മൂന്നാം ഗ്രാൻഡ് സ്ലാം കിരീടം സ്വന്തമാക്കി നയോമി ഒസാക്ക

2020 ലെ യു.എസ് ഓപ്പൺ കിരീടം നാലാം സീഡ് ആയ ജപ്പാൻ താരം നയോമി ഒസാക്കക്ക്.ബെലാറഷ്യൻ താരം വിക്ടോറിയ അസാരെങ്കയെ 1-6, 6-3, 6-3 എന്ന സ്‌കോറിന് തോൽപ്പിച്ച് മൂന്ന് വർഷത്തിനിടെ രണ്ടാം തവണയും ട്രോഫി ഉയർത്തി.ആവേശകരമായ ഫൈനലിൽ ആദ്യ സെറ്റ് കൈവിട്ട ശേഷമാണ് വിക്ടോറിയ അസരങ്കക്ക് എതിരെ 22 കാരിയായ ഒസാക്ക ജയം കണ്ടത്. കരിയറിലെ മൂന്നാം ഗ്രാന്റ് സ്‌ലാം കിരീടവും രണ്ടാം യു.എസ് ഓപ്പൺ കിരീടവും ആണ് ഒസാക്കക്ക് ഇത്.

ഈ വിജയം ഒസാക്കക്കു ഗ്രാൻഡ്സ്ലാം ഫൈനലിൽ 100% വിജയ റെക്കോർഡ് നിലനിർത്താൻ അനുവദിച്ചു. അസറെങ്കയ്ക്ക് യുഎസ് ഓപ്പൺ കിരീടം മൂന്നാം തവണയും നഷ്ടപ്പെട്ട് . 2012 ലും 2013 ലും റണ്ണറപ്പ് ആയിരുന്നു.സിൻസിനാറ്റി ഫൈനലിൽ പരിക്കേറ്റു പുറത്ത് പോയി അസരങ്കക്ക് മുമ്പിൽ കിരീടം കൈവിടേണ്ടി വന്ന ഒസാക്കക്ക് ഈ കിരീടനേട്ടം മധുര പ്രതികാരവും ആയി.1994 ൽ അരാന്റക്സ സാഞ്ചസിനു ശേഷം ആദ്യമായാണ് ഒരു വനിതാ ഫൈനലിന്റെ ആദ്യ സെറ്റ് നഷ്ടപ്പെട്ടിട്ടും കിരീടം സ്വന്തമാക്കുന്നത്.