❝ നെയ്മർ ⚽🔥 ഇറങ്ങുന്നെങ്കിൽ
💪🇧🇷 ബ്രസീൽ ആരാധകർക്ക്
അയാളിൽ ✌️❤️ വിശ്വസിക്കാം ❞

വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഇക്വഡോറിനെതീരെ നേടിയ തകർപ്പൻ ജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചിരിക്കുകയാണ് അഞ്ചു തവണ ചാമ്പ്യന്മാരായ ബ്രസീൽ. സൗത്ത് അമേരിക്കൻ യോഗ്യത മത്സരത്തിൽ തോൽവി അറിയാതെ മുന്നേറുന്ന ഏക ടീമും ബ്രസീലാണ്. രണ്ടാം പകുതിയിൽ നേടിയ രണ്ടു ഗോളുകളുടെ പിൻബലത്തിലാണ് ബ്രസീലിന്റെ ജയം. ഇക്വഡോറിനെതീരെയുള്ള മത്സരത്തിൽ ഏവരുടെയും ശ്രദ്ധ കേന്ദ്രം മഞ്ഞ പടയുടെ സൂപ്പർ താരം നെയ്മറിലായിരുന്നു. പരിക്കും മോശം ഫോം മൂലം ക്ലബ് തലത്തിൽ വേണ്ട നേട്ടങ്ങൾ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞിരുന്നില്ലെങ്കിലും വ്യക്തിഗത മികവിൽ എന്നും ബ്രസീലിയൻ മുന്നിട്ട് നിന്നിരുന്നു.

ബ്രസീലിന്റെ മഞ്ഞ കുപ്പായത്തിൽ എത്തിയാൽ വേറെ ഒരു നെയ്മറെയാണ് നമുക്ക് കാണാൻ സാധിക്കാറുള്ളത്. എത്ര വലിയ പാറിക്കാണെങ്കിലും , മോശ ഫോം ആണെങ്കിലും മഞ്ഞ ജേഴ്സിയിൽ എത്തിയാൽ നെയ്‍മർ ഇപ്പോഴും ആരാധകരുടെ സുൽത്താനായി മാറും. നെയ്മറുടെ കരിയറിൽ ഏറ്റവും മികച്ച പ്രകടനങ്ങൾ കാണാൻ സാധിച്ചതും ആ മഞ്ഞ ജേഴ്സിയിൽ തന്നെയായിരുന്നു.ദീർഘ കാലത്തിനു ശേഷം ബ്രസീൽ ജേഴ്സിയിൽ എത്തിയത്തിന്റെ ചാഞ്ചല്യമൊന്നും കാണിക്കാതിരുന്ന നെയ്‍മർ അവിസ്മരണീയ പ്രകടനം തന്നെയാണ് ഇന്ന് പുറത്തെടുത്തത്.

നിർണായകമായ അസിസ്റ്റും ഗോളുമായി തുടക്കം മുതൽ നിറഞ്ഞു നിന്ന നെയ്മറെ തടയാൻ പലപ്പോഴും ഇക്വഡോറിയാൻ താരങ്ങൾ പരുക്കൻ അടവുകൾ പുറത്തെടുത്തു കൊണ്ടിരുന്നു. നെയ്മറുടെ വേഗതയേയും , സ്കില്ലുകളെയും തടയാൻ സാധിക്കാതിക്കുന്ന എതിർ ടീമംഗങ്ങൾ എന്ന് പുറത്തെടുക്കുന്ന ആയുധം ഇത് തന്നെയാണ്. എന്നാൽ അതിനെയെല്ലാം തരണം ചെയ്ത മുന്നേറിയ നെയ്‍മർ മുന്നേറ്റ നിരയിൽ സ്‌ട്രൈക്കർമാരായ റിചാലിസണും, ഗാബിഗോളിനും പന്തുകൾ എത്തിച്ചു നൽകി. മിഡ്ഫീൽഡിൽ ഫ്രെഡ് ,പാക്വെറ്റ കൂട്ട്കെട്ട് പ്രതീക്ഷക്കൊത്ത് ഉയരത്തിരുന്നതോടെ മിഡ്ഫീൽഡിൽ ഇറങ്ങി കളിച്ച ആ വിടവ് നികത്തി.


ആദ്യ പകുതിയിൽ ബ്രസീലിയൻ താരങ്ങൾ മികവിനൊത്തുയർന്നില്ലെങ്കിലും നെയ്മറുടെ പ്രകടനം മാത്രം വേറിട്ട് നിന്നു. ലോങ്ങ് റേഞ്ച് ഷോട്ടുകളിലൂടെ ഗോൾ കീപ്പറെയും തന്ത്ര പരമായ പാസ്സുകളിലൂടെ പ്രതിരോധത്തെയും നെയ്മർ പരീക്ഷിച്ചു കൊണ്ടിരുന്നു. രണ്ടാം പകുതിയിൽ ബോക്സിനു പുറത്തു നിന്നും നെയ്‍മർ കൊടുത്ത അളന്നു മുറിച്ച പാസിൽ നിന്നായിരുന്നു റിചാലിസൺ ബ്രസീലിന്റെ ആദ്യ ഗോൾ നേടിയത്.ഗോൾ വീണതയോടെ കൂടുതൽ മുന്നേറി കളിച്ച ബ്രസീൽ നെയ്മറെ കേന്ദ്രീകരിച്ച് കൂടുതൽ മുന്നേറ്റങ്ങൾ നടത്തുകയും ചെയ്തു. ഇഞ്ചുറി ടൈമിൽ ലഭിച്ച ലഭിച്ച പെനാൽറ്റി അനായാസം ഗോളാക്കി മാറ്റി ബ്രസീലിന്റെ വിജയം ഉറപ്പിക്കുന്നതോടൊപ്പം ഗോൾ പട്ടികയിൽ സ്ഥാനം പിടിക്കാനുമായി.

യോഗ്യത മത്സരങ്ങളിൽ നെയ്മറുടെ നാലാമത്തെ ഗോളായിരുന്നു ഇത്. ടോപ് സ്‌കോറർ പട്ടികയിൽ രണ്ടാം സ്ഥാനനതാണ് നെയ്‍മർ . മൂന്നു മത്സരങ്ങൾ കളിച്ച നെയ്‍മർ 4 ഗോളും മൂന്നു അസിസ്റ്റുമായി തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്.ബ്രസീലിനു വേണ്ടി 104 മത്സരത്തിനിറങ്ങിയ നെയ്മറുടെ 65 മത്തെ ഗോളും 44 മത്തെ അസ്സിസ്റ്റുമായിരുന്നു ഇന്നലെ നേടിയത്. 12 ഗോളുകൾ കൂടി നേടിയാൽ പെലെയുടെ 77 ഗോളുകൾ എന്ന റെക്കോർഡിനൊപ്പമെത്താൻ സാധിക്കും.

അടുത്ത ആഴ്ച തുടങ്ങുന്ന കോപ്പ അമേരിക്കയിൽ നെയ്മറുടെ ബൂട്ടുകളിൽ തന്നെയാണ് ബ്രസീൽ വിശ്വാസമർപ്പിക്കുന്നത്. കഴിഞ്ഞ തവണ പരിക്ക് മൂലം കോപ്പ അമേരിക്ക നഷ്ടമായെങ്കിലും ഈ തവണ സ്വന്തം നാട്ടിൽ ആദ്യ കോപ്പ കിരീടം ഉയർത്തുക എന്ന ലക്ഷ്യമാണ് നെയ്മറിനുളളത്. അത് നെയ്മറിലൂടെ സാധിക്കും എന്നാണ് ഒരു ബ്രസീലാരാധകനും കണക്കു കൂട്ടുന്നത്. മുന്നിൽ നിന്നും നയിക്കാൻ മഞ്ഞ ജേഴ്സിയിൽ നെയ്മറുള്ളപ്പോൾ ബ്രസീലിനെ തടയുക അസാദ്ധ്യം തന്നെയാണ്.