വിമർശനങ്ങൾക്ക് ഗോളിലൂടെയും അസിസ്റ്റിലൂടെയും മറുപടി നൽകുന്ന നെയ്മർ |Neymar

PSG അവരുടെ ലീഗ് 1 സീസൺ ഉജ്ജ്വലമായ രീതിയിൽ ആരംഭിചിരിക്കുകയാണ്. ക്ലർമോണ്ട് ഫൂട്ടിനെതിരെയുള്ള മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു പിഎസ്ജി യുടെ ജയം.മത്സരത്തിലെ മെസ്സി നെയ്മർ കോംബോ നിറഞ്ഞാടുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. ബ്രസീലിയൻ സൂപ്പർ താരം നെയ്മറുടെ പ്രകടനം എല്ലാ പിഎസ്ജി ആരാധകർക്കും വലിയ പ്രതീക്ഷ നൽകുന്നതായിരുന്ന.

,സീസണിന് മുമ്പ് പി‌എസ്‌ജിക്ക് തിരിച്ചുവരാൻ ആവശ്യമായ മാറ്റങ്ങളുടെ ഭാഗമായി നെയ്‌മർ പി‌എസ്‌ജിയിൽ നിന്ന് പുറത്തേക്ക് പോകുമെന്ന് വിശ്വസിച്ച പലരും ഉണ്ടായിരുന്നു.കഴിഞ്ഞയാഴ്ച നാന്റസിനെതിരെ രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിയ നെയ്മർ പ്രീ സീസണിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇന്നലെ ലീഗിലെ ആദ്യ മത്സരത്തിൽ ഒരു ഗോളും മൂന്ന് അസിസ്റ്റുകളും നേടി തന്റെ വിമർശകർക്ക് ശക്തമായ ഒരു മറുപടി നൽകുകയും ചെയ്തു.ബ്രസീലിയൻ തന്റെ ഭാവി എവിടെയാണ് കാണുന്നത് എന്നതിനെക്കുറിച്ച് നിങ്ങൾക്ക് അറിയേണ്ടതെല്ലാം പറഞ്ഞുതരുന്നു.

ഗോളുകളും അസിസ്റ്റുകളും കഴിഞ്ഞപ്പോൾ, നെയ്മറുടെ പ്രകടനത്തിൽ ഏറ്റവും ശ്രദ്ധേയമായത് പ്രതിരോധിക്കാനും പ്രെസ്സിങ് ചെയ്ത കളിക്കാനും എടുത്ത പരിശ്രമം ആയിരുന്നു. ഒമ്പതാം മിനുട്ടിൽ ആയിരുന്നു പി എസ് ജിയുടെ ആദ്യ ഗോൾ. ലയണൽ മെസ്സിയുടെ ഒരു ഫ്ലിക്ക് പാസ് സ്വീകരിച്ച് നെയ്മർ വല കുലുക്കുകയായിരുന്നു. 26ആം മിനുട്ടിൽ നെയ്മറും മെസ്സിയും ചേർന്ന് നടത്തിയ ഒരു കൗണ്ടർ അറ്റാക്ക് നെയ്മറിന്റെ പാസിലൂടെ അച്റഫ് ഹകീമി ഗോൾ നേടി.38ആം മിനുട്ടിൽ നെയ്മറുടെ അസ്സിസ്റ്റിൽ മാർകിൻഹോസ്‌ മൂന്നാമത്തെ ഗോൾ നേടി.എമ്പതാം മിനുട്ടിൽ .നെയ്മർ നൽകിയ പാസ് അനായാസം വലയിൽ എത്തിച്ച് മെസ്സിയും തന്റെ ഗോൾ അക്കൗണ്ട് തുറന്നു.

ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി മെസ്സിയും നെയ്മറും ബാഴ്സ ദിനങ്ങളെ ഓർമിപ്പിക്കുന്ന രീതിയിൽ കളം നിറഞ്ഞു കളിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.പരിക്കും മോശം ഫോമും മൂലം കഴിഞ്ഞ സീസണിൽ ബ്രസീലിയൻ താരത്തിന് ഓർമ്മിക്കാൻ ഒന്നും തന്നെത്തന്നെ ഉണ്ടായില്ല. താരത്തെ ക്ലബ് ക്ലബ് ഒഴിവാക്കുമെന്നും കിംവദന്തികൾ ഉയരുകയും ചെയ്തിരുന്നു, എന്നാൽ സീസണിലെ ആദ്യ ലീഗ് മത്സരത്തിൽ തന്നെ വരാൻ പോകുന്ന കാര്യങ്ങളുടെ വലിയ സൂചന നൽകിയിരിക്കുകയാണ് 30 കാരൻ.നെയ്മർ ഇപ്പോൾ മികച്ച ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്നത് ക്ലബിനും രാജ്യത്തിനും വലിയ പ്രതീക്ഷയാണ് നൽകുന്നത്.