❝ഫുട്ബോൾ ചരിത്രത്തിലെ ‘എക്കാലത്തെയും മികച്ച പെനാൽറ്റി’ നേടിയ ഡച്ച് താരം❞

2011-ൽ നെതർലൻഡ്‌സിന്റെ മുൻ മിഡ്‌ഫീൽഡർ സ്റ്റിജൻ ഷാർസിന്റെ സ്പോട്ട് കിക്ക് ‘എക്കാലത്തെയും മികച്ച പെനാൽറ്റി’ എന്ന് ലേബൽ ചെയ്യപ്പെട്ടു.ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും അറിയപ്പെടുന്ന പേരല്ലെങ്കിലും പലരും ആഗ്രഹിച്ചിരുന്ന ഒരു കരിയർ ഷാർസ് ആസ്വദിച്ചു.Vitesse Arnhem അക്കാദമിയിലൂടെ ഉയർന്ന താരം 02/03 സീസണിൽ ആദ്യ ടീമിലേക്ക് കടന്നു. രണ്ട് വർഷത്തിന് ശേഷം, AZ Alkmaar-ലേക്ക് മാറി.

അൽക്‌മാറിലുള്ള സമയത്ത് ലൂയിസ് വാൻ ഗാലിന്റെ കീഴിൽ എറെഡിവിസി കിരീടം ഷാർസിന് ലഭിച്ചു.ക്ലബ്ബിനായി 171 മത്സരങ്ങളും 12 ഗോളുകളും നേടിയ ശേഷം, 2011 ൽ അദ്ദേഹം ക്ലബ് മാറി.2011 മിഡ്ഫീൽഡർക്ക് അവിസ്മരണീയമായ വർഷമായി മാറി, സ്പോർട്ടിംഗ് ലിസ്ബണിൽ ഒപ്പിട്ടതിനാൽ ലിഗ പോർച്ചുഗലിലേക്ക് മാറാനുള്ള തീരുമാനമെടുത്തതിനാൽ ഡച്ച് ഫുട്ബോൾ ഉപേക്ഷിച്ച വർഷമായിരുന്നു അത്. ആ വർഷം ഫുട്ബോൾ ചരിത്രത്തിൽ എന്നെന്നേക്കുമായി മായാത്ത പെനാൽറ്റിയും അദ്ദേഹം സ്കോർ ചെയ്തു.

നെതർലൻഡ്‌സും ഉറുഗ്വേയും തമ്മിലുള്ള കോപ്പ കോൺഫ്രാറ്റെർനിഡാഡ് മത്സരത്തിനിടെയാണ് പെനാൽറ്റി പിറന്നത്.82-ാം മിനിറ്റിൽ ലൂയിസ് സുവാരസ് ഉറുഗ്വായെ മുന്നിലെത്തിച്ചു ,ഡിർക്ക് കുയ്റ്റ് സമനില ഗോൾ കണ്ടെത്തിയത്തോടെ മത്സരം നാൽറ്റി ഷൂട്ടൗട്ടിലേക്ക് കൊണ്ട് പോയി.ഷൂട്ടൗട്ടിൽ റോബിൻ വാൻ പേഴ്‌സിയും എൽജെറോ ഏലിയയും തങ്ങളുടെ കിക്കുകൾ പിഴച്ചതോടെ ഉറുഗ്വായ് 4-3ന് വിജയിച്ചു. എന്നാൽ മത്സരത്തിൽ ഏറെ ശ്രദ്ധേയമായത് ഷാർസിന്റെ പെനാൽറ്റിയായിരുന്നു.

വളരെ ശക്തിയോടെയും കൃത്യതയോടെയും അദ്ദേഹം തന്റെ പെനാൽറ്റി എടുത്തു, പന്ത് മുകളിലെ മൂലയിൽ കുടുങ്ങുകയും ചെയ്തു.ആ പെനാൽറ്റിയുടെ YouTube ഫൂട്ടേജ് 4.2 ദശലക്ഷം ആളുകൾ കാണുകയും ചെയ്തു.ഷാറിന്റെ കിക്ക് ഇപ്പോൾ ‘എക്കാലത്തെയും മികച്ച പെനാൽറ്റി’ ആയി എന്നറിയപ്പെടുന്നു. 2019 ൽ 35 ആം വയസ്സിൽ കളി അവസാനിപ്പിച്ച ഷാർസ് പിഎസ്‌വി ഐൻ‌ഹോവനും എസ്‌സി ഹീരെൻ‌വീനിനും വേണ്ടി കളിച്ചിട്ടുണ്ട്. ഹോളണ്ടിന് വേണ്ടി 24 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.