❝ജയം എന്ന സ്വപ്നവുമായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ക്രിസ്റ്റൽ പാലസിനെ നേരിടും❞|Kerala Blasters

യു കെയിൽ വെച്ച് നടക്കുന്ന നെക്സ്റ്റ് ജനറേഷൻ കപ്പിലെ രണ്ടാമത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും.ഗ്രൂപ്പ് ബിയിൽ മൂന്നാം സ്ഥാനത്തിനായി എൻഫീൽഡിലെ ഹോട്സ്പർ വേ ട്രെയിനിംഗ് ഗ്രൗണ്ടിൽ ക്രിസ്റ്റൽ പാലസ് എഫ്‌സി അക്കാദമിയുമായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി മത്സരിക്കും.

സെമിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടോട്ടൻഹാം ഹോട്‌സ്പറിന്റെ അക്കാദമി ടീമിനോട് 7-0ന് തോറ്റിരുന്നു.പരാജയപ്പെട്ടെങ്കിലും പ്രതീക്ഷയുള്ള പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് യുവ നിര പുറത്തെടുത്തത്.മത്സരത്തിലുടനീളം മികച്ച അവസരങ്ങൾ തുറന്നെടുത്തെങ്കിലും, പല സുവർണ്ണാവസരങ്ങളും ഗോളാക്കി മാറ്റാൻ സാധിക്കാഞ്ഞത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി. ഇന്ന് വൈകിട്ട് മൂന്നു മണിക്കാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരം.

നെക്സ്റ്റ് ജെൻ മിഡ്‌ലാൻഡ്‌സ് ഗ്രൂപ്പ് എയിലെ മത്സരത്തിൽ ബെംഗളുരു എഫ്‌സി നോട്ടിംഗ്ഹാം ഫോറസ്റ്റ് എഫ്‌സിയുടെ അക്കാദമി ടീമിനെ ലോഫ്‌ബറോയിലെ സീഗ്രേവിലെ ലെസ്റ്റർ സിറ്റി എഫ്‌സി പരിശീലന ഗ്രൗണ്ടിൽ നേരിടും.ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2:30 നാണ് കിക്ക്-ഓഫ്.ഐഎസ്എല്ലിന്റെ ഫെയ്സ്ബുക്ക് പേജിലും യൂടൂബ് ചാനലിലുമാണ് മത്സരങ്ങൾ തത്സമയം കാണാനാകുക.‌ ബ്ലാസ്റ്റേഴ്സിന്റേയും ബെം​ഗളുരുവിന്റേയും യൂടൂബ് ചാനലുകളിലും മത്സരങ്ങൾ കാണാം.

സെമി ഫൈനലിൽ ടോട്ടൻഹാം ഹോട്‌സ്പറിന്റെ അക്കാദമി ടീമിനോട് 7-0 ന് തോറ്റതിൽ നിന്ന് തന്റെ ടീം ഒരുപാട് കാര്യങ്ങൾ പഠിച്ചതായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ റിസർവ് സൈഡ് കോച്ച് ടോമാസ് ടോർസ് വെളിപ്പെടുത്തി.പക്ഷേ ടീമിന് തിരിച്ചുവരാനും നെക്സ്റ്റ് ജനറേഷൻ കപ്പിന്റെ അടുത്ത പതിപ്പിൽ മികച്ച പ്രകടനം നടത്താനുമുള്ള പ്രചോദനം ലഭിച്ചെന്നും പറഞ്ഞു.

ടോട്ടൻഹാം ഹോട്‌സ്‌പറിന്റെ ഫീൽഡിൽ എങ്ങനെ തോൽപ്പിക്കാം എന്നതായിരുന്നു ഏറ്റവും വലിയ പഠനം. ഞങ്ങളുടെ കഴിവുകളും ലെവലും മനസിലാക്കാനും ടോട്ടൻഹാം പോലുള്ള ടീമുകളുമായി എങ്ങനെ മത്സരിക്കാമെന്നതും നല്ല അനുഭവമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.