‘വേൾഡ് കപ്പ് ഫൈനൽ വീണ്ടും നടത്തണം’ : 200,000 പേർ ഒപ്പുവെച്ച പെറ്റീഷൻ ഫിഫക്ക് സമർപ്പിച്ച് ആരാധകർ |FIFA World Cup

ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ ആവേശംകൊള്ളിച്ച ഫൈനലിൽ പോരാട്ടമാണ് ഖത്തറിൽ അരങ്ങേറിയത്.ഫ്രാൻസിനെതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീന വിജയം നേടിയതോടെ ലോകകപ്പ് ഫൈനൽ നാടകീയമായ രീതിയിൽ അവസാനിച്ചു.മുപ്പത്തിയാറു വർഷത്തിനു ശേഷം അർജന്റീന സ്വന്തമാക്കുന്ന ആദ്യത്തെ ലോകകപ്പ് കിരീടമായിരുന്നു ഇത്തവണത്തേത്.

ഇരുപതു വർഷത്തിനു ശേഷം ആദ്യമായാണ് ഒരു ലാറ്റിനമേരിക്കൻ രാജ്യം ലോകകപ്പ് നേടുന്നത്.ലയണൽ മെസ്സിയുടെയും എയ്ഞ്ചൽ ഡി മരിയയുടെയും ഗോളുകളിൽ ആദ്യ പകുതിയിൽ മുന്നിലെത്തിയ അർജന്റീനയെ 80-ാം മിനിറ്റിലും 81-ാം മിനിറ്റിലും കൈലിയൻ എംബാപ്പെ വലകുലുക്കിയതോടെ മത്സരം അധികസമയത്തേക്ക് അയയ്ക്കാൻ ഫ്രാൻസ് വൈകി.ഈസ്ട്ര ടൈമിൽ മെസിയിലൂടെ ലീഡ് തിരിച്ചുപിടിച്ചു, രണ്ട് മിനിറ്റിനുള്ളിൽ എംബാപ്പെ മത്സരം സമനിലയിലാക്കി.ഫ്രാൻസിനെ പെനാൽറ്റിയിൽ 4-2ന് തോൽപ്പിച്ച് അർജന്റീന മൂന്നാം ലോകകപ്പ് കിരീടം ഉറപ്പിച്ചു.

ആവേശകരമായ പോരാട്ടത്തിൽ വിവാദങ്ങൾക്ക് ഒട്ടു കുറവും ഉണ്ടായിരുന്നില്ല. അർജന്റീനയുടെയും ഫ്രാൻസിന്റെയും ചില ഗോളുകൾ അനുവദിച്ചതിൽ വീഡിയോ റഫറി ഉൾപ്പെടെയുള്ളവർക്ക് പിഴവുകൾ സംഭവിച്ചുവെന്ന് മത്സരത്തിനു ശേഷം ആരാധകർ ചൂണ്ടിക്കാട്ടുകയുണ്ടായി. ലോകകപ്പ് ഫൈനൽ വീണ്ടും നടത്തണം എന്നാവശ്യപ്പെട്ടു കൊണ്ട് ഫ്രാൻസിൽ നിന്നും ഒരു പെറ്റിഷൻ ഇപ്പോൾ ഉയർന്നു വരുന്നുണ്ട്. ഏതാണ്ട് രണ്ടു ലക്ഷത്തോളം ആളുകളാണ് ഇതിൽ ഒപ്പു വെച്ചിരിക്കുന്നത്. മത്സരം വീണ്ടും നടത്താൻ ഇവർ ഫിഫക്ക് മുന്നിൽ നിരത്തുന്നത് മത്സരത്തിലെ പിഴടുകൾ തന്നെയാണ്.

അർജന്റീനക്കായി ഡി മരിയ രണ്ടാമത് നേടിയ ഗോളിനു മുന്നോടിയായി എംബാപ്പെ ഫൗൾ ചെയ്യപ്പെട്ടുവെന്നും അതിനാൽ മത്സരം വീണ്ടും നടത്തണമെന്നുമാണ് ഇതിൽ ആവശ്യപ്പെടുന്നത്. മെസ്ഒപ്പീനിയന്സ് എന്ന പ്ലാറ്റ്‌ഫോമിൽ ലോഞ്ച് ചെയ്‌തിരിക്കുന്ന പെറ്റിഷന് ഫ്രാൻസ് ആരാധകരിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. പ്രധാനപ്പെട്ട മത്സരങ്ങൾ കഴിയുമ്പോൾ ഇതുപോലെയുള്ള പെറ്റിഷൻ വരുന്നതും അതിനു നിരവധി പേരുടെ പിന്തുണ ലഭിക്കുന്നതും സ്വാഭാവികമായ കാര്യമാണ്.

ഫുട്‌ബോളിൽ ഇത്തരം അപേക്ഷകൾ പുതുമയുള്ള കാര്യമല്ല, കഴിഞ്ഞ വർഷം ഫ്രാൻസിനെ സ്വിറ്റ്‌സർലൻഡ് യൂറോ 2020-ൽ നിന്ന് പെനാൽറ്റിയിൽ പുറത്താക്കിയപ്പോൾ, എംബാപ്പെയുടെ കിക്ക് രക്ഷിച്ചപ്പോൾ ഗോൾകീപ്പർ യാൻ സോമർ തന്റെ ലൈനിൽ നിന്ന് പുറത്തായിരുന്നു എന്ന വാദം ഇയർന്നു വന്നിരുന്നു . ഇതിനെതിരെ ആരാധകർ ഒപ്പിട്ട പെറ്റിഷൻ കൊടുക്കുകയും ചെയ്‌തിരുന്നു.

Rate this post