നടന്നത് കോഹ്ലിയുടെ പ്ലാൻ 😱ബുംറയുടെ തലക്ക് നേരെയുള്ള ബൗളിങ്ങിൽ സംശയവുമായി മുൻ താരം

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ലോർഡ്‌സിലെ 151 റൺസ് ജയത്തിന് പിന്നാലെയാണ് ക്രിക്കറ്റ്‌ ലോകവും ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ആരാധകരും ഇപ്പോൾ. ലോർഡസിലെ മണ്ണിൽ ഇന്ത്യൻ ടീം ഐതിഹാസികമായ ജയം കരസ്ഥമാക്കിയപ്പോൾ പിറന്നത് അപൂർവമായ റെക്കോർഡുകളുമാണ്. ലോർഡ്‌സ് ടെസ്റ്റിൽ അഞ്ചാം ദിനം പല ക്രിക്കറ്റ്‌ നിരീക്ഷകരും ഇംഗ്ലണ്ട് ടീമിന്റെ ജയമാണ് പ്രതീക്ഷിച്ചത് എങ്കിലും എല്ലാ പ്രവാചനങ്ങളെയും ആസ്ഥാനതാക്കി ബാറ്റിങ്ങിലും ബൗളിങ്ങിലും മികവോടെ കളിച്ചാണ് ഇന്ത്യൻ ടീം ചരിത്രജയം നേടി ടെസ്റ്റ്‌ പരമ്പരയിൽ 1-0ന് മുൻപിലേക്ക് എത്തിയത്.

അതേസമയം അനേകം മറക്കുവാൻ കഴിയാത്ത മുഹൂർത്തങ്ങൾക്കും രണ്ടാം ടെസ്റ്റ്‌ മത്സരം സാക്ഷിയായി. രണ്ടാം ടെസ്റ്റ്‌ മത്സരത്തിലെ അവസാന ദിനം അടക്കം ഇംഗ്ലണ്ട് താരങ്ങളും ചില ഇന്ത്യൻ ടീമിലെ താരങ്ങളും തമ്മിൽ രൂക്ഷമായ തർക്കം നടന്നത് ആരാധകരെ ഞെട്ടിച്ചു. ഇന്ത്യൻ ടീം ഫാസ്റ്റ് ബൗളർ ബുംറയുമായി ഇംഗ്ലണ്ട് ടീം ക്രിക്കറ്റ്‌ താരങ്ങൾ അടക്കം വളരെ അധികം വാക് പോരിൽ ഏർപ്പെട്ടതും ഏറെ ചർച്ചയായി മാറിയിരുന്നു.

എന്നാൽ ഇപ്പോൾ ക്രിക്കറ്റ്‌ ലോകത്ത് സജീവമായി ചർച്ചചെയ്യപ്പെടുന്നത് ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്‌പ്രീത് ബുംറ ഇംഗ്ലണ്ട് താരം ജെയിംസ് അൻഡേഴ്സൺ എതിരെ എറിഞ്ഞ ഒരു ഓവർ തന്നെയാണ്. ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ടീമിന്റെ ഒന്നാം ഇന്നിങ്സ് ബാറ്റിങ്ങിനിടയിലാണ് സംഭവം. ജെയിംസ് അൻഡേഴ്സൺ എതിരെ തുടർച്ചയായി അതിവേഗ ബൗൺസറുകൾ എറിയാൻ ബുംറ ശ്രമിച്ചതും ശേഷം അൻഡേഴ്സൺ ചില പ്രതികരണം നടത്തിയതും എല്ലാം ക്രിക്കറ്റ്‌ ലോകത്തെ അമ്പരപ്പിച്ചിരുന്നു. ബുംറ മനഃപൂർവ്വം ബൗൺസർ ഏറിഞ്ഞ് അൻഡേഴ്സണ്‌ പരിക്കേൽപ്പിക്കാനായി ശ്രമിച്ചതാണ് എന്നും പല പ്രമുഖ ക്രിക്കറ്റ്‌ ആരാധകരും വിമർശനമായി തുറന്ന് പറഞ്ഞിരുന്നു.

എന്നാൽ ഈ വിഷയത്തിൽ തന്റെ അഭിപ്രായം വിശദമാക്കുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ്‌ മഞ്ജരേക്കർ. ഇന്ത്യൻ നായകൻ കോഹ്ലിക്കും ഈഒരു ഗൂഡതന്ത്രത്തിൽ പങ്കുണ്ട് എന്നാണ് അദ്ദേഹം വിശദമാക്കുന്നത്.”ഇങ്ങനെ മുൻപ് ബുംറ പന്തെറിറിഞ്ഞത് ഞാൻ കണ്ടിട്ടില്ല. അൻഡേഴ്സൺ എതിരെ ബുംറ നടപ്പിലാക്കിയത് നായകൻ വിരാട് കോഹ്ലിയുടെ തന്ത്രമാണോ എന്ന് എനിക്ക് സംശയമുണ്ട് സാധാരണ കാണുവാൻ കഴിയാത്ത ഒരു ബുംറയെയാണ് നമ്മൾ ആ ഓവറിൽ കണ്ടത്. തുടർച്ചയായി ഷോർട്ട് ബോളുകൾ അൻഡേഴ്സൺ എതിരെ എറിഞ്ഞാണ് ജസ്‌പ്രീത് ബുംറ ആ ഓവറിൽ ശ്രദ്ധ നേടിയത് ഇത് കോഹ്ലിയുടെ പ്ലാനാണോ എനിക്ക് ഏറെ സംശയമുണ്ട് “മഞ്ജരേക്കർ അഭിപ്രായം വിശദമാക്കി.