❝പി.എസ്.ജിയുമായി ✍️🚫 കരാർ പുതുക്കൽ🔵🤚
നിർത്തിവെച്ചു നെയ്മർ. ലക്ഷ്യം 🔵🔴
ബാഴ്‌സയിലേക്കുള്ള തിരിച്ചു പോക്ക് ❞

ആധുനിക ഫുട്ബോളിൽ മെസ്സി റൊണാൾഡോ ദ്വയത്തിനോട് കിടപിടിക്കുന്ന താരമായിട്ടാണ് ഫുട്ബോൾ വിദഗ്ധർ ബ്രസീലിയൻ സൂപ്പർ താരം നെയ്മറെ കണ്ടിരുന്നത്. ബ്രസീലിനും ,ബാർസക്കുമായി പ്രതിഭയുടെ മിന്നലാട്ടങ്ങൾ പല തവണ പ്രദർശിപ്പിച്ചെങ്കിലും താരത്തിന് അവരുടെ തലത്തിലേക്ക് ഉയരാൻ സാധിച്ചില്ല. 2017 ൽ മെസ്സിയുടെ നിഴലിൽ നിന്നും മാറുവാനും പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാനുമാണ് ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജി യിൽ എത്തുന്നത്. എന്നാൽ നാല് വർഷമായിട്ടും പാരിസിനൊപ്പം ആഭ്യന്തര കിരീടങ്ങൾ മാത്രമാണ് നേടാനായത്. ക്ലബ്ബിന്റെ പ്രധാന ലക്ഷ്യമായ ചാമ്പ്യൻസ് ലീഗ് ഇപ്പോഴും കിട്ടാക്കനിയാണ്. പാരിസിലെത്തിയ ശേഷം 29 കാരനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കും ഒരു കുറവും വന്നിട്ടില്ല. കഴിഞ്ഞ രണ്ടു സീസണുകളിലായി താരം ബാഴ്‌സയിലേക്ക് തിരിച്ചു വരും എന്ന അഭ്യൂങ്ങൾ പറന്നിരുന്നെങ്കിലും പിഎസ്ജി താരത്തെ വിട്ടു കൊടുക്കാൻ തയ്യാറായിരുന്നില്ല.

എന്നാൽ പുറത്തു വരുന്ന പുതിയ റിപോർട്ടുകൾ അനുസരിച്ച് നെയ്മർ ബാഴ്സയിലേക്കുള്ള തിരിച്ചു വരവിലാണെന്നാണ്. പിഎസ്ജി യുമായി കരാർ അവസാനിക്കാൻ ഒരു വര്ഷം കൂടി ബാക്കിയുള്ളപ്പോളാണ് ബാഴ്‌സലോണയിലേക്ക് തിരിച്ചു വരാനുള്ള സാധ്യതകൾ വർധിച്ചിരിക്കുന്നത്.പാരീസ് സെന്റ് ജെർമെയ്നുമായുള്ള ചർച്ചകൾ നിർത്തലാക്കാൻ നെയ്മർ ആവശ്യപ്പെട്ടതായി ഡിയാരിയോ എആർ‌എയിലെ സേവി ഹെർണാണ്ടസ് റിപ്പോർട്ട് ചെയ്യുന്നു.മെസ്സി ക്യാമ്പ്‌നൗവിൽ തുടരാൻ തീരുമാനിക്കുന്നതും നിയമരുടെ വരവും ബന്ധപ്പെടുത്തിയാണ് പുതിയ റിപോർട്ടുകൾ. മെസ്സിയുമായി വീണ്ടും ഒന്നിക്കാൻ ആഗ്രഹിക്കുന്നു എന്ന് നെയ്മർ കഴിഞ്ഞ വർഷം വ്യക്തമാക്കിയിരുന്നു. എന്നാൽ അത് പിഎസ്ജി യിലാണോ അതോ ബാഴ്സയിൽ ആണോ അന്ന് വ്യക്തമാക്കിയിരുന്നില്ല.


നെയ്‌മറും മെസിയും വീണ്ടും ഒരുമിച്ച് കളിക്കുമെന്നും അത് കറ്റാലൻ ക്ലബിനു വേണ്ടി തന്നെ ആയിരിക്കുമെന്നുമാണ് ബ്രസീലിയൻ താരങ്ങളുടെ ട്രാൻസ്ഫറിൽ ഇടപെടുന്നവരിൽ പ്രധാനിയുമായ ആന്ദ്രേ ക്യൂറി വ്യക്തമാക്കിയിരുന്നു.കഴിഞ്ഞ വേനൽക്കാലത്ത് മെസ്സി ബാഴ്‌സലോണയിൽ നിന്ന് പുറത്തുപോകാൻ ശ്രമിച്ചിരുന്നുവെങ്കിലും ജോസെപ് മരിയ ബാർട്ടോമ്യൂ പ്രസിഡന്റായി പോയതിനുശേഷം ജോവാൻ ലാപോർട്ട സ്ഥാപിച്ചതോടെ അദ്ദേഹം തുടരാൻ സാധ്യതയുണ്ടെന്ന് തോന്നുന്നു.അതേസമയം നിലവിലെ സാമ്പത്തിക പ്രതിസന്ധി കണക്കാക്കുമ്പോൾ നെയ്മറെ സ്വന്തമാക്കാൻ ബാഴ്‌സക്ക് കഴിയുമോയെന്നത് സംശയമാണ്.

എങ്കിലും അടുത്ത വർഷം കരാർ അവസാനിക്കാനിരിക്കെ ബ്രസീലിയൻ താരത്തിന്റെ ട്രാൻസ്‌ഫർ തുക കുറക്കാൻ പിഎസ്‌ജി തയ്യാറായാൽ നെയ്‌മറുടെ മടങ്ങിവരവ് യാഥാർഥ്യമാകും.കഴിഞ്ഞ ദിവസം ലില്ലെക്കെതിരെ നടന്ന മത്സരത്തിൽ ചുവപ്പുകാർഡ് കണ്ട് നെയ്‌മർ പുറത്താവുകയും പിഎസ്‌ജി ഏകപക്ഷീയമായ ഒരു ഗോളിന് തോൽക്കുകയും ചെയ്‌തിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ നിയമർ പിഎസ്ജി വിടാനുള്ള സാദ്ധ്യതകൾ വർധിക്കുകയും ചെയ്യുന്നു. സീസൺ അവസാനിക്കുന്നതിന് മുമ്പ് പരിസുമായി ഒരു കരാർ വിപുലീകരണത്തിന് നെയ്മർ സമ്മതിച്ചതായി പി‌എസ്‌ജി അറിയിച്ചിരുന്നു. പുതിയ നാല് വർഷത്തെ കരാർ അംഗീകരിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സൂപ്പർ താരം കൈലിയൻ എംബപ്പേയുടെയും കരാർ അടുത്ത സീസണിൽ അവസാനിക്കും. രണ്ടു താരങ്ങളിൽ ഒരാളെ നിലനിർത്താനുള്ള പുറപ്പാടിലാണ് പിഎസ്ജി.