ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അവിശ്വസനീയ പ്രകടനവുമായി ന്യൂ കാസിൽ യുണൈറ്റഡിന്റെ പരാഗ്വേൻ വിങ്ങർ |Miguel Almirón
ഈ സീസണിൽ 13 മത്സരങ്ങൾക്ക് ശേഷം പ്രീമിയർ ലീഗിൽ ന്യൂകാസിൽ യുണൈറ്റഡ് നാലാം സ്ഥാനത്താണ് മിഗ്വൽ അൽമിറോൺ.അടുത്ത വർഷം യുവേഫ ചാമ്പ്യൻസ് ലീഗിലോ യൂറോപ്പ ലീഗിലോ സ്ഥാനം ഉറപ്പിക്കാൻ അവർ ആഗ്രഹിക്കുന്നു.ന്യൂ കാസിലിന്റെ ഈ കുതിപ്പിൽ നിർണായക പ്രകടനം നടത്തുന്ന താരമാണ് പരാഗ്വേ ഇന്റർനാഷണൽ മിഗുവൽ അൽമിറോൺ.
കഴിഞ്ഞ ആഴ്ച ടോട്ടൻഹാം ഹോട്സ്പറിനെതിരെ മാഗ്പീസിന്റെ വിജയ ഗോൾ നേടിയത് അൽമിറോൺ ആയിരുന്നു.ഈ സീസണിൽ പ്രീമിയർ ലീഗിൽ 13 മത്സരങ്ങൾ കളിച്ച 28കാരൻ ഏഴ് ഗോളുകളും നേടിയിട്ടുണ്ട്, ന്യൂ കാസിൽ ആകെ നേടിയത് 24 ഗോളുകളാണ്.അതിൽ 29% മിഗ്വൽ അൽമിറോൺ സംഭാവന ചെയ്തു. സീസണിന്റെ അവസാനത്തിൽ ടോപ് ഫോർ ഫിനിഷാണ് ന്യൂ കാസിൽ സ്വപ്നം കാണുന്നത്.പരാഗ്വേ ഇന്റർനാഷണൽ കഴിഞ്ഞ ആറ് മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകൾ നേടി, ന്യൂകാസിൽ അവരുടെ അപരാജിത സ്ട്രീക്ക് എട്ടായി ഉയർത്തുകയും ചെയ്തു.ബ്രൈറ്റൺ & ഹോവ് അൽബിയോണിന്റെ ലിയാൻഡ്രോ ട്രോസാർഡിനൊപ്പം ഏറ്റവും കൂടുതൽ സ്കോർ ചെയ്ത വിംഗറും അദ്ദേഹമാണ്.

യൂറോപ്പിലെ ടോപ്പ് ടയറിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ തെക്കേ അമേരിക്കക്കാരനായി പാരീസ് സെന്റ് ജെർമെയ്നിന്റെ ലയണൽ മെസ്സിക്കൊപ്പം അൽമിറോൺ രണ്ടാം സ്ഥാനത്താണ്.ലീഗിൽ 10 ഗോളുകൾ നേടിയ ബ്രസീലിയൻ എയ്സ് നെയ്മറാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത്.28-കാരൻ മികച്ച ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. പരാഗ്വേൻ ക്ലബ് Cerro Porteño കരിയർ തുടങ്ങിയ അൽമിറോൺ അർജന്റീനിയൻ ടീമായ സിഎ ലാനസിനൊപ്പം തന്റെ കഴിവ് പ്രകടിപ്പിക്കാൻ തുടങ്ങി അവിടെ അദ്ദേഹം ഒരു കിരീടം നേടി.
El último mes de Miguel Almirón 🇵🇾 en Newcastle es para el museo de arte.pic.twitter.com/CnoWG3jrDz
— VarskySports (@VarskySports) November 1, 2022
അവിടെ നിന്നും 2017 ൽ മേജർ ലീഗ് സോക്കർ സൈഡ് അറ്റ്ലാന്റ യുണൈറ്റഡിലേക്ക് പോയി.ഒരു വർഷത്തിന് ശേഷം ഫൈവ് സ്ട്രൈപ്പുകളെ അവരുടെ ആദ്യത്തെ MLS കപ്പ് നേടാൻ `സഹായിക്കുകയും ചെയ്തു.നിർഭാഗ്യവശാൽ പരാഗ്വേ യോഗ്യത നേടാൻ സാധിക്കാത്തതിനാൽ വരാനിരിക്കുന്ന ഫിഫ ലോകകപ്പിൽ മിഗ്വൽ അൽമിറോൺ പങ്കെടുക്കില്ല.എന്നാൽ പ്രീമിയർ ലീഗ് സീസണിലെ ഏറ്റവും ശ്രദ്ധേയമായ കളിക്കാരനായി അദ്ദേഹം മാറിയിരിക്കുകയാണ്.