രാഹുൽ അടുത്തേക്ക് വിളിച്ചിട്ടും വിരാട് കോഹ്‌ലിയോട് സംസാരിക്കാൻ വിസമ്മതിച്ച്‌ നവീൻ ഉൾ ഹഖ്

ഐപിഎല്ലിൽ ഇന്നലെ നടന്ന ലഖ്‌നൗ സൂപ്പർ ജയന്റ്‌സും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരം ഏറെ വിവാദങ്ങൾ നിറഞ്ഞതായിരുന്നു. മത്സരത്തിൽ അമിത് മിശ്രയ്‌ക്കൊപ്പം ബാറ്റ് ചെയ്യാനിറങ്ങിയപ്പോൾ അഫ്ഗാനിസ്ഥാൻ പേസർ നവീൻ-ഉൾ-ഹഖ് വിരാട് കോലിയോട് എന്തോ പറഞ്ഞതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമാവുന്നത്.

മത്സരത്തിന് ശേഷം ഇരു ടീമുകളും തമ്മിലുള്ള പതിവ് ഹാൻ‌ഡ്‌ഷെയ്‌നിടെ വിഷയം കൂടുതൽ വഷളാകുന്നതിന് മുമ്പ് കാര്യങ്ങൾ ഒത്തുതീർപ്പാക്കാൻ മിശ്രയും അമ്പയറും ഇടപെട്ടു.കോഹ്‌ലിയുമായി കൈ കുലുക്കുന്നതിനിടയിൽ നവീൻ വീണ്ടും എന്തോ പറഞ്ഞു, കോഹ്‌ലിയും മറുപടിയും പറഞ്ഞു. തുടർന്ന് ഗ്ലെൻ മാക്‌സ്‌വെൽ എൽ‌എസ്‌ജി പേസറെ മാറ്റി.നവീന്റെ ഭാഗത്ത് പ്രകോപനങ്ങളൊന്നുമില്ലെന്ന് വീഡിയോയില്‍ വ്യക്തമായിരുന്നു. അത്രയും സമയം കോലിയുടെ കയ്യില്‍ പിടിച്ചുനില്‍ക്കുകയായിരുന്ന നവീന്‍ പെട്ടന്ന് എടുത്തുമാറ്റുകയും ചെയ്തു.

അതിന് ശേഷം ലഖ്‌നൗ ക്യാപ്റ്റന്‍ കെ എല്‍ രാഹുലും കോലിയും സംസാരിക്കുന്നതിനിടെ നവീനെ രാഹുല്‍ അടുത്തേക്ക് വിളിക്കുന്നുണ്ട്. എന്നാല്‍ നവീന്‍ സംസാരിക്കാന്‍ കൂട്ടാക്കുന്നുമില്ല. തന്റെ കളിക്കാരനുവേണ്ടി നിൽക്കാൻ ഗംഭീർ തീരുമാനിക്കുകയും യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് കോഹ്‌ലി വിശദീകരിക്കുകയും ചെയ്‌തെങ്കിലും രംഗം ശാന്തമയില്ല.എൽഎസ്ജി ക്യാപ്റ്റൻ കെഎൽ രാഹുൽ കാര്യങ്ങൾ ശാന്തമാക്കാൻ ശ്രമിച്ചു. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ ശ്രമിക്കുന്ന കോഹ്‌ലിയുമായി രാഹുൽ ദീർഘനേരം ചർച്ച ചെയ്യുന്നത് കാണുകയും നവീൻ കടന്നുപോകുമ്പോൾ സംസാരിക്കാൻ തന്റെ പേസറോട് ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ കോഹ്‌ലിയോട് സംസാരിക്കാൻ വിസമ്മതിച്ച് നവീൻ നടന്നു.റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ 18 റൺസിന്റെ മികച്ച വിജയമാണ് നേടിയത്.ലഖ്‌നൗ ഏകനാ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആര്‍സിബി ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സാണ് നേടിയത്. ഫാഫ് ഡു പ്ലെസിസ് (44), വിരാട് കോലി (31) എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്. മൂന്ന് വിക്കറ്റ് നേടിയ നവീന്‍ ഉള്‍ ഹഖ്, രണ്ട് വിക്കറ്റ് വീതം നേടിയ അമിത് മിശ്ര, രവി ബിഷ്‌ണോയ് എന്നിവരാണ് ആര്‍സിബിയെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ലഖ്‌നൗ 19.5 ഓവറില്‍ 108ന് എല്ലാവരും പുറത്തായി. ഈ വിജയത്തോടെ ആർസിബി 10 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ എൽഎസ്ജി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

4.7/5 - (13 votes)