❝🇧🇷🛩ബ്രസീലിൽ നിന്നും അവൻ🏆🏟 യൂറോപ്പിൽ
എത്തുന്നുണ്ടെങ്കിൽ🔥⚡ വഴിയിൽ വെച്ചു✍️🔐 തന്നെ
റാഞ്ചാൻ മത്സരിച്ച് 🔵ചെൽസിയും 🔴അത്‌ലറ്റികോയും ❞

അടുത്ത സീസണിൽ പ്രീമിയർ കിരീട പോരാട്ടത്തിൽ വെല്ലുവിളിയാവാൻ തന്നെയാണ് ചെൽസിയുടെ താരുമാനം. ഇതിന്റെ ഭാഗമായി ടീമിൽ മികകാത്ത താരങ്ങളെ എത്തിക്കാനുള്ള പുറപ്പാടിലാണ് പരിശീലകൻ ട്യുചെൽ. ബ്രസീലിയൻ വാർത്താ ഔട്ട്ലെറ്റ് യുഒഎൽ പ്രകാരം ബ്രസീലിയൻ ക്ലബ് പാൽമിറസ് മിഡ്ഫീൽഡർ ഗബ്രിയേൽ മീനിനോയെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ്. ഈ സീസണിൽ ബ്രസീലിയൻ സിരി എയിലും ,കോപ്പ ലിബെർട്ടഡോറാസിലും മികച്ച പ്രകടനമാണ് 20 കാരൻ പുറത്തെടുത്തത്.

2019 ൽ പാൽമിറസിൽ അരങ്ങേറ്റം കുറിച്ചതിനു ശേഷം സീനിയർ ടീമിനായി 59 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സെപ്റ്റംബറിൽ ബ്രസീൽ ദേശീയ ടീമിലേക്ക് അവസരം ലഭിക്കുകയും ചെയ്തു.ബ്രസീലിയൻ ടോപ്പ് ഫ്ലൈറ്റിലെ അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങൾ യൂറോപ്പിലുടനീളമുള്ള നിരവധി മുൻനിര ക്ലബ്ബുകളുടെ ശ്രദ്ധ പിടിച്ചുപറ്റി, പ്രത്യേകിച്ച് ചെൽസി, അറ്റ്ലെറ്റിക്കോ മാഡ്രിഡ്, യുവന്റസ് എന്നിവരുടെ. മെനിനോയെ സ്വന്തമാക്കാൻ അത്ലറ്റികോ മാഡ്രിഡ് താല്പര്യം പ്രകടിപ്പിക്കുന്നെണ്ടെങ്കിലും അവരുമായി മത്സരിച്ച് താരത്തെ ടീമിലെത്തിക്കാനുള്ള പുറപ്പാടിലാണ് ചെൽസി.

മിഡ്ഫീൽഡറായും, റൈറ്റ് ബാക്കായും ഒരു പോലെ തിളങ്ങുന്ന താരം ചെൽസിക്ക് ഒരു മുതൽ കൂട്ടാവും എന്നതിന് സംശയമില്ല.ഗബ്രിയേൽ മെനിനോയെ ആദ്യം നോട്ടമിട്ട ക്ലബ്ബുകളിലൊന്നാണ് സിമിയോണിയുടെ അത്ലറ്റികോ മാഡ്രിഡ് എന്നാൽ ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ കാരണം ഒരു നീക്കം നടത്തുന്നതിന് മുമ്പ് കുറച്ച് കളിക്കാരെ വോൾക്കേണ്ടി വരും. ഈ അവസരം മുതലെടുക്കാനാണ് ചെൽസിയുടെ ശ്രമങ്ങൾ.

ബ്രസീലിയൻ മിഡ്ഫീൽഡറിന് 50 മില്യൺ ഡോളർ റിലീസ് ക്ലോസ് ഉണ്ടെങ്കിലും ചെൽസിയും അറ്റ്ലെറ്റിക്കോ മാഡ്രിഡും അദ്ദേഹത്തെ 15 മില്യൺ മുതൽ 20 മില്യൺ ഡോളർ വരെ വിലമതിക്കുന്നുവെന്നാണ് റിപ്പോർട്ട്. ഇറ്റാലിയൻ വമ്പന്മാരായ യുവന്റസും തരത്തിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു.