‘തനിക്ക് പകരം വരുന്ന കളിക്കാരന് ലോകകപ്പിൽ ടീമിനെ മികച്ച രീതിയിൽ സഹായിക്കാൻ സാധിക്കും’:കരിം ബെൻസേമ |Karim Benzema |Qatar 2022

2022 ഖത്തർ ലോകകപ്പ് തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ ഫ്രാൻസിന് കനത്ത തിരിച്ചടി. ഫ്രാൻസിന്റെ റയൽ മാഡ്രിഡ് സ്‌ട്രൈക്കർ കരിം ബെൻസേമയെ പരിക്കിനെ തുടർന്ന് ലോകകപ്പ് ടീമിൽ നിന്ന് പുറത്തായിരിക്കുകയാണ്.ലോകകപ്പിന്റെ തുടക്കത്തിൽ ബെൻസിമ പൂർണ ഫിറ്റ്‌നസ് പ്രകടിപ്പിക്കാത്തതിനെ തുടർന്ന് ലോകകപ്പിനുള്ള ഫ്രാൻസിന്റെ 26 അംഗ ടീമിൽ നിന്ന് റയൽ മാഡ്രിഡ് സ്‌ട്രൈക്കറെ ഒഴിവാക്കി.

ഫ്രഞ്ച് ദേശീയ ടീമിനൊപ്പം പരിശീലനത്തിൽ പങ്കെടുക്കുന്നതിനിടെ തുടയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് ലോകകപ്പ് ടീമിൽ നിന്ന് പിന്മാറാൻ ബെൻസിമ നിർബന്ധിതനായത്. കഴിഞ്ഞ ദിവസം ഫ്രാൻസ് ടീമിനൊപ്പം ബെൻസെമ പരിശീലന സെഷനിൽ പങ്കെടുത്തിരുന്നു.രിശീലനത്തിനിടെ ബെൻസിമയുടെ പരിക്ക് കൂടുതൽ വഷളായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലോകകപ്പിൽ നിന്നും പുറതെയതിനു പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഫ്രഞ്ച് സ്‌ട്രൈക്കർ.

ജീവിതത്തിൽ ഒരിക്കലും തളരാത്ത ഒരാളാണ് താനെന്നും എന്നാൽ നിർഭാഗ്യവശാൽ സ്ക്വാഡിൽ തൻ്റെ സ്ഥാനം ഒഴിയേണ്ടി വരുമെന്നും കിരീടം നിലനിർത്താൻ ഫ്രാൻസിന്റെ ശ്രമത്തെ സഹായിക്കാൻ കഴിയുന്ന മറ്റാരെയെങ്കിലും അത് ഏറ്റെടുക്കാൻ അനുവദിക്കണമെന്നും 34-കാരൻ പറഞ്ഞു. എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.”എന്റെ ജീവിതത്തിൽ ഞാൻ ഒരിക്കലും തളരില്ല, പക്ഷേ ഇന്ന് രാത്രി ഞാൻ എപ്പോഴും ചെയ്യുന്നതുപോലെ ടീമിനെക്കുറിച്ച് ചിന്തിക്കണം, അതിനാൽ ലോകകപ്പ് നേടാൻ ഞങ്ങളുടെ ടീമിനെ സഹായിക്കാൻ കഴിയുന്ന ഒരാൾക്ക് എന്റെ സ്ഥാനം വിട്ടുകൊടുക്കാൻ ഞാൻ തയ്യാറാവണം ,എല്ലാവർക്കും നന്ദി” ബെൻസെമ പറഞ്ഞു.

ഫ്രാൻസിനായി ലോകകപ്പിൽ ഇല്ലാത്ത താരങ്ങളുടെ നീണ്ട പട്ടികയിൽ ഏറ്റവും ഒടുവിലായി ബെൻസെമയും ചേർന്നു. സ്ക്വാഡ് പ്രഖ്യാപിക്കുന്നതിന് മുമ്പ് നിലവിലെ ചാമ്പ്യൻമാർ പോൾ പോഗ്ബയും എൻ’ഗോലോ കാന്റെയും ഇല്ലായിരുന്നു, തുടർന്ന് പ്രെസ്നെൽ കിംപെംബെയെയും ക്രിസ്റ്റഫർ എൻകുങ്കുവിനെയും പരിക്കുകളോടെ നഷ്ടമായി.ബെൻസിമയുടെ പകരക്കാരനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഫ്രാൻസിന്റെ ലോകകപ്പ് സ്ക്വാഡിൽ ഒലിവിയർ ജിറൂഡ്, കൈലിയൻ എംബാപ്പെ, അന്റോയിൻ ഗ്രീസ്മാൻ തുടങ്ങിയ മുൻനിര താരങ്ങളുണ്ടെങ്കിലും, ബാലൺ ഡി ഓർ 2022 ജേതാവ് കരിം ബെൻസെമയുടെ അഭാവം ഫ്രാൻസിന്റെ മുന്നേറ്റ നിരയുടെ ശക്തി കുറയ്ക്കും എന്നുറപ്പാണ്.

Rate this post