❝സൂപ്പർ താരങ്ങളടങ്ങിയ പിഎസ്ജിയെ നാണം കെടുത്തി വിട്ട് റെന്നസ് ❞

ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന ക്ലബ്ബായത് കൊണ്ടോ, സൂപ്പർ താരങ്ങളായ ലയണൽ മെസ്സി നെയ്മർ എംബപ്പേ എന്നിവർ അണിനിരന്നത് കൊണ്ടോ മത്സരം വിജയിക്കാൻ സാധിക്കില്ല കളിക്കളത്തിൽ എങ്ങനെ കളിക്കുന്നു എന്നതിനെ ആശ്രയിക്കും എന്ന് തെളിയിക്കുന്നതായിയുന്നു ഇന്ന് ഫ്രഞ്ച് ലീഗിൽ നടന്ന പിഎസ്ജി റെന്നസ് മത്സരം. എതിരില്ലാത്ത രണ്ടു ഗോളുകക്കായിരുന്നു റെന്നസ് ഫ്രഞ്ച് ചാമ്പ്യന്മാരെ തകർത്തെറിഞ്ഞത്. സൂപ്പർ താരങ്ങൾ അണിനിരത്തിയിട്ടും ഗോൾ ലക്ഷ്യമാക്കി ഒരു ഷോട്ട് പോലും ഉതിർക്കാൻ ഫ്രഞ്ച് വമ്പന്മാർക്കായില്ല.

തുടക്കത്തിൽ പി എസ് ജി നിരവധി അവസരങ്ങൾ സൃഷ്ടിച്ചിരുന്നു എങ്കിലും ഒന്ന് പോലും മുന്നേറ്റ നിര താരങ്ങൾക്കും ലക്‌ഷ്യം കാണാനായില്ല. ആദ്യ പകുതിയുടെ 31 ആം മിനുട്ടിൽ മെസ്സിയുടെ മികച്ചൊരു ഫ്രീകിക്ക് പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു. ആദ്യ പകുതിക്ക് തൊട്ടു മുമ്പാണ് റെന്നസ് ഗോൾ നേടിയത്.ഇടതു വിങ്ങിൽ നിന്ന് വന്ന സിലെമനയുടെ മികച്ച ക്രോസ് ലബോർഡെ വലയിൽ എത്തിക്കുക ആയിരുന്നു. രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ റെന്നെ ലീഡ് ഇരട്ടിയാക്കി. ഇത്തവണ ലബോർടെയുടെ പാസ് സ്വീകരിച്ച് ടൈറ്റ് ആണ് ഗോൾ നേടിയത്. ഇതോടെ പി എസ് ജി പരുങ്ങലിലായി.

62 ആം മിനുട്ടിൽ റെന്നസ് ലീഡുയതാണ് അവസരം ലഭിച്ചെങ്കിലും സുലൈമാൻയുടെ ഷോട്ട് ക്രോസ്സ് ബാറിനു മുകളിലൂടെ പോയി.68ആം മിനുട്ടിൽ എമ്പപ്പെ ഒരു ഗോൾ മടക്കി എങ്കിലും വാർ അത് ഓഫ്സൈഡ് വിളിച്ചു. മറുവശത്ത് റെന്നെക്ക് കിട്ടിയ പെനാൾട്ടിയും വാർ നിഷേധിച്ചു. 71 ആം മിനുട്ടിൽ മ്പപ്പെക്ക് ഗോൾ മടക്കാൻ അവസരം ലഭിച്ചെങ്കിലും ബാറിന് മുകളിലൂടെ പോയി. 74 ആം മിനുട്ടിൽ മെസ്സിയുടെ ഫ്രീ കിക്ക് വലതു പോസ്റ്റിനു തൊട്ടുരുമ്മി പുറത്തേക്ക് പോയി.

76 ആം മിനുട്ടിൽ നെയ്മർക്ക് പകരം ഇക്കാർഡിയെ ഇറക്കിയെങ്കിലും ഫലമുണ്ടായില്ല.പി എസ് ജിയുടെ ലീഗിലെ ആദ്യ പരാജയമാണിത്. 9 മത്സരങ്ങളിൽ നിന്ന് 24 പോയിന്റുമായി പി എസ് ജി തന്നെയാണ് ഇപ്പോഴും ലീഗിൽ ഒന്നാമത്. റെന്നെക്ക് 12 പോയിന്റാണ് ഉള്ളത്.

Rate this post