‘ലയണൽ മെസ്സി പറഞ്ഞത് ബഹുമാനമില്ലാത്ത വാക്കുകൾ, അത് എന്നെ നിരാശപ്പെടുത്തുന്നു’: നെതർലൻഡ്‌സ് സ്‌ട്രൈക്കർ വൗട്ട് വെഗോർസ്റ്റ് |Qatar 2022

വേൾഡ് കപ്പിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഹോളണ്ടിനെ കീഴടക്കി അർജന്റീന സെമിയിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് . പെനാൽറ്റി ഷൂട്ടൗട്ടിലാണ് അർജന്റീന ഹോളണ്ടിനെ പരാജയപ്പെടുത്തിയത്. കളിക്കാർ തമ്മിലുള്ള ഏറ്റുമുട്ടലും റഫറിയുടെ വിവാദ തീരുമാനങ്ങളും നിരവധി മഞ്ഞ കാർഡുകളും കണ്ട മത്സരത്തെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മോശമായാണ് കണക്കാക്കുന്നത്.

കളിക്കളത്തിൽ ശാന്തതയുടെയും മാന്യതയുടെയും പര്യായം എന്നറിയപ്പെടുന്ന സൂപ്പർ താരം ലയണൽ മെസി പോലും ഹോളണ്ട് താരങ്ങളുമായി വാഗ്വാദത്തിൽ ഏർപ്പെട്ടു.റഫറിമാരോട് തർക്കിച്ചു മെസ്സി ഹോളണ്ട് പരിശീലകനെതിരെയും കളിക്കാർക്കെതിരെയും തിരിഞ്ഞു. ഡച്ച് സ്‌ട്രൈക്കർ വൗട്ട് വെഗോർസ്റ്റിനോട് ‘നിങ്ങൾ എന്താണ് വിഡ്ഢിയെ നോക്കുന്നത്, പോകൂ’ എന്ന് പറയുകയും ചെയ്തു.മെസി എന്തൊകൊണ്ടാണ് തന്നോട് ദേഷ്യപ്പെട്ടത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വെഗോർസ്റ്റ്.

“കളി കഴിഞ്ഞ് മെസ്സിക്ക് ഷെയ്ക്ക് ഹാൻഡ് കൊടുക്കാൻ ഞാൻ ആഗ്രഹിച്ചു. ഒരു ഫുട്ബോൾ കളിക്കാരനെന്ന നിലയിൽ എനിക്ക് അദ്ദേഹത്തോട് ഒരുപാട് ബഹുമാനമുണ്ട്, പക്ഷേ മെസ്സി അതിന് തയ്യാറായില്ല എന്നോട് സംസാരിക്കാൻ ആഗ്രഹിച്ചില്ല. എന്റെ സ്പാനിഷ് അത്ര നല്ലതല്ല, പക്ഷേ അദ്ദേഹം അനാദരവുള്ള വാക്കുകൾ പറഞ്ഞു, അത് എന്നെ നിരാശപ്പെടുത്തുന്നു, ”അദ്ദേഹം ഡച്ച് മാധ്യമങ്ങളോട് പറഞ്ഞു.

മെസ്സിയുമായുള്ള മറ്റൊരു തർക്കം ഒഴിവാക്കാൻ എൻസോ ഫെർണാണ്ടസ്, ലൗട്ടാരോ മാർട്ടിനെസ്, കുൻ അഗ്യൂറോ എന്നിവർ ചേർന്ന് വെഗോർസ്റ്റിനെ മിക്സഡ് സോണിൽ നിന്ന് പുറത്താക്കി. തനിക്ക് മെസ്സിയുമായി ഹസ്തദാനം ചെയ്യണമെന്ന് ഇംഗ്ലീഷിൽ വോഗർസ്റ്റ് പറയുന്നത് വീഡിയോയിൽ കാണാം.നെതർലൻഡ്‌സിനെതിരായ ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിന് ശേഷം അർജന്റീനയുടെ കളിക്കാരുടെ നടപടികളുടെ പേരിൽ ഫിഫ നടപടിയെടുത്തിരിക്കുകയാണ്.

Rate this post