” വിമർശകരുടെ വായയടപ്പിക്കുന്ന പ്രകടനവുമായി നെയ്മർ ,മഞ്ഞ കുപ്പായത്തിൽ പുതിയൊരു നെയ്മറെ കാണാൻ സാധിക്കും ” | Neymar |Brazil

ബ്രസീലിയൻ സൂപ്പർ താരം നെയ്മറുടെ ഫുട്ബോൾ കരിയറിൽ നേരിട്ടിട്ടല്ലാത്ത വിമർശനങ്ങളാണ് കഴിഞ്ഞ കുറച്ച നാളായി ആരാധകരിൽ നിന്നും കേൾക്കേണ്ടി വന്നത്. മാനസിക സമ്മർദം മൂലം കൂടുതൽ വർഷങ്ങൾ ബ്രസീലിനായി കളിയ്ക്കാൻ സാധിക്കില്ലെന്നും 2022 വേൾഡ് കപ്പോടെ കളി മതിയാകും എന്ന പ്രസ്താവനയും നെയ്മർ പുറപ്പെടുവിച്ചിരുന്നു.

ജൂലൈയിൽ ദേശീയ ടീമിനൊപ്പം തന്റെ ആദ്യ കോപ്പ അമേരിക്ക കിരീടം നേടാനുള്ള ശ്രമം പരാജയപ്പെട്ടതിന് ശേഷം ക്ലബ് സീസണിൽ നെയ്മറിന് നിരാശജനകമായ തുടക്കമാണ് ലഭിച്ചത്. ചാമ്പ്യൻസ് ലീഗിലെ തോൽവിയെ തുടർന്ന് പിഎസ്ജി ആരാധകരിൽ നിന്നും കൂവൽ വരെ നെയ്‌മർക്ക് ഏറ്റുവാങ്ങേണ്ടി വന്നു. താരത്തിന്റെ ഫിറ്റ്നെസ്സിൽ ധാരാളം സംശയങ്ങൾ ഉയന്നു വരുകയും യോഗ്യത മത്സരങ്ങൾക്കുള്ള ടീമിൽ ഉൾപെടുത്തിയതിനെതിരെ പലരും നെറ്റി ചുളിക്കുകയും ചെയ്തു.അസന്തുഷ്ടനും ഉൽപ്പാദനക്ഷമമല്ലാത്തതുമായാ ഒരു നെയ്മറെയാണ് കുറച്ചതു നാളായി പാരീസ് ജേഴ്സിയിൽ നമുക്ക് കാണാൻ സാധിച്ചത്.

എന്നാൽ ബ്രസീലിന്റെ മഞ്ഞ ജേഴ്സിയിൽ എത്തിയതോടെ മാഞ്ഞു പോയ പുഞ്ചിരി തിരിച്ചു വരികയും നഷ്ടപ്പെട്ടുപോയ പഴയ നെയ്മറെ കാണാനും സാധിച്ചു. ഇന്ന് പുലർച്ചെ നടന്ന ചിലിക്കെതിരെ നടന്ന യോഗ്യത മത്സരത്തിൽ ബ്രസീലിന്റെ ആദ്യ ഗോൾ നേടിയ നെയ്മർ ടീമിന്റെ നാല് ഗോൾ വിജയത്തിൽ നിർണായക പങ്കു വഹിക്കുകയും ചെയ്തു. മത്സരത്തിന്റെ തുടക്കം മുതൽ മിഡ്ഫീൽഡിലും മുന്നേറ്റ നിരയിലും നിറഞ്ഞു കളിച്ച നെയ്മർ വിനീഷ്യസ് -ആന്റണി എന്നിവരോടൊപ്പം മികച്ച ഒത്തിണക്കം കാണിക്കുകയും ചെയ്തു. നെയ്മറുടെ വേഗതയേയും , സ്കില്ലുകളെയും തടയാൻ സാധിക്കാതിക്കുന്ന ചിലി പലപ്പോഴും പരുക്കൻ അടവുകൾ പുറത്തെടുക്കുകയും ചെയ്തു.

42 ആം മിനുട്ടിൽ മൗറിസിയോ ഇസ്ല നെയ്മറെ ബോക്‌സിൽ വെച്ച് ഫൗൾ ചെയ്തപ്പോൾ ലഭിച്ച പെനാൽറ്റിയിൽ നിന്നാണ് ബ്രസീൽ സ്കോർ ബോർഡ് തുറന്നത്. യോഗ്യത മത്സരങ്ങളിൽ നെയ്മറുടെ എട്ടാമത്തെ ഗോളായിരുന്നു ഇന്ന് നേടിയത് . ടോപ് സ്‌കോറർ പട്ടികയിൽ രണ്ടാം സ്ഥാനനതാണ് നെയ്‍മർ .ബ്രസീലിനു വേണ്ടി 114 മത്സരത്തിനിറങ്ങിയ നെയ്മറുടെ 71 മത്തെ ഗോളും ഇന്ന് നേടിയത്.6 ഗോളുകൾ കൂടി നേടിയാൽ പെലെയുടെ 77 ഗോളുകൾ എന്ന റെക്കോർഡിനൊപ്പമെത്താൻ സാധിക്കും.

ബ്രസീലിന്റെ മഞ്ഞ കുപ്പായത്തിൽ എത്തിയാൽ വേറെ ഒരു നെയ്മറെയാണ് നമുക്ക് കാണാൻ സാധിക്കാറുള്ളത്. എത്ര വലിയ പരിക്കാണെങ്കിലും , മോശ ഫോം ആണെങ്കിലും മഞ്ഞ ജേഴ്സിയിൽ എത്തിയാൽ നെയ്‍മർ ഇപ്പോഴും ആരാധകരുടെ സുൽത്താനായി മാറും. നെയ്മറുടെ കരിയറിൽ ഏറ്റവും മികച്ച പ്രകടനങ്ങൾ കാണാൻ സാധിച്ചതും ആ മഞ്ഞ ജേഴ്സിയിൽ തന്നെയായിരുന്നു. തന്റെ പ്രതിഭക്ക് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ലെന്നു തെളിയിക്കുന്ന പ്രകടനം തന്നെയായിരുന്നു നെയ്മർ ചിലിക്കെതിരെ പുറത്തെടുത്തത്.

നെയ്മർ കളിയിലെ പിച്ചിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായിരുന്നു, മാത്രമല്ല തന്റെ ടീമിനെ ഒരുമിച്ചു കൊണ്ടുപോകുന്നതിലും മികവ് പുറത്തെടുത്തു. നെയ്മറിൽ നിനനയിരുന്നു ബ്രസീലിന്റെ എല്ലാ ആക്രമണങ്ങളും തുടങ്ങിയത്. ബ്രസീൽ നേടിയ രണ്ടാം ഗോളിലും അദ്ദേഹത്തിന്റെ പങ്കു വ്യക്തമായിരുന്നു.ബിൽഡ്-അപ്പിൽ ആന്റണി പന്ത് കൈമാറുന്നതിന് മുൻപ് നെയ്‌മർ രണ്ട് ചിലി ഡിഫൻഡർമാരെ തന്നിലേക്ക് വരുത്തിക്കുകയും അയാക്സ് താരത്തിന് മികച്ച സ്‌കോറിംഗ് പൊസിഷനിലുണ്ടായിരുന്ന വിനീഷ്യസിന് പന്ത് കൊടുക്കാനും സാധിച്ചു. നെയ്മർ ഈ വർഷം മുഴുവൻ പരിക്കേൽക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.ഈ വർഷാവസാനം ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ അഞ്ച് തവണ ജേതാക്കളായ താരങ്ങളുടെ പ്രകടനം എങ്ങനെയെന്ന് നിർണ്ണയിക്കുന്നതിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ഒരു വലിയ ഘടകമായിരിക്കും.

Rate this post