
❝അയർലൻഡിനെതിരായ ഒന്നാം ടി20യിൽ സഞ്ജു സാംസണെ മറികടന്ന് ദീപക് ഹൂഡയെ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ച് ആശിഷ് നെഹ്‌റ❞
അയർലൻഡിനെതിരായ ആദ്യ ടി20 ക്കുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ സഞ്ജു സാംസണിന്റെ പേര് കാണാതിരുന്നത് പലരെയും അത്ഭുതപ്പെടുത്തി.ദീപക് ഹൂഡയാണ് സഞ്ജുവിന് പകരം ടീമിൽ ഇടം നേടിയത്.
ഓപ്പണറായി ഇറങ്ങിയ ഹൂഡ 28 പന്തിൽ 47 റൺസുമായി പുറത്താകാതെനിന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു.തന്നെ ടീമിലെടുത്തതിനെ ന്യായീകരിക്കുന്ന പ്രകടനമാണ് താരം പുറത്തെടുത്തത്. സാംസണേക്കാൾ ഹൂഡയെ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്‌റ വിശദീകരിച്ചു.ഹൂഡ നേരത്തെ തന്നെ ടീമിലുണ്ടായിരുന്നതിനാൽ ഇത് പ്രതീക്ഷിച്ചതാണെന്ന് നെഹ്‌റ കണക്കുകൂട്ടി.

“ശ്രേയസ് അയ്യർക്കും ഋഷഭ് പന്തിനും പകരം സഞ്ജു സാംസണും രാഹുൽ ത്രിപാഠിയും എത്തിയിട്ടുണ്ട്. ദീപക് ഹൂഡ നേരത്തെ തന്നെ ടീമിലുണ്ടായിരുന്നു, വെങ്കിടേഷ് അയ്യർ പോലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒരു മത്സരം പോലും കളിച്ചിരുന്നില്ല. കൂടാതെ ഐപിഎല്ലിൽ ദീപക് ഹൂഡ മികച്ച പ്രകടനമാണ് നടത്തിയത് . കൂടാതെ രഞ്ജി ട്രോഫിയിൽ രാജസ്ഥാന് വേണ്ടി കളിച്ച താരങ്ങളിൽ ഒരാളാണ് ഹൂഡ.സീസൺ മുഴുവൻ അദ്ദേഹം റൺസ് കണ്ടെത്തിയിരുന്നു ഐപിഎല്ലിലും അത് തുടർന്നു ” സഞ്ജുവിന് പകരം ഹൂഡയെ ടീമിലെടുത്തതിനെക്കുറിച്ച് നെഹ്റ പറഞ്ഞു.
“ഐഎപിഎല്ലി ൽ എൽഎസ്ജിക്ക് വേണ്ടി ഹൂഡ 5 അല്ലെങ്കിൽ 6 ൽ കളിച്ചു തുടർന്ന് അദ്ദേഹത്തെ മൂന്നാം സ്ഥാനത്തേക്ക് ഉയർത്തി, അവിടെയും നന്നായി ചെയ്തു.അദ്ദേഹം ആത്മാർത്ഥതയുള്ള ഒരു കളിക്കാരനാണ്.നിരവധി ടി20 മത്സരങ്ങൾ വരാനുണ്ട് ,അവൻ ടീമിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നു “ഗുജറാത്ത് ടൈറ്റൻസ് ഹെഡ് കോച്ച് കൂടിയായ നെഹ്റ പറഞ്ഞു.

ഈ വർഷം ആദ്യം ശ്രീലങ്കയ്‌ക്കെതിരായ ടി20 യിൽ ഹൂഡ അരങ്ങേറ്റം കുറിച്ചിരുന്നു, ദക്ഷിണാഫ്രിക്ക പരമ്പരയുടെ ഭാഗമായിരുന്നു പക്ഷേ ഒരു കളിയും ലഭിച്ചില്ല. ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ബാറ്റർ ഐഎപിഎ ല്ലി ൽ 14 ഇന്നിംഗ്‌സുകളിൽ നിന്ന് 32 ശരാശരിയിലും 132 സ്‌ട്രൈക്ക് റേറ്റിലും നാല് അർദ്ധ സെഞ്ച്വറികൾ സഹിതം 451 റൺസ് സ്‌കോർ ചെയ്‌തിരുന്നു.ഹൂഡ ഒരു ഓഫ് സ്‌പിൻ ഓപ്‌ഷനും വാഗ്ദാനം ചെയ്തു.