❝ഫ്രാൻസിനെ സമനിലയിൽ തളച്ച് ഓസ്ട്രിയ : ഡെന്മാർക്കിന്റെ വിജയകുതിപ്പ് അവസാനിപ്പിച്ച് ക്രൊയേഷ്യ❞

യുവേഫ നേഷൻസ്‌ ലീഗിൽ നിരാശാജനകമായ പ്രകടനം തുടർന്ന് നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസ്. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ഫ്രാൻസ് തുടർച്ചയായ രണ്ടാം മത്സരത്തിലാണ് സമനില വഴങ്ങുന്നത്. റാൽഫ് റാംഗ്നിയാക് പരിശീലിപ്പിക്കുന്ന ഓസ്ട്രിയ 1-1ന് സൂപ്പർ താരങ്ങൾ നിറഞ്ഞ ഫ്രാൻസിനെ സമനിലയിൽ പിടിക്കുകയായിരുന്നു.

എന്നാൽ സമനിലയോടെ നേഷൻസ് ലീഗിന്റെ അവസാന നാലിൽ എത്താനുള്ള അവരുടെ നേരിയ പ്രതീക്ഷകൾ സജീവമാക്കുകയും ചെയ്തു. 37 ആം മിനുട്ടിൽ ഫ്രാൻസിനെ ഞെട്ടിച്ചു കൊണ്ട് ഓസ്ട്രിയ മുന്നിലെത്തി.കൊണാർഡ് ലൈമറിന്റെ പാസിൽ നിന്നു ആന്ദ്രസ് വെയ്‌മാൻ ആണ് ഓസ്ട്രിയക്ക് ഗോൾ സമ്മാനിച്ചത്. രണ്ടാം പകുതിയിൽ കൂടുതൽ മികവിലേക്ക് ഉയർന്ന ഫ്രാൻസിനെ ആണ് കാണാൻ ആയത്.

ഇടവേളയ്ക്ക് ശേഷം പകരക്കാരനായി ഇറങ്ങിയ എംബാപ്പെ 83 ആം മിനുട്ടിൽ മികച്ച ഇടൻ കാലൻ അടിയിലൂടെ ഫ്രാൻസിന് സമനില സമ്മാനിച്ചു. തുടർന്ന് എമ്പപ്പെയുടെ മറ്റൊരു ഷോട്ട് ബാറിൽ തട്ടി മടങ്ങിയത് ഫ്രാൻസിന് നിരാശ നൽകി. തുടർന്ന് ഫ്രാൻസ് മുന്നേറ്റം പ്രതിരോധിച്ച ഓസ്ട്രിയ സമനില ഉറപ്പിക്കുക ആയിരുന്നു. നിലവിൽ ഗ്രൂപ്പ് എ 1 ൽ ഡെന്മാർക്കിന്‌ ഒപ്പം ഒന്നാമത് ആണ് ഓസ്ട്രിയ അതേസമയം ഫ്രാൻസ് അവസാന സ്ഥാനത്തും ആണ്.

മറ്റൊരു മത്സരത്തിൽ രണ്ടാം പകുതിയിൽ മരിയോ പസാലിക്കിന്റെ ഗോളിൽ ക്രോയേഷ്യ ഡെൻമാർക്കിനെ കീഴടക്കി.തുടർച്ചയായ 5 വിജയങ്ങൾക്ക് ശേഷം ആണ് ഡെന്മാർക്ക് പരാജയം വഴങ്ങുന്നത്. രണ്ടാം പകുതിയിൽ ആയിരുന്നു ക്രൊയേഷ്യയുടെ വിജയ ഗോൾ പിറന്നത്. 69 മത്തെ മിനിറ്റിൽ ലഭിച്ച അവസരം ഗോൾ ആക്കി മാറ്റിയ മരിയോ പസാലിച് ആണ് ക്രൊയേഷ്യക്ക് വിജയ ഗോൾ സമ്മാനിച്ചത്.87-ാം മിനിറ്റിൽ ജോനാസ് വിൻഡ് ഡെന്മാർക്കിനായി സമനില നേടിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു.മൂന്ന് കളികളിൽ നിന്ന് ആറ് പോയിന്റുമായി ഡെൻമാർക്ക്‌ ഗ്രൂപ്പിൽ ഇപ്പോഴും മുന്നിലാണ്.