❝സ്വന്തം🦵🔥വലതുകാൽ മോശമല്ലാത്തതിനാൽ ഞാൻ മെസ്സിയുടെ🦿ഇടതു കാൽ⚽👟എടുക്കും❞ 🗣നെയ്‍മർ

സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ലയണൽ മെസ്സിയുടെയും പ്രതിഭയുള്ള താരമാന്നെങ്കിലും പരിക്കും പിച്ചിന് പുറത്തെ പല പ്രശ്നങ്ങളും കാരണം ബ്രസീലിയൻ താരം നെയ്മറിനു ഇരു താരങ്ങളുടെയും ഒപ്പമെത്താൻ പലപ്പോഴും സാധിക്കാറില്ല. ക്ലബ്ബിനും രാജ്യത്തിനും വേണ്ടി മികവ് പുറത്തെടുക്കുമ്പോഴും ഇവരുടെ ഗണത്തിലേക്ക് എത്താൻ ബ്രസീലിയൻ സൂപ്പർ താരത്തിന് സാധിക്കാറില്ല.

മെസ്സിയെയും റൊണാൾഡോയെയും കുറിച്ചുള്ള രസകരമായ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ബ്രസീലിയൻ. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വലതു കാലോ ലയണൽ മെസ്സിയുടെ ഇടത് കാലോ തെഞ്ഞെടുക്കുന്നത് സെന്ന ചോദ്യത്തിന് മെസ്സിയുടെ ഇടത് കാൽ തിരഞ്ഞെടുക്കുമെന്ന് പാരീസ് സെന്റ് ജെർമെയ്ൻ താരം പറഞ്ഞത്. പരിക്കിൽ നിന്ന് മടങ്ങിയെത്തിയ ബ്രസീൽ താരം ടീമിൽ തിരിച്ചെത്താനുള്ള കഠിനമായ പരിശീലനത്തിലാണ്.

നെയ്മറും ലയണൽ മെസ്സിയും 2013 മുതൽ 2017 വരെ ബാഴ്‌സലോണയിൽ ഒരുമിച്ച് കളിച്ചു.അക്കാലത്തു മെസ്സിയും സുവാരസും നെയ്‍മറും അടങ്ങുന്ന മുന്നേറ്റ നിര ലോകത്തിലെ തന്നെ ഏറ്റവും മികച്ചതായിരുന്നു.ബാഴ്‌സലോണയിൽ ആയിരിക്കുമ്പോൾ, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റയൽ മാഡ്രിഡിനെതിരെ നെയ്മർ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തിരുന്നു.മാർക്ക വഴി ഒരു അഭിമുഖത്തിൽ, ലയണൽ മെസ്സിയുടെ ഇടത് കാൽ അല്ലെങ്കിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വലതു കാൽ തിരഞ്ഞെടുക്കുകയാണോ എന്ന് നെയ്മറോട് ചോദിച്ചു. സ്വന്തം വലതു കാൽ മോശമല്ലാത്തതിനാൽ മെസ്സിയുടെ ഇടത് തിരഞ്ഞെടുക്കുമെന്ന് ബ്രസീലിയൻ വിശദീകരിച്ചു.

നെയ്‍മർ പറഞ്ഞു. “ഞാൻ ലയണൽ മെസ്സിയുടെ ഇടത് കാൽ എടുക്കും, ക്രിസ്റ്റ്യാനോ റൊണാൾഡോയോട് എല്ലാ ബഹുമാനത്തോടും കൂടി, കാരണം എന്റെ വലതു കാൽ വളരെ സൗകര്യപ്രദമാണ്.” നെയ്‍മർ പറഞ്ഞു.ലയണൽ മെസ്സിയുടെ നിഴലിൽ നിന്ന് പുറത്തുവരാനും സ്വന്തം പേര് രൂപപ്പെടുത്താനും നെയ്മർ പി.എസ്.ജിയിലേക്ക് മാറിയത് എന്നാൽ താരത്തിനി ഇതുവരെ ആ ലക്ഷ്യത്തിൽ എത്താൻ സാധിച്ചിട്ടില്ല. പി‌എസ്‌ജിയിൽ ബ്രസീലിയൻ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ചിട്ടില്ല, പലപ്പോഴും കൈലിയൻ എംബപ്പേ സമീപകാല സീസണുകളിൽ നെയ്മറെ മറികടക്കുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്.

സാന്റോസിലായിരിക്കുമ്പോൾ തന്റെ ഡ്രിബിബ്ലിങ് മികവും ഗോൾ സ്കോറിങ്ങും കാരണം റൊണാൾഡോ ഡി ലിമയുമായി നെയ്മറെ താരതമ്യപ്പെടുത്തിയത്. എന്നാൽ തന്റെ 29-ആം വയസ്സിൽ ബാലൺ ഡി ഓറും ലോകകപ്പും നേടാൻ സാധിച്ചിട്ടില്ല.ലാ ലിഗയുമായി താരതമ്യപ്പെടുത്തുമ്പോൾ അത്ര മികച്ചു നിൽക്കുന്ന ലീഗ് അല്ലാതിരുന്നിട്ടും പാരിസിനു വേണ്ടി ബാഴ്‌സലോണയുമായുള്ള ഏറ്റവും മികച്ച സീസനിന്റെ അടുത്ത് പോലും എത്തിയിട്ടില്ല.2015-16 സീസണിൽ 24 ലീഗ് ഗോളുകൾ നേടുകയും ലീഗിൽ അവിശ്വസനീയമായ 16 അസിസ്റ്റുകൾ നേടുകയും ചെയ്തതാണ് നെയ്മറുടെ കരിയറിലെ ഏറ്റവും മികച്ച സീസൺ.

പി‌എസ്‌ജിയുമായുള്ള നെയ്മറുടെ കരാർ 2022 ൽ അവസാനിക്കും പി‌എസ്‌ജിയുമായുള്ള ഒരു പുതിയ കരാറിന്റെ ചർച്ചകൾ‌ നടന്നുകൊണ്ടിരിക്കുകയാണ്‌. പുതിയ വെല്ലുവിളികൾ സ്വീകരികാകൻ അടുത്ത സീസണിൽ പുതിയ ക്ലബ്ബിൽ ചേരുമോ എന്ന് കണ്ടറിഞ്ഞു കാണാം.