❝പ്രതിഭകൾക്ക് പഞ്ഞമില്ലാത്ത നാട്ടിൽ നിന്നും പുതിയൊരു സൂപ്പർ താരം❞

പ്രതിഭകൾക്ക് ഒരിക്കലും പഞ്ഞമില്ലാത്ത നാടാണ് ബ്രസീൽ. ഓരോ കാലഘട്ടത്തിലും കാൽപന്ത് പെരുമ തോളിലേറ്റാൻ നിരവധി സൂപ്പർ താരങ്ങളാണ് ബ്രസീലിന്റെ മണ്ണിൽ നിന്നും ഉടലെടുക്കുന്നത്. ലോക ഫുട്ബോളിനെ ലാറ്റിനമേരിക്കൻ ഫുട്ബോളിനെ സൗന്ദര്യം കാണിച്ചുകൊടുത്തു കീഴ്പ്പെടുത്തിയത് ബ്രസീലിയൻ താരങ്ങൾ ആയിരുന്നു. പലപ്പോഴും ഇതിഹാസങ്ങളുടെ പിന്ഗാമികളുടെ പേരിൽ അറിയപ്പെടുന്ന ഇവരെ സ്വന്തമാക്കാൻ യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾ പണച്ചാക്കുമായി പിന്നാലെ എത്താറുണ്ട്. ഇപ്പോഴിതാ പെലെ മുതൽ നെയ്മർ വരെയുളള ഇതിഹാസങ്ങൾക്ക് ജന്മം കൊടുത്ത സാന്റോസിൽ നിന്നും ഉയർന്നു വന്ന 19 കാരൻ സ്‌ട്രൈക്കർ കൈയോ ജോർജ്.

നെയ്മറിന്റെ പിൻഗാമിയായ താരം ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിലേക്ക് അടുക്കുകയാണ്.വളരെ ചെറിയ പ്രായത്തിൽ തന്നെ പ്രതിഭ വിളിച്ചറിയിച്ച ജോർജ് ഏതു പൊസിഷനിലും കളിക്കുവാൻ കഴിയുന്ന താരം നിലവിൽ ബ്രസീലിയൻ ക്ലബ്ബിൻറെ സെൻറർ ഫോർവേഡ് ആയിട്ടാണ് കളിക്കുന്നത്. 2021 ഓട് കൂടി താരത്തിന്റെ സാന്റോസുമായുള്ള കരാർ അവസാനിച്ചിരിക്കുകയാണ്.ബെൻഫിക്കയും കായോയിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ടൂറിന് ക്ലബ് തെരഞ്ഞെടുക്കുക ആയിരുന്നു.

ഒലിൻഡ, പെർനാംബുക്കോ സ്വദേശിയായ കൈയോ 10 വയസ്സുള്ളപ്പോൾ സാന്റോസിൽ ചേർന്നു, അതിനുശേഷം തന്റെ കരിയർ മുഴുവൻ ചരിത്രപരമായ ബ്രസീലിയൻ ക്ലബിനൊപ്പം ചെലവഴിച്ചു. 2018 ൽ 16 വയസ്സുള്ളപ്പോൾ സീനിയർ ടീമിൽ അരങ്ങേറ്റം നടത്തിയ കയോ അണ്ടർ -17 ലോകകപ്പ് വിജയത്തിൽ വെങ്കല ബൂട്ട് നേടി. 2020 ത്തിലാണ് കയോ ഏറ്റവും മികച്ച ഫോമിലെത്തിയത്. സാന്റോസിനെ കോപ്പ ലിബർട്ടഡോർസ് ഫൈനലിലേക്ക് എത്തിച്ചെങ്കിലും പാൽമിറസിനോട് പരാജയപെട്ടു.12 ഗെയിമുകളിൽ അഞ്ച് തവണ വലകുലുക്കിയ താരം ക്ലബ്ബിന്റെ ടൂർണമെന്റ് ടോപ് സ്കോററായി മാറി.