ഇതുപോലെയൊരു തിരിച്ചു വരവ് സ്വപ്നങ്ങളിൽ മാത്രം ,ബെൽജിയത്തെ തകർത്ത് ഫ്രാൻസ് ഫൈനലിൽ

യുവേഫ നേഷസ് ലീ​ഗ് ചരിത്രത്തിലെ ഏറ്റവും മികച്ച തിരിച്ചുവരവുകളിലൊന്ന് നടത്തി ഫ്രാൻസ് ഫൈനലിൽ. ഇന്നലെ നടന്ന സെമിഫൈനലിൽ ബെൽജിയത്തെ രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് ഫ്രാൻസ് വീഴ്ത്തിയത്. ഫൈനലിൽ സ്പെയിനിനാണ് ഫ്രാൻസിനെ കാത്തിരിക്കുന്നത്.

ഇറ്റലിയിലെ സൂപ്പർക്ലബായ യുവന്റസിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ എതിരില്ലാത്ത രണ്ട് ​ഗോളിന് ബെൽജിയം ലീഡ‍് നേടിയതാണ്. റൊമേലു ലുക്കാക്കു, യാന്നിക്ക് കരാസ്കോ എന്നിവരായിരുന്നു ബെൽജിയത്തിനായി വലകുലുക്കിയത്. എന്നാൽ രണ്ടാം പകുതിയിൽ മൂന്ന് ​ഗോൾ തിരിച്ചടിച്ചാണ് ഫ്രാൻസ് വിജയം ഉറപ്പിക്കായിത്. 62-ാം മിനിറ്റിൽ കരീം ബെൻസിമ. 69-ാം മിനിറ്റിൽ കെയ്ലിൻ എംബാപെ, 90-ാം മിനിറ്റിൽ തിയോ ഹെർണാണ്ടസ് എന്നിവരാണ് ഫ്രഞ്ച്പടയ്ക്കായി ​ഗോളുകൾ നേടിയത്.37ആം മിനുട്ടിൽ കരാസ്കോ ബെൽജിയത്തിന് ലീഡ് നൽകി. ഡി ബ്രുയിന്റെ പാസ് സ്വീകരിച്ച് കരാസ്കോ തൊടുത്ത ഷോട്ട് നിയർ പോസ്റ്റിലൂടെ വലയിൽ കയറുക ആയിരുന്നു. മൂന്ന് മിനുട്ടുകൾക്ക് അപ്പുറം ലുകാകു ബെൽജിയത്തിന്റെ ലീഡ് ഇരട്ടിയാക്കി. ഈ ഗോളും ഒരുക്കിയത് ഡി ബ്രുയിൻ ആയിരുന്നു.

രണ്ടാം പകുതിയിൽ പൊരുതാൻ ഉറച്ച് ഇറങ്ങിയ ഫ്രാൻസ് 62ആം മിനുട്ടിൽ ബെൻസീമയിലൂടെ കളിയിലേക്ക് തിരികെ വന്നു. ഏഴു മിനുട്ടുകൾക്ക് അപ്പുറം കിട്ടിയ പെനാൾട്ടി എമ്പപ്പെ ലക്ഷ്യത്തിൽ എത്തിക്കുക കൂടെ ചെയ്തപ്പോൾ സ്കോർ 2-2. പിന്നീട് വിജയ ഗോളിനായുള്ള കാത്തിരിപ്പ്. അവസാനം കളി തീരുമാൻ നിമിഷങ്ങൾ മാത്രം ബാക്കിയിരിക്കെ തിയീ ഹെർണാണ്ടസിലൂടെ ഫ്രാൻസിന്റെ വിജയ ഗോൾ.

ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി 12.30-നാണ് ഫ്രാൻസും സ്പെയിനും തമ്മിലുള്ള കലാശപ്പോര്. ഇറ്റലിയിലെ മിലാനിലുള്ള സാൻസിറോ സ്റ്റേ‍ഡിയത്തിലാണ് ഫൈനൽ. ഞായറാഴ്ച വൈകുന്നേരം ആറരയ്ക്കാണ് മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള മത്സരം. ഇറ്റിലിയും ബെൽജിയവും തമ്മിലാണിതിൽ ഏറ്റുമുട്ടുക.

Rate this post