ഖത്തർ 2022 :❝ഏറ്റവും കൂടുതൽ ഫിഫ ലോകകപ്പുകൾ കളിച്ച ടീമുകൾ❞ |Qatar 2022

ഫിഫ ലോകകപ്പിന്റെ 92 വർഷത്തെ ചരിത്രത്തിൽ 21 എഡിഷനുകളിലായി 78 ദേശീയ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്.ഫിഫയുടെ അഫിലിയേറ്റുകളിൽ (211 ) പകുതിയിൽ താഴെ മാത്രം രാജ്യങ്ങളാക്കാണ് വേൾഡ് കപ്പിൽ പങ്കെടുക്കാൻ സാധിച്ചത്.2022 ലെ വേൾഡ് കപ്പിന് ആതിഥ്യമരുളുന്നനത്തോടെ ഖത്തറിനും വേൾഡ് കപ്പിൽ തങ്ങളുടെ സാനിധ്യം അറിയിക്കാൻ സാധിച്ചു.

ഫിഫ ലോകകപ്പ് മത്സരങ്ങളുടെ ആൽബത്തിൽ ഒരു തവണ മാത്രം കളിച്ച 21 ദേശീയ ടീമുകളുണ്ട്.21 ടീമുകൾ ഒഴികെ, മറ്റെല്ലാ പങ്കാളികളും കുറഞ്ഞത് രണ്ട് പതിപ്പുകളിലെങ്കിലും പങ്കെടുത്തിട്ടുണ്ട്. ആ ഗ്രൂപ്പിൽ, ഇതുവരെ കളിച്ച ഫിഫ ലോകകപ്പിന്റെ 21 എഡിഷനുകൾ കുത്തകയാക്കി വച്ചിട്ടുള്ള ടീമുമുണ്ട്. ഏറ്റവും കൂടുതൽ തവണ ലോകകപ്പ് കളിച്ച ടീമുകൾ ഏതാണെന്നു പരിശോധിക്കാം.

അമേരിക്ക സൗത്ത് കൊറിയ ഹോളണ്ട് എന്നി രാജ്യങ്ങൾ പത്തു വേൾഡ് കപ്പുകളിൽ തങ്ങളുടെ സാനിധ്യം അറിയിച്ചിട്ടുണ്ട്. റഷ്യയും സ്വിട്സർലാൻഡും 11 വീതം വേൾഡ് കപ്പുകളിൽ കളിച്ചിട്ടുണ്ട്. സ്വീഡനും സെർബിയയും 12 വീതവും രണ്ടു തവണ ചാമ്പ്യന്മാരായ ഉറുഗ്വേയും ബെൽജിയവും 13 തവണ വീതം വേൾഡ് കപ്പിൽ ബൂട്ട് കെട്ടിയിട്ടുണ്ട്.നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് ,സ്പെയിൻ ,ഇംഗ്ലണ്ട് എന്നിവർ 15 വേൾഡ് കപ്പിൽ വീതം പങ്കെടുത്തിട്ടുണ്ട്.

ഫിഫ ലോകകപ്പുകളിൽ ഏറ്റവും കൂടുതൽ പങ്കാളികളുള്ള മികച്ച 5 ദേശീയ ടീമുകളിൽ ഈ ടൂർണമെന്റിൽ ഏറ്റവും കുറഞ്ഞ വിജയം നേടിയ ടീമാണിത് 16 തവണ പങ്കെടുത്ത മെക്സിക്കോ.മെക്‌സിക്കോയ്ക്ക് റൗണ്ട് ഓഫ് 16-നപ്പുറം മുന്നേറാൻ സാധിച്ചിട്ടില്ല.രണ്ട് തവണ ലോക ചാമ്പ്യൻമാരായ അര്ജന്റീന 17 തവണ വേൾഡ് കപ്പിൽ പങ്കെടുത്തിട്ടുണ്ട്,ജർമ്മനി 1974 മുതൽ ഫിഫ ലോകകപ്പിന് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടിട്ടില്ല.ആ കാലയളവിൽ അവർ 4 ഫൈനലുകൾ കളിച്ചു രണ്ടിലും പരാജയപെട്ടു. ഇത്തവണ ഖത്തറിലേക്ക് യോഗ്യത നേടാത്ത ഇറ്റലി ൧൮ വേൾഡ് കപ്പുകളിൽ പങ്കെടുത്തിട്ടുണ്ട്. 2018 ,2022,1930, സ്വീഡൻ 1958 എന്നിവയാണ് ഇറ്റലിക്ക് നഷ്ടമായ ലോകകപ്പുകൾ.

ജർമ്മനി കളിച്ചിട്ടില്ലാത്ത എഡിഷനുകൾ എണ്ണുന്നത് എളുപ്പമാണ്.ഉറുഗ്വേ 1930, ബ്രസീൽ 1950 എന്നിവയൊഴിച്ചുള്ള എല്ലാ എഡിഷനിലും അവർ കളിച്ചിട്ടുണ്ട്.1954 ലെ സ്വിറ്റ്സർലൻഡിൽ അവർ ചാമ്പ്യൻമാരായതിനു ശേഷം ഈ ടൂർണമെന്റിന്റെ ഒരു പതിപ്പും അവർ നഷ്ടപ്പെടുത്തിയിട്ടില്ല. 19 വേൾഡ് കപ്പിൽ അവർ കളിച്ചു നാല് തവണ ചാമ്പ്യന്മാരായി.

ലോകകപ്പിലെ 21 എഡിഷനുകളിലും പങ്കെടുത്ത ഏക ദേശീയ ടീമാണ് ബ്രസീൽ. അഞ്ച് ചാമ്പ്യൻഷിപ്പുകളോടെ ഫിഫ ലോകകപ്പിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിജയിച്ച രാജ്യം ബ്രസീൽ തന്നെയാണ്.കൊറിയ ജപ്പാനിൽ 2002-ൽ അവസാനമായി കിരീടമണിഞ്ഞതിന് ശേഷം 20 വർഷത്തെ വരൾച്ച കഥാരിൽ അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അവർ.

Rate this post