❝ടോട്ടൻഹാമിനെതിരെ കനത്ത പരാജയം ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്❞

നെസ്റ്റ് ജനറേഷൻ കപ്പിലെ ആദ്യ മത്സരത്തിൽ ഇംഗ്ലീഷ് വമ്പന്മാരായ ടോട്ടൻഹാമിന്റെ യുവ നിരക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ദയനീയ തോൽവി. എതിരില്ലാത്ത ഏഴു ഗോളുകൾക്കാണ് ഇംഗ്ലീഷ് ടീം കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്. പരാജയപ്പെട്ടെങ്കിലും പ്രതീക്ഷയുള്ള പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് യുവ നിര പുറത്തെടുത്തത്.മത്സരത്തിലുടനീളം മികച്ച അവസരങ്ങൾ തുറന്നെടുത്തെങ്കിലും, പല സുവർണ്ണാവസരങ്ങളും ഗോളാക്കി മാറ്റാൻ സാധിക്കാഞ്ഞത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി.

ആദ്യ അരമണിക്കൂറിൽ ടോട്ടൻഹാമിനെ ഗോളടിക്കാൻ ബ്ലാസ്റ്റേഴ്‌സ് അനുവദിച്ചിരുന്നില്ല.31ആം മിനുട്ടിൽ ലിന്റൺ സ്പർസിന് ലീഡ് നൽകി. തൊട്ടടുത്ത നിമിഷത്തിൽ ജേഡൻ വില്യംസ് ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതിയിൽ ഗിവ്സണും നിഹാലും കേരള ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടുന്നതിന് അടുത്ത് എത്തിയിരുന്നു. ആ അവസരങ്ങൾ ഗോളായിരുന്നെങ്കിൽ കളിയുടെ ഫലം തന്നെ മാറിപ്പോയേനെ.

എന്നാൽ രണ്ടാം പകുതിയിൽ കൂടുതൽ ശക്തമായ ആക്രമണം അഴിച്ചു വിട്ട ടോട്ടൻഹാം കൂടുതൽ ഗോൾ നേടുന്ന കാഴ്ച്ചയാണ് കാണാൻ സാധിച്ചത്.57ആം മിനുട്ടിൽ മാക്സ് മക്നൈറ്റ്, 61ആം മിനുട്ടിൽ ടോം ബ്ലോക്സാം, 71ആം മിനുട്ടിൽ അബോട്, 85, 89 മിനുട്ടിൽ വില്യംസ് എന്നിവരും കൂടെ ഗോളടിച്ചതോടെ സ്പർസ് വലിയ വിജയം ഉറപ്പിച്ചു. അവസാന രണ്ടു ഗോളുകൾ നേടിയ വില്യംസ് ഹാട്രിക്ക് തികക്കുകയും ചെയ്തു.

കേരള ബ്ലാസ്റ്റേഴ്സ് ഇനി ശനിയാഴ്ച ക്രിസ്റ്റൽ പാലസിനെ നേരിടും. ഇന്ന് രാത്രി 9 30 ക്ക് നടക്കുനാണ് മത്സരത്തിൽ ബെംഗളൂരു എഫ്‌സി ലെസ്റ്റർ സിറ്റി എഫ്‌സിയെ നേരിടും .ഗ്രൂപ്പ് ബിയിലാണ് ബ്ലാസ്റ്റേഴ്‌സ് മത്സരിക്കുന്നത്. ടോട്ടനത്തെ കൂടാതെ ക്രിസ്റ്റല്‍ പാലസ്, വെസ്റ്റ് ഹാം യുനൈറ്റഡ് എന്നിവരും ഗ്രൂപ്പിലുണ്ട്. ഗ്രൂപ്പ് ബിയില്‍ നോട്ടിംഗ്ഹാം ഫോറസ്റ്റ്, സ്‌റ്റെലന്‍ബോഷ് എഫ്‌സി (ദക്ഷിണാഫ്രിക്ക) എന്നിവരാണ് ബംഗളൂരിനും ലെസ്റ്ററുമല്ലാതെ ഗ്രൂപ്പ് എയിലുള്ളത്.