“നെയ്മർ മദ്യപിച്ച് ട്രൈനിങ്ങിൽ എത്തും, പിഎസ്ജി യോട് താരം പ്രതികാരം ചെയ്യുകയാണ് “

13 തവണ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനോട് യുവേഫ ചാമ്പ്യൻസ് ലീഗ് തോൽവി ഏറ്റുവാങ്ങിയതിനെ തുടർന്ന് ലീഗ് വൺ വമ്പൻമാരായ പാരിസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) പ്രതിസന്ധിയിലായിരിക്കുകയാണ്. തുടക്കത്തിൽ രണ്ട് ഗോളുകൾക്ക് പിന്നിലായിരുന്നെങ്കിലും, രണ്ടാം പകുതിയിൽ കരീം ബെൻസേമയുടെ ഹാട്രിക്കിനെ തുടർന്ന് ലാ ലിഗ ഹെവിവെയ്റ്റ്സ് രണ്ടാം പാദത്തിൽ ഫ്രഞ്ച് ടീമിനെ 3-1 നും അഗ്രഗേറ്റിൽ 3-2 നും പരാജയപ്പെടുത്തി.

ലീഗ് 1ൽ മൊണാക്കോയോട് 3-0 ന് പിഎസ്ജി തോറ്റതിനാൽ തകർച്ച അവിടെ അവസാനിക്കുന്നില്ല. മൂന്ന് മത്സരങ്ങളിലെ രണ്ട് നിരാശാജനകമായ തോൽവികൾ അവർ നേരിടുകയും ചെയ്തു.നെയ്മർ ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങൾ ആരാധകരുടെ രോഷത്തിന് ഇരയാവുകയും ചെയ്തു. അതിനിടയിൽ നെയ്‌മർക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഫ്രഞ്ച് മാധ്യമമായ ആർഎംസി സ്പോർട്ട് ജേർണലിസ്റ്റായ ഡാനിയൽ റിക്കോ. നെയ്‌മർ കൃത്യമായി സഹതാരങ്ങൾക്കൊപ്പം പരിശീലനം നടത്തുന്നില്ലെന്നും പല ദിവസവും മദ്യപിച്ചാണ് പരിശീലനത്തിന് എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

നെയ്‌മർ ക്ലബ്ബിൽ ശെരിയായി പരിശീലിക്കുന്നില്ല. അവൻ ഒരു ഖേദകരമായ അവസ്ഥയിലാണ്, മദ്യപിച്ചാണ് എത്തുന്നത്. നെയ്‌മർ പിഎസ്‌ജിക്കെതിരായ പ്രതികാര മനോഭാവത്തിലാണ്” ആർഎംസി സ്‌പോർട്ടിനോട് സംസാരിക്കവേ, ഡാനിയൽ റിയോലോ പറഞ്ഞു.പിഎസ്‌ജി ആരാധകർ നെയ്മർ ക്ലബ്ബിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.”പിഎസ്‌ജി ആരാധകർ നെയ്‌മറുടെ നെറ്റ്ഫ്ലിക്സ് ഡോക്യൂമെന്ററിക്ക് യാതൊരു വിലയും നൽകിയിട്ടില്ലെന്നും നമുക്ക് അവന്റെ ചെക്ക് ഒപ്പിട്ട് അവനെ വിട്ടയക്കണം. അവൻ ക്ലബ്ബിന് ഒരുപാട് നാശം വരുത്തുന്നു. അവൻ പോകട്ടെ, അവൻ പിഎസ്ജിയെ നശിപ്പിക്കുകയാണ്.” യൂണിറ്റി ഇല്ലാത്തതിനാൽ പി‌എസ്‌ജി ഇപ്പോൾ വളരെ ബുദ്ധിമുട്ടുള്ള അവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2017 ഓഗസ്റ്റിൽ 222 മില്യൺ യൂറോയ്ക്ക് നെയ്മറെ പിഎസ്ജി ബാഴ്സയിൽ നിന്നും സ്വന്തമാക്കുന്നത്.പിഎസ്ജി ലോകത്തെ ഏറ്റവും വിലകൂടിയ കളിക്കാരനാക്കിയ നെയ്മർ ക്ലബ് വിടുകയാണെങ്കിൽ അത് ശരിക്കും നാണക്കേടാകും.എൽ’ഇക്വിപ്പ് പുറത്തിറക്കിയ ഒരു റിപ്പോർട്ട് അനുസരിച്ച്, ബ്രസീലിയൻ പ്രതിവർഷം 30 ദശലക്ഷം യൂറോ ശമ്പളം വാങ്ങുന്നുണ്ട്. പാരിസിൽ മെസ്സിയെക്കാളും എംബാപ്പയേക്കാളും കൂടുതൽ വേതനം ബ്രസീലിയൻ കൈപ്പറ്റുന്നുണ്ട്.