❝ ഗ്രൗണ്ടിൽ കിടന്നു ⚽🔥 മരിക്കേണ്ടി വന്നാലും
സിറ്റിയെ 💙👊 തോൽപ്പിക്കാൻ 💪💥 ഞാൻ
എന്തും ചെയ്യും ❞

ചാമ്പ്യൻസ് ലീഗ് സെമിയിലെ ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിതിരെ പരാജയപ്പെട്ടെങ്കിലും രണ്ടാം പാദത്തിൽ തിരിച്ചു വന്നു തുടർച്ചയായ രണ്ടാം ഫൈനലിൽ ഇടം പിടിക്കാനുള്ള ഒരുക്കത്തിലാണ് ഫ്രഞ്ച് ഭീമന്മാരായ പിഎസ്ജി. ആദ്യ പാദത്തിൽ വേണ്ടത്ര മികവിലെത്താൻ പിഎസ്ജി ക്കായില്ല. എന്നാൽ രണ്ടാം പാദത്തിൽ വിജയിക്കാൻ ഒരുങ്ങി തന്നെയാണ് തന്നെയാണ് ബ്രസീലിയൻ സൂപ്പർ താരം നെയ്മറും പിഎസ്ജി യും.പിച്ചിൽ മരിക്കേണ്ടിവന്നാലും മാൻ സിറ്റിയെ തോൽപ്പിക്കാൻ ഞാൻ എന്തും ചെയ്യും എന്ന് നെയ്മർ പറഞ്ഞു.

ആദ്യ പാദത്തിൽ സിറ്റിയോട് പാർക്ക് ഡെസ് പ്രിൻസസിൽ 2-1 ന് പരാജയപെട്ടെങ്കിലും ചൊവ്വാഴ്ച ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം പാദത്തിൽ തിരിച്ചു വരാനുള്ള ഒരുക്കത്തിലാണ് പാരീസ് ക്ലബ്.ഫ്രഞ്ച് ചാമ്പ്യന്മാർക്ക് തുടർച്ചയായ രണ്ടാം ഫൈനലിലെത്താൻ കഴിയുമെന്ന നെയ്മർ ഇപ്പോഴും ശുഭാപ്തി വിശ്വാസത്തിലാണ്. ടീമിനെ മാഞ്ചസ്റ്ററിൽ മുന്നിൽ നിന്നും നയിച്ച് വിജയത്തിലെത്തിക്കാൻ തന്നെയാണ് നെയ്മർ ഒരുങ്ങിയിറങ്ങുന്നത്. “ഇപ്പോൾ ചെയ്യേണ്ടത് ആദ്യം വിശ്രമിക്കുക, തുടർന്ന് ചാമ്പ്യൻസ് ലീഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ” ശനിയാഴ്ച ലിഗ് 1 ൽ ലെൻസിനെതിരെ പി‌എസ്‌ജിയുടെ 2-1 ന് ജയിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച നെയ്മർ പറഞ്ഞു.


“മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഞങ്ങൾക്ക് ആദ്യഘട്ടം വളരെ കഠിനമായിരുന്നു, പക്ഷേ സ്ഥിതിവിവരക്കണക്കുകൾ എന്തുതന്നെയായാലും വിജയിക്കാനുള്ള സാധ്യത കൂടുതലുണ്ട് ” നെയ്മർ കൂട്ടിച്ചേർത്തു. “ഓരോ പാരീസുകാരനും ഞങ്ങളെ വിശ്വസിക്കുമെന്നു ഞാൻ കരുതുന്നു! ഞാൻ മുൻനിരയിലാണ്, ടീമിനായി യുദ്ധത്തിൽ ഏർപ്പെടുന്ന ആദ്യത്തെ യോദ്ധാവായിരിക്കും ഞാൻ “.”ഞാൻ എന്നിൽ നിന്നും ഏറ്റവും മികച്ചത് നൽകും, പിച്ചിൽ മരിക്കേണ്ടിവന്നാലും തിരിച്ചു വരാൻ ഞാൻ എന്തും ചെയ്യും.” നെയ്മർ കൂട്ടിച്ചേർത്തു.

ആദ്യ പാദത്തിൽ ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ട് നിന്നിട്ടും കെവിൻ ഡി ബ്രൂയിൻ ,റിയാദ് മഹ്രെസ് എന്നിവരുടെ ഗോളുകൾക്കാണ് പിഎ സ്ജി പരാജയപ്പെട്ടത്.ഇദ്രിസ ഗ്യൂയെ ചുവപ്പു കാർഡ് കണ്ടതും പാരിസിന് തിരിച്ചടിയായായി. മെയ് 29 ന് ഇസ്താംബൂളിൽ നടക്കുനാണ് ഫൈനലിൽ സ്ഥാനം പിടിക്കാനും ആദ്യ കിരീടം ഉയർത്താനും തന്നെയാണ് പിഎസ്ജി യുടെ ലക്‌ഷ്യം. രണ്ടാം സെമി ഫൈനലിൽ സ്റ്റാർ ഫോർഡ് ബ്രിഡ്ജിൽ ചെൽസി റയൽ മാഡ്രിഡിനെ നേരിടും.