‘ലയണൽ മെസ്സി ഞങ്ങളെപ്പോലെ ഒരു മനുഷ്യനാണ്, അദ്ദേഹത്തിനും മിസ് ആവാം ‘ : ഹോളണ്ട് ഗോൾ കീപ്പർ| Qatar 2022

ഖത്തർ വേൾഡ് കപ്പിലെ മറ്റൊരു ജീവൻ മരണ പോരാട്ടത്തിന് അർജന്റീന ഇന്ന് ഇറങ്ങുകയാണ്.ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഹോളണ്ടാണ് അർജന്റീനയുടെ എതിരാളികൾ. ഇന്ന് രാത്രി 12:30നാണ് ഈയൊരു മത്സരം നടക്കുക. രണ്ട് ടീമുകളും കരുത്തരായതിനാൽ ഒരു കടുത്ത പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പെനാൽറ്റി കിക്ക് എടുത്താൽ ലയണൽ മെസ്സിയെ നേരിടാൻ തയ്യാറാണെന്ന് ഡച്ച് ഗോൾ കീപ്പർ ആൻഡ്രീസ് നോപ്പർട്ട്.

“മെസ്സിയും നമ്മളെ പോലെ തന്നെയാണ്. അദ്ദേഹവും ഒരു മനുഷ്യനാണ്, ”നെതർലൻഡ്‌സ് ഗോൾകീപ്പർ ബുധനാഴ്ച പറഞ്ഞു.ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയെ നേരിടുന്നതിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 94 അന്താരാഷ്ട്ര ഗോളുകളിൽ 26 പെനാൽറ്റി കിക്ക് ശ്രമങ്ങളിൽ നിന്ന് 21 ഗോളുകളും മെസ്സി അർജന്റീനയ്ക്ക് വേണ്ടി നേടിയിട്ടുണ്ട്.വേൾഡ് കപ്പിലെ ആദ്യ മത്സരത്തിൽ സൗദിക്കെതിയ പെനാൽട്ടി ഗോളാക്കിയ മെസ്സിക്ക് പോളണ്ടിനെതിരെ പെനാൽറ്റി ഗോളാക്കാൻ സാധിച്ചില്ല.

മെസി പെനാല്‍റ്റിയെടുക്കാന്‍ വന്നാല്‍ തടഞ്ഞിടും എന്നാണ് നെതര്‍ലന്‍ഡ്‌സ് ഗോള്‍കീപ്പര്‍ ആന്ദ്രീസ് നോപ്പര്‍ട്ട് പറയുന്നത്. ഞാന്‍ എല്ലായ്‌പ്പോഴും അതിന് റെഡിയാണ്. മെസിക്ക് മിസ് ആവാനും സാധ്യതയുണ്ട്. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ നമ്മള്‍ അത് കണ്ടതാണ്. നമ്മളെ പോലെ തന്നെയാണ് മെസി, മനുഷ്യനാണ്. മികച്ച താരമാണെന്നത് ഉറപ്പാണ്. പക്ഷെ പെനാല്‍റ്റി തടയാന്‍ എനിക്കാവും, നോപ്പര്‍ട്ട് പറയുന്നു. ഒരു ലോകകപ്പിൽ അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കുന്ന രണ്ടാമത്തെ ഡച്ച് കളിക്കാരനും 1978 ലെ മിഡ്ഫീൽഡർ ഡിക്ക് ഷോനേക്കറിന് ശേഷം ആദ്യത്തേ താരമാണ് 28 കാരനായ നോപ്പർട്ട്.നോപ്പർട്ട് നാല് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ മാത്രമാണ് വഴങ്ങിയിട്ടുള്ളത്.ടാർഗെറ്റിലെ 17 ഷോട്ടുകളിൽ 15 എണ്ണം രക്ഷപ്പെടുത്തുകയും ചെയ്തു.88.2% ഷോട്ടുകൾ സേവ് ചെയ്ത താരം മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

ക്വാര്‍ട്ടര്‍ പോരാട്ടത്തിന് മുമ്പ് സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ദൗര്‍ബല്യം വെളിപ്പെടുത്തി നെതര്‍ലന്‍ഡ്സ് കോച്ച് ലൂയി വാന്‍ ഗാലും രംഗത്തെത്തി. അര്‍ജന്റീനയ്ക്ക് പന്ത് നഷ്ടപ്പെടുമ്പോള്‍ മെസ്സി കളിയില്‍ ഇടപെടുന്നില്ലെന്നാണ് വാന്‍ ഗാല്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ അപകടകാരിയും ഭാവനാസമ്പന്നനുമായ കളിക്കാരനാണ് മെസ്സിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അര്‍ജന്റീന മികച്ച ടീമാണെന്നും വ്യക്തമായ പദ്ധതിയുണ്ടെങ്കില്‍ മാത്രമേ അവരെപ്പോലുള്ള ഒരു ടീമിനെതിരെ വിജയിക്കാനാകൂയെന്നും 2020-ലും ’21-ലും FIFPro ലോക ഓൾ-സ്റ്റാർ ടീമിൽ അംഗമായിരുന്ന 31 കാരനായ നെതര്‍ലാന്‍ഡ്സ് ക്യാപ്റ്റന്‍ വിര്‍ജില്‍ വാന്‍ ഡൈക്കും പറഞ്ഞു.

Rate this post