“പന്തല്ല അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ , ഐ എപി എല്ലിൽ താരത്തിന്റെ മികവ് നമ്മൾ കണ്ടിട്ടുണ്ട്”

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ രോഹിത് ശർമയുടെ അഭാവത്തിൽ ഇന്ത്യൻ ടീമിനെ നയിക്കേണ്ടത് ഹർദിക് പാണ്ട്യ ആണെന്ന് മുൻതാരം വസിം ജാഫർ. അയര്‍ലന്‍ഡിനെതിരായ ട്വന്റി ട്വന്റി പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിന്‍റെ നായകനായി ഹാര്‍ദ്ദിക് പാണ്ഡ്യയെ സെലക്ഷന്‍ കമ്മിറ്റി തെരഞ്ഞെടുത്തതിന് പിന്നാലെയാണ് ഏകദിനങ്ങളിലും ട്വന്റി ട്വന്റിയിലും ക്യാപ്റ്റന്‍ സ്ഥാനത്ത് രോഹിത് ശര്‍മയുടെ പിന്‍ഗമാമിയെ പ്രവചിച്ച്‌ മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍ രംഗത്ത്‌ വന്നത്.

അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ റിഷഭ് പന്തിന് വിശ്രമം അനുവദിച്ചപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ നായകനായും ഭുവനേശ്വര്‍ കുമാറിനെ വൈസ് ക്യാപ്റ്റനുമായി നിയമിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നായകന്‍ രോഹിത് ശര്‍മ ക്യാപ്റ്റൻ ആയി ടീമിൽ എത്തുമ്പോൾ ഹാര്‍ദ്ദിക്കിനെ വൈസ് ക്യാപ്റ്റനായി തുടരാന്‍ അനുവദിക്കണമെന്ന് വസീം ജാഫർ അഭിപ്രായപ്പെട്ടത്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിച്ച ഹാര്‍ദ്ദിക്കിന് ഏകദിനങ്ങളിലും ട്വന്റി യിലും രോഹിത്തിന്‍റെ പിന്‍ഗാമിയാവാനുള്ള എല്ലാ യോഗ്യതയുമുണ്ടെന്നും വസീം ജാഫര്‍ കൂട്ടിചേർത്തു.

‘ഭാവിയില്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നായകസ്ഥാനത്തേക്ക് സെലക്ടര്‍മാര്‍ ഗൗരവമായി പരിഗണിക്കണം. പ്രത്യേകിച്ചും രോഹിത് ശര്‍മ കളിക്കാത്ത സാഹചര്യങ്ങളില്‍ ഹാര്‍ദ്ദിക് ആയിരിക്കണം ഇന്ത്യയെ നയിക്കേണ്ടത്. ഐപിഎല്ലില്‍ ക്യാപ്റ്റനായപ്പോള്‍ പുറത്തെടുത്ത മികവും കളിക്കാരനെന്ന നിലയിലെ മികച്ച പ്രകടനവും ഹാര്‍ദ്ദിക് തീര്‍ത്തും നായക പദവിക്ക് അര്‍ഹനാണെന്ന് തെളിയിക്കുന്നതാണ്. അതുകൊണ്ടുതന്നെ രോഹിത്തിന്‍റെ പിൻഗാമിയായി ക്യാപ്റ്റൻ സ്ഥാനത്തിന് അയാള്‍ തന്നെയാണ് അർഹതപ്പെട്ടത് എന്നും വസിം ജാഫര്‍ പറഞ്ഞു.

ക്യാപ്റ്റന്‍സിയുടെ ഉത്തരവാദിത്തം ആസ്വദിക്കുകയും മികച്ച പ്രകടനം പുറത്തെടുക്കാൻ കഠിന അധ്വാനം ചെയ്യുന്ന കളിക്കാരനാണ് ഹാര്‍ദ്ദിക്. അതുപോലെ സഹതാരങ്ങളെ പ്രചോദിപ്പിച്ച്‌ അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനും ഹാര്‍ദ്ദിക്കിന് കഴിയുന്നുണ്ടെന്നും ജാഫര്‍ കൂട്ടിചേർത്തു.