❝ അടുത്ത സീസണിൽ ഇറ്റലിയിൽ 🇮🇹✈ നിന്നും
പാരീസിലോട്ട് ഒരു ✍️👑 വിമാനം പറക്കുന്നുണ്ട് ❞

ദിവസങ്ങൾക്ക് മുൻപാണ് പിഎസ്ജി യുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ക്ലബ്ബുമായി 2025 വരെയുള്ള പുതിയ കരാറിൽ ഒപ്പുവെച്ചത്. നെയ്മർ ബാഴ്‌സയിലേക്ക് തിരിച്ചു പോകും എന്ന് തരത്തിലുള്ള കിംവദന്തികൾ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു.ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളായും കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ കളിക്കാരനായും കണക്കാക്കപ്പെടുന്ന നെയ്മർ ബാഴ്സയിൽ വീണ്ടും മെസിയുമായി ഒന്നിക്കാൻ ഒരുങ്ങുന്നു എന്ന തരത്തിലുളള വാർത്തകളും നിറഞ്ഞു നിന്നിരുന്നു. ഇപ്പോഴിതാ പുതിയൊയൊരു അഭിപ്രായവുമായി വന്നിരിക്കുകയാണ് ബ്രസീലിയൻ സൂപ്പർ താരം.

ഭാവിയിൽ യുവന്റസ് “ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പം കളിക്കാൻ ആഗ്രഹിക്കുന്നു” എന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. “എനിക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പം കളിക്കാൻ ആഗ്രഹമുണ്ട്. മെസ്സി, എംബപ്പേ എന്നിവരെപ്പോലുള്ള മികച്ച കളിക്കാരുമായി ഞാൻ ഇതിനകം കളിച്ചിട്ടുണ്ട്, പക്ഷേ ഞാൻ ഇതുവരെ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി കളിച്ചിട്ടില്ല,” മാർക്ക ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ജിക്യു ഫ്രാൻസിനോട് പറഞ്ഞു. കായിക രംഗത്തെ എല്ലാ പ്രധാന നേട്ടങ്ങളും സ്വന്തമാക്കിയ 29 കാരന്റെ ഏറ്റവും വലിയ ലക്ഷ്യവും സ്വപ്നവും ബ്രസീലിനൊപ്പം ലോകകപ്പ് നേടുകയെന്നതാണ് വെളിപ്പെടുത്തി.


“എനിക്ക് ലോകകപ്പ് നേടാൻ ആഗ്രഹമുണ്ട്. ഇത് എല്ലായ്പ്പോഴും എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു, പക്ഷേ പി‌എസ്‌ജിയുമായി എല്ലാം നേടാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് ഇപ്പോൾ ഏകദേശം 30 വയസ്സ് തികയുന്നു, വ്യക്തിഗത തലത്തിൽ എനിക്ക് മികച്ച കരിയർ ഉണ്ട്,” ബ്രസീലിയൻ താരം കൂട്ടിച്ചേർത്തു . 2017 ൽ ബാര്സയിൽ എത്തിയിട്ടും 113 മത്സരങ്ങളിൽ മാത്രമാണ് നെയ്മർക്ക് കളിയ്ക്കാൻ സാധിച്ചത്. പരിക്ക് മൂലം പല മത്സരങ്ങളും താരത്തിന് നഷ്ടമായിട്ടുണ്ട്. എന്നാൽ മൈതാനത്തിറങ്ങിയാൽ താരം തന്റെ കഴിവ് പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നെയ്മറുടെ റൊണാൾഡൊയുമായി ഒന്നിക്കാനുള്ള ആഗ്രഹവും അദ്ദേഹത്തിന്റെ യുവന്റസിലെ നിലവിലെ സ്ഥിതിയും തമ്മിൽ ചേർത്ത് വായിക്കേണ്ടതുണ്ട്.

2022 വരെ യുവന്റസുമായി കരാർ ഉണ്ടെങ്കിലും ഈ സീസൺ അവസാനത്തോടെ താരം ക്ലബ് വിടും എന്ന തരത്തിലുള്ള വാര്ത്തകൾ പുറത്തു വന്നിരുന്നു. പോർച്ചുഗീസ് സൂപ്പർ താരത്തെ ടീമിലെത്തിക്കാനുള്ള ശ്രമം പിഎസ്ജി നടത്തിയിരുന്നു. ഇറ്റാലിയൻ ലീഗ് കിരീടം നേടാൻ സാധിക്കാത്തതും, അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ സാധിക്കാതെ വരുന്നതും റൊണാൾഡോയെ യുവന്റസ് വിടാൻ പ്രേരിപ്പിക്കുന്നു. 36 കാരനായ റൊണാൾഡോയെ വലിയ വില കൊടുത്ത് ടീമിലെത്തിക്കാൻ പല ടീമുകളും താല്പര്യപെടുന്നില്ല എന്നത് വാസ്തവമാണ്. എന്നാൽ നെയ്മറുടെ ഈ പ്രസ്താവന പാരീസും റൊണാൾഡോയും ഒരുമിക്കുന്നതിനുള്ള സൂചനയായിട്ടാണ്കണക്കാക്കുന്നത്.