അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിക്കെതിരെ നെതർലൻഡ്സ് ഡിഫൻഡർ വിർജിൽ വാൻ ഡേയ്ക്ക് |Qatar 2022
ലോകകപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാവും. ആദ്യ മത്സരത്തിൽ ബ്രസീൽ ക്രോയേഷ്യയെയും അര്‍ജന്റീന ഹോളണ്ടിനെയും നേരിടും.മുന്നേറ്റ നിരയുടെ കരുത്തിലാണ് ദക്ഷിണ അമേരിക്കൻ കരുത്തരായ അർജന്റീന ലോകകപ്പിൽ മുന്നേറുന്നത്. അതേസമയം യൂറോപ്യന്‍ വമ്പന്‍ മാരായ നെതര് ലന് ഡിന്റെ പ്രതിരോധമാണ് കരുത്ത്.
ടൂർണമെന്റിൽ ഇതുവരെ ഇരു ടീമുകളും കളിച്ച നാല് മത്സരങ്ങളുടെ കണക്കുകൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. 4 മത്സരങ്ങളിൽ നിന്ന് 7 ഗോളുകളാണ് അർജന്റീന ഇതുവരെ നേടിയത്. അതേസമയം, നെതർലൻഡ്സ് ഇതുവരെ കളിച്ച നാല് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ മാത്രമാണ് വഴങ്ങിയത് എന്നത് ശ്രദ്ധേയമാണ്.ഇന്ന് അർജന്റീനയും നെതർലൻഡും തമ്മിലുള്ള മത്സരത്തിൽ അർജന്റീനയുടെ മുന്നേറ്റ നിരയും നെതർലൻഡ്സിന്റെ പ്രതിരോധ നിരയും തമ്മിലുള്ള പോരാട്ടമായിരിക്കും.

പാരീസ് സെന്റ് ജെർമെയ്ൻ സൂപ്പർ താരം ലയണൽ മെസ്സി നയിക്കുന്ന അർജന്റീനയുടെ വേഗത തടയാൻ പ്രതിരോധത്തിന്റെ മറുവശത്ത് ലിവർപൂൾ സെന്റർ ബാക്ക് വിർജിൽ വാൻ ഡൈക്കാണ്. ലയണൽ മെസ്സിക്കെതിരെ കളിക്കുന്നതിനെക്കുറിച്ചും മെസ്സിയെ എങ്ങനെ പ്രതിരോധിക്കും എന്നതിനെക്കുറിച്ചും വാൻ ഡിക്ക് അഭിപ്രായം പങ്കു വെക്കുകയും ചെയ്തു. “മെസ്സിക്കെതിരെ കളിക്കുന്നത് അഭിമാനകരമാണ്.മെസ്സിക്കെതിരെ ഞാനല്ല, നെതർലൻഡ്സ് അർജന്റീനയ്ക്കെതിരെയാണ് കളിക്കുന്നത്.മെസ്സിയെ തടയാൻ ഞങ്ങൾ നന്നായി ആസൂത്രണം ചെയ്യണം” അദ്ദേഹം പറഞ്ഞു.
എന്നാൽ ലയണൽ മെസിയെ മാത്രം പ്രതിരോധിക്കാൻ തങ്ങൾ ആലോചിക്കുന്നില്ലെന്ന് നെതർലൻഡ്സ് ഡിഫൻഡറും പറഞ്ഞു. “മെസ്സി വളരെ നല്ല കളിക്കാരനാണ്. എന്നാൽ അർജന്റീനയിൽ മെസ്സിയെക്കൂടാതെ നിരവധി മികച്ച താരങ്ങളുണ്ട്. അതുകൊണ്ടാണ് ഞാൻ പറയുന്നത് ഇത് നെതർലൻഡ്സും മെസ്സിയും തമ്മിലുള്ള മത്സരമല്ല, ഇത് നെതർലൻഡ്സും അർജന്റീനയും തമ്മിലുള്ള മത്സരമാണെന്നാണ്.ലയണൽ മെസ്സി എക്കാലത്തെയും മികച്ച കളിക്കാരനാണെന്ന് വാൻ ഡിക്ക് ആവർത്തിച്ചു.
Van Dijk on trying to defend against Messi 👀 pic.twitter.com/NDkbm7U0df
— ESPN FC (@ESPNFC) December 8, 2022
“അദ്ദേഹം എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളാണ്. ഇത്രയും വർഷമായി അത് ചെയ്തു. അദ്ദേഹവും ക്രിസ്റ്റ്യാനോ റൊണാൾഡോയും കഴിഞ്ഞ രണ്ട് ദശകങ്ങളിൽ ഏറ്റവും മികച്ച കളിക്കാരായിരുന്നുവെന്ന് ഞാൻ പറയും, ”വാൻ ഡിക്ക് പറഞ്ഞു.ഇന്നത്തെ മത്സരം അർജന്റീനയും നെതർലൻഡും തമ്മിലാണെന്ന് വാൻ ഡിക്ക് പറയുന്നുണ്ടെങ്കിലും വാൻ ഡിജ് എങ്ങനെ മെസ്സിയെ പ്രതിരോധിക്കും എന്നും മെസ്സി എങ്ങനെ വാൻ ഡിക്കിനെ മറികടക്കുമെന്നും കാണാൻ കാത്തിരിക്കുകയാണ് ഫുട്ബോൾ ആരാധകർ.