15 അധിക റൺസ് വഴങ്ങിയതായി എനിക്ക് തോന്നി. ഞങ്ങൾ ഒരുപാട് കാര്യങ്ങൾ ശരിയായി ചെയ്തു. ഫൈനലിൽ എത്തുമെന്ന് ഉറപ്പാക്കാൻ ഒരു കാളി കൂടി കളിക്കണം.ഈ സീസണിൽ ഞങ്ങൾ നന്നായി ചെയ്ത കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക,”ഹാർദിക് പറഞ്ഞു.

1/5 - (1 vote)