❝വിവാദങ്ങൾ വിട്ടൊഴിയാത്ത നെയ്മറുടെ ഫുട്ബോൾ ജീവിതം ❞

പാരിസ് സെന്റ് ജെർമെയ്ൻ താരം നെയ്മറും സ്പോർട്സ് വെയർ ഭീമനായ നൈക്കും കഴിഞ്ഞ വർഷം കരാർ അവസാനിക്കുന്നതിനു മുമ്പുതന്നെ അവരുടെ ബന്ധം അവസാനിപ്പിരുന്നു.നെയ്മറും നൈക്കും തമ്മിലുള്ള 15 വർഷത്തെ ബന്ധം 2020 അവസാനത്തോടെ ഒദ്യോഗികമായി അവസാനം കുറിച്ചു.നെയ്മർ വളരെ പെട്ടെന്ന് തന്നെ പ്യൂമയുമായി പുതിയ കരാറിലേർപ്പെട്ടു. എന്ത് കൊണ്ട് നെയ്മറും നൈക്കിയും തമ്മിൽ വേർപിരിഞ്ഞുവെന്നതിൻെറ കാരണം ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. താരത്തിനെതിരായ ലൈംഗി കാരോപണക്കേസുമായി ഇതിന് ബന്ധമുണ്ട്.വാണിജ്യപരമായ കാരണങ്ങളാൽ നൈക്കുമായുള്ള കരാർ അവസാനിച്ചതായി അക്കാലത്ത് നെയ്മറിന്റെ വക്താവ് പറഞ്ഞിരുന്നത്.


മൂന്ന് തവണ ലിഗ് 1 ജേതാവ് നെയ്മറിന് നൈക്കുമായി 78.6 മില്യൺ ഡോളർ ലാഭകരമായ സ്പോൺസർഷിപ്പ് കരാർ ഉണ്ടായിരുന്നു.2022 വരെ കരാർ ഉണ്ടായെങ്കിലും 2020 സെപ്റ്റംബറിൽ അമേരിക്കൻ ബ്രാൻഡുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ചു. 13 വയസ്സ് മുതൽ നെയ്മറുടെ ബ്രാൻഡായ നൈക്ക് താരത്തെ ഒഴിവാകകനുള്ള കാരണത്തെ വെളിപ്പെടുത്തുകയാണ്. “ലൈംഗി കാരോപണക്കേസിൽ സഹകരിക്കാതിരുന്ന നെയ്മറുടെ നടപടി കാരണമാണ് നൈക്കി അദ്ദേഹവുമായുള്ള കരാർ അവസാനിപ്പിച്ചത്. നൈക്കിയുടെ ജീവനക്കാരിയായിരുന്നു കേസിലെ പരാതിക്കാരി,” കമ്പനി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.


2016ലുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് 2018ലാണ് പരാതി നൽകിയത്.പരാതിയിൽ നൈക്കി സ്വതന്ത്രമായി നേരത്തെ തന്നെ അന്വേഷണം നടത്തിയിരുന്നു. 2019ൽ കമ്പനി നടത്തിയ അന്വേഷണത്തിനോടും നെയ്മർ സഹകരിച്ചില്ലെന്നാണ് റിപ്പോർട്ട്. താരത്തിൻെറ നിസ്സഹകരണം തുടർന്നതോടെയാണ് കമ്പനി കരാർ അവസാനിപ്പിക്കാൻ തീരുമാനിച്ചത്.നെയ്മർ കരിയർ തുടങ്ങിയ കാലം മുതൽ നൈക്കിയുമായി കരാറുണ്ടായിരുന്നു. പതിനഞ്ച് വർഷത്തോളം നീണ്ട കരാറാണ് ഈ കേസിന് പിന്നാലെ അവസാനിച്ചത്.

നെയ്മർ ഇപ്പോൾ കളിക്കുന്ന ഫ്രഞ്ച് ക്ലബ് പിഎസ്ജി യുടെ സ്പോൺസർഷിപ്പ് നൈക്കിക്കാണ്. നെയ്മർ നേരത്തെ കളിച്ച സാൻേറാസ്, ബാഴ്സിലോണ ക്ലബ്ബുകളുമായും നൈക്കിക്ക് കരാറുണ്ട്. ബ്രസീൽ ടീമുമായും അവർക്ക് കരാറുണ്ട്. എന്നാൽ ഈ ആരോപണങ്ങൾക്കെതിരെ നെയ്മർ ശക്തമായി പ്രതികരിച്ചു. ഇതെല്ലം വെറും അടിസ്ഥാന രഹിതമാണെന്ന് നെയ്മറുടെ വക്താവ് പറഞ്ഞു.