❝ ഫുട്‍ബോൾ ഇതിഹാസ ⚽👑 താരം
പെലെയുടെ 🇧🇷💚💛 റെക്കോർഡ്
✍️⚽ മറികടന്ന് നെയ്മർ ജൂനിയർ ❞

കോപ്പ അമേരിക്കയിൽ ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ കൊളംബിയക്കെതിരെ 2-1 ന്റെ വിജയം നേടി ക്വാർട്ടറിൽ സ്ഥാനം പിടിച്ചിരിക്കുമാകയാണ് ബ്രസീൽ. ഇഞ്ചുറി ടൈമിൽ സൂപ്പർ താരം നെയ്മറുടെ കോർണറിൽ നിന്നും റയൽ മാഡ്രിഡ് മിഡ്ഫീൽഡർ കാസെമിറോ നേടിയ ഹെഡ്ഡർ ഗോളിലൂടെയാണ് ബ്രസീൽ മത്സരം വിജയിച്ചത്. മത്സരത്തിൽ കാസെമിറോക്ക് ഗോൾ നേടാൻ അസ്സിസ്റ് നൽകിയ നെയ്മർ രാജ്യത്തിന് വേണ്ടി കളിക്കുമ്പോൾ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ ഫുട്‌ബോൾ ഇതിഹാസം പെലെയുടെ റെക്കോർഡിനെ മറികടക്കുകയും ചെയ്തു.

ബ്രസീലിനു വേണ്ടി 108 മത്സരങ്ങളിൽ നിന്നും 48 അസിസ്റ്റുകളാണ് നെയ്മർ സ്വന്തം പേരിൽ കുറിച്ചത്.കോപ്പയിലെ ബ്രസീലിന്റെ വിജയങ്ങളിൽ 29 കാരൻ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.ബ്രസീൽ ഫുട്‌ബോൾ ടീമിന് ഏറ്റവും കൂടുതൽ അസിസ്റ്റുകളുടെ റെക്കോഡ് തകർത്ത നെയ്മർ അടുത്തതായി ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര ഫുട്ബോളിൽ ബ്രസീലന്റയി ഏറ്റവും കൂടുതൽ ഗോളുകൾ എന്ന പെലെയുടെ റെക്കോർഡാണ്. നെയ്മറുടെ പേരിൽ ബ്രസീലിയൻ ജേഴ്സിയിൽ 108 മത്സരങ്ങളിൽ നിന്നും 68 ഗോളുകളാണുള്ളത്.

10 ഗോളുകൾ കൂടി നേടിയാൽ ബ്രസീൽ ദേശീയ ഫുട്ബോൾ ടീമിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ സ്കോറർ എന്ന പെലെയുടെ റെക്കോർഡ് മറികടക്കാൻ സാധിക്കും. ഫിഫയിൽ നിന്നുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം, ബ്രസീലിനായി 77 ഗോളുകളാണ് പെലെ നേടിയത്.പരിക്ക് മൂലം കഴിഞ്ഞ കോപ്പ ചാമ്പ്യൻഷിപ്പ് നഷ്ടപെട്ട നെയ്മർ ഈ വര്ഷം സ്വന്തം നാട്ടിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ കിരീടം നേടാൻ ഉറച്ചു തന്നെയാണ് ഇറങ്ങുന്നത്.

ബ്രസീലിന്റെ ജേഴ്സിയിൽ എന്നും മികച്ച ഫോമിലുള്ള നെയ്മർ കോപ്പയിലെ കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ബ്രസീലിന്റെ വിജയങ്ങളിൽ പ്രധാന പങ്കു വഹിച്ചു. രണ്ടു ഗോളുകൾ നേടുകയും രണ്ടു ഗോളിന് അവസരം ഒരുക്കി കൊടുക്കുകയും ചെയ്തു. കോപ്പ അമേരിക്കയിൽ കിരീട നേട്ടത്തോടെ 2022 വേൾഡ് കപ്പിൽ ഒരുങ്ങാനുള്ള തയ്യാറെടുപ്പിലാണ് നെയ്മർ.