❝ പാരീസിൽ ⚽👑 സുൽത്താനായി
💪🔥 വാഴാൻ തന്നെ 🇧🇷 ബ്രസീലിയൻ
സൂപ്പർ താരത്തിന്റെ തീരുമാനം ❞

ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിലെ രണ്ടാം പാദത്തിൽ ബയേൺ മ്യൂണിക്കിനോട് പരാജയപ്പെട്ടെങ്കിലും ആദ്യ പാദത്തിൽ നേടിയ എവേ ഗോളുകളുടെ മികവിൽ സെമി ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് പിഎസ്ജി. തോൽവിയിലും സൂപ്പർ താരം നെയ്മറുടെ പ്രകടനം എടുത്തു പറയേണ്ടതെയിരുന്നു. ഗോളുകൾ ഒന്നും നേടിയില്ലെങ്കിലും ബയേൺ പ്രതിരോധത്തിന് തലവേദനയായിരുന്നു നെയ്മറുടെ മുന്നേറ്റങ്ങൾ. രണ്ടു തവണയാണ് നെയ്മറുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയത്. ആദ്യ പകുതിക്ക് മുൻപ് മൂന്ന് വലിയ അവസരങ്ങൾ ലഭിക്കുകയും ചെയ്തു.

പി എസ് ജിയിൽ താൻ തുടരുമോ എന്നത് ഒരു വിഷയം പോലുമല്ല എന്ന് പി എസ് ജിയുടെ സൂപ്പർ സ്റ്റാർ നെയ്മർ. ബയേണെതിരായ മത്സര ശേഷം സംസാരിക്കുക ആയുരുന്നു നെയ്മർ. താൻ പി എസ് ജിയിൽ അതീവ സന്തോഷവാൻ ആണ്. അതുകൊണ്ട് തന്നെ ഇവിടം വിട്ടു പോകുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല എന്ന് ഇ.എസ്.പി.എൻ ബ്രസീലിനോട് സംസാരിച്ച നെയ്മർ പറഞ്ഞു. നെയ്മർ ക്ലബിൽ ദീർഘകാലം തുടരും എന്ന് ഇന്നലെ പി എസ് ജി ക്ലബ് ഉടമയും പറഞ്ഞിരുന്നു.ക്ലബ് വിടാൻ നെയ്മറിനോ കൈലിയൻ എംബപ്പേയ്‌ക്കോ യാതൊരു കാരണവുമില്ലെന്ന് പി‌എസ്‌ജി പ്രസിഡന്റ് നാസർ അൽ ഖെലൈഫി തന്റെ വിശ്വാസം കൂട്ടിച്ചേർത്തു.


“ചാമ്പ്യൻസ് ലീഗും ലഭ്യമായ എല്ലാ ട്രോഫികളും നേടുന്നതിനായി ഞങ്ങൾ ക്ലബ്ബിൽ ധാരാളം നിക്ഷേപം നടത്തി,” പ്രസിഡന്റ് ആർ‌എം‌സി സ്പോർട്ടിനോട് പറഞ്ഞു.നെയ്മറും പി എസ് ജിയുമായി പുതിയ കരാർ ധാരണയിൽ എത്തിയതായി ട്രാൻസ്ഫർ വിദഗ്ദ്ധനായ ഫബ്രിസിയോ റൊമാനോയും റിപ്പോർട്ട് ചെയ്യുന്നു. 2026വരെയുള്ള കരാർ ആകും നെയ്മർ ഒപ്പുവെക്കുക. ഉടൻ തന്നെ താരം കരാറിൽ ഒപ്പുവെക്കും. പിന്നാലെ പ്രഖ്യാപനവും വരും.

2017 ൽ 222 ദശലക്ഷം യൂറോയ്ക്ക് (ഏകദേശം 250 ദശലക്ഷം ഡോളർ) ബാഴ്‌സലോണയിൽ നിന്ന് പി‌എസ്‌ജിയിലേക്ക് മാറിയപ്പോൾ ബ്രസീലിയൻ ഫോർവേഡ് ലോകത്തിലെ ഏറ്റവും ചെലവേറിയ കളിക്കാരനായി മാറി.ഫ്രഞ്ച് ചാമ്പ്യന്മാരുമായുള്ള അദ്ദേഹത്തിന്റെ ആദ്യ രണ്ട് സീസണുകൾ നിരാശാജനകമായിരുന്നു .പ്രധാന മത്സരങ്ങളിൽ നിന്ന് താരം പരിക്ക് മൂലം പുറത്തായിരുന്നു. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടാനുള്ള അവസരം ലഭിച്ചങ്കിലും ലിസ്ബണിൽ ബയേണിനെതിരെ 1-0 ന് പരാജയപ്പെട്ടു. എന്നാൽ ഈ സീസണിൽ കരുത്തരായ ബാഴ്സയെയും ബയേണിനെയും മറികടന്നു സെമിയിലെത്തി പാരീസ് തങ്ങളുടെ വളരെ കാലമായി ലക്ഷ്യമിടുന്ന ചാമ്പ്യൻസ് ലീഗ് കിരീടം നെയ്‍മറിലൂടെ നേടും എന്ന് തന്നെയാണ് ആരാധകർ വിശ്വസിക്കുന്നത്.