❝കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ നിര ഇന്നിറങ്ങുന്നു , എതിരാളികൾ ടോട്ടൻഹാം❞|Kerala Blasters

ലണ്ടണിൽ നടക്കുന്ന നെക്സ്റ്റ് ജെൻ കപ്പിൽ ഇന്ന് തങ്ങളുടെ ആദ്യ മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും.ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാരായ ടോട്ടനത്തിന്റെ യുവനിര ആണ് ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഇന്ത്യൻ സമയം വൈകിട്ട് 5.30നാണ് മത്സരം. ഏപ്രിൽ-മെയ് മാസങ്ങളിലായി നടന്ന ഡെവ്ലപ്മെന്റ് ലീ​ഗിലെ ജേതാക്കളായാണ് ബെം​ഗളുരു നെക്സ്റ്റ് ജെൻ കപ്പ് കളിക്കുന്നത്. റണ്ണേഴ്സ് അപ് എന്ന നിലയിലാണ് ബ്ലാസ്റ്റേഴ്സും ടൂർണമെന്റിന് എത്തുന്നത്.

പ്രീമിയർ ലീ​ഗിലെ അഞ്ച് ക്ലബുകളുടെ യൂത്ത് ടീമുകളടക്കം ആകെ എട്ട് ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുക.ഇന്നലെ നടന്ന സന്നാഹ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് യുവ ടീം പരാജയപ്പെട്ടിരുന്നു. ദക്ഷിണാഫ്രിക്കൻ ടീമായ സ്റ്റെല്ലെൻബോഷ് എഫ് സിയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് നേരിട്ടത്. എതിരില്ലാത്ത ഒരു ഗോളിന് ദക്ഷിണാഫ്രിക്കൻ ക്ലബ് വിജയിച്ചു. കേരള ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിനായി കളിച്ചിരുന്ന ബിജോ, ആയുഷ്, ജീക്സൺ, ഗിവ്സൺ എന്നിവർ ടീമിനൊപ്പം ഉണ്ട്.

പ്രീമിയർ ലീ​ഗ് ടീമുകളായ ടോട്ടനം ഹോട്സ്പർസ്, ലെസ്റ്റർ സിറ്റി, ക്രിസ്റ്റൽ പാലസ്, വെസ്റ്റ്ഹാം യുണൈറ്റഡ്, നോട്ടിങ്ങാം ഫോറസ്റ്റ് എന്നിവരുടെ യൂത്ത് ടീമുകലാണ് നെക്സ്റ്റ്ജെൻ കപ്പിൽ ഐഎസ്എൽ ടീമുകൾക്ക് പുറമെ പങ്കെടുക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ സ്റ്റെല്ലൻബോഷ് എഫ്സിയുടെ അക്കാദമി ടീമും ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്. ബുധനാഴ്ച ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ അഞ്ചരക്ക് ടോട്ടനവുമായാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. അന്നേ ദിവസം തന്നെ രാത്രം ഒമ്പതരയ്ക്ക് ലെസ്റ്റർ സിറ്റിയെയാണ് ബെം​ഗളുരു നേരിടുന്നത്.

ഐഎസ്എല്ലിന്റെ ഫെയ്സ്ബുക്ക് പേജിലും യൂടൂബ് ചാനലിലുമാണ് മത്സരങ്ങൾ തത്സമയം കാണാനാകുക.‌ ബ്ലാസ്റ്റേഴ്സിന്റേയും ബെം​ഗളുരുവിന്റേയും യൂടൂബ് ചാനലുകളിലും മത്സരങ്ങൾ കാണാം.സന്നാഹ മത്സരത്തിൽ പരാജയപെട്ടെങ്കിലും സ്പർസിനെതിരെ അത്ഭുതം കാണിക്കാൻ ആകും എന്ന വിശ്വാസത്തിൽ ആകും കേരള ബ്ലാസ്റ്റേഴ്സ്.