❝ബ്രസീൽ ടീമിൽ മികച്ച പ്രകടനം നടത്താൻ നെയ്മർക്ക് കഴിയുന്നതിന്റെ കാരണം വ്യക്തമാക്കി പരിശീലകൻ ടിറ്റെ ❞ |Neymar

ബ്രസീലിയൻ സൂപ്പർ താരം നെയ്മറുടെ ഫുട്ബോൾ കരിയറിൽ നേരിട്ടിട്ടല്ലാത്ത വിമർശനങ്ങളാണ് കഴിഞ്ഞ കുറച്ച നാളായി ആരാധകരിൽ നിന്നും കേൾക്കേണ്ടി വന്നത്. പരിക്കും മറ്റു പ്രശ്നങ്ങളും മൂലം പിഎസ്ജി യിലും താരത്തിന് മികവ് പുലർത്താൻ സാധിച്ചില്ല. തന്റെ പ്രതിഭയോട് നീതി പുലർത്തുന്ന പ്രകടനം ഈ സീസണിൽ പിഎസ്ജി ജേഴ്സിയിൽ നെയ്മറിൽ നിന്നും ഉണ്ടായിട്ടില്ല .

എന്നാൽ ക്ലബ് തലത്തിൽ പലപ്പോഴും മോശം പ്രകടനം നടത്തിയാലും ബ്രസീലിന്റെ മഞ്ഞ കുപ്പായത്തിൽ എത്തിയാൽ വേറെ ഒരു നെയ്മറെയാണ് നമുക്ക് കാണാൻ സാധിക്കാറുള്ളത്. എത്ര വലിയ പരിക്കാണെങ്കിലും , മോശ ഫോം ആണെങ്കിലും മഞ്ഞ ജേഴ്സിയിൽ എത്തിയാൽ പുതിയൊരു നെയ്മറായി മാറും. നെയ്മറുടെ കരിയറിൽ ഏറ്റവും മികച്ച പ്രകടനങ്ങൾ കാണാൻ സാധിച്ചതും ആ മഞ്ഞ ജേഴ്സിയിൽ തന്നെയായിരുന്നു.

ഇപ്പോഴിതാ ബ്രസീലിയൻ പരിശീലകൻ ടിറ്റെ ഇതേ അഭിപ്രായവുമായി എത്തിയിരിക്കുകയാണ്.പിഎസ്‌ജി ടീമിൽ കളിക്കുമ്പോൾ ഉള്ളതിനേക്കാൾ നെയ്‌മർ ബ്രസീലിയൻ ടീമിൽ സ്വാധീനം ചെലുത്താൻ കഴിയും എന്നാണ് അദ്ദേഹം പറഞ്ഞത്.വ്യാഴാഴ്‌ച നടന്ന സൗഹൃദ മത്സരത്തിൽ ബ്രസീൽ ദക്ഷിണ കൊറിയയെ 5-1ന് തകർത്തപ്പോൾ നെയ്മർ മികച്ച ഫോമിലായിരുന്നു.രണ്ടു പെനാൽറ്റി ഗോളുകളുമായി മികച്ച പ്രകടനമാണ് നെയ്‌മർ നടത്തിയത്. ഗോളുകൾക്കു ബ്രസീലിന്റെ ആക്രമണങ്ങൾക്കു പിന്നിലെ ബുദ്ധികേന്ദ്രമായിന്നു താരം.

കളിയുടെ സാഹചര്യങ്ങൾക്കനുസരിച്ച് നെയ്മർ വില്ലും അമ്പും ആവുമെന്നും അദ്ദേഹത്തിന് അതിനുള്ള കഴിവുണ്ട്.പിഎസ്ജിയിൽ, അദ്ദേഹം പലപ്പോഴും മെസ്സിയെക്കാളും എംബാപ്പെയേക്കാളും അൽപ്പം ആഴത്തിൽ കളിക്കുന്നു. എന്നാൽ ബ്രസീലിൽ നെയ്മർ ഒരു വലിയ അസ്ത്രമാണ്”ടിറ്റെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. നെയ്മർക്ക് ബ്രസീലിൽ നിന്നും ബഹുമതികൾ ലഭിക്കുന്നുണ്ടെന്നും വളരെയധികം പിന്തുണ നൽകുന്ന ഒരു ടീമാണ് ബ്രസീലിന്റേതെന്നും ടിറ്റെ പറഞ്ഞു.

വ്യാഴാഴ്ചത്തെ ഫലം മികച്ചതായിരുന്നെന്നും , ബ്രസീലിന്റെ കളിയുടെ നിലവാരം ഉയർന്നിട്ടുണ്ടെന്നും പരിശീലകൻ പറഞ്ഞു.തിങ്കളാഴ്ച ടോക്കിയോയിൽ നടക്കുന്ന സൗഹൃദ മത്സരത്തിൽ ബ്രസീൽ ജപ്പാനെ നേരിടും.