❝ നെയ്മർ 🔥⚽എന്തു ചെയ്താലും റോണോ
മെസ്സി തലത്തിലെത്താൻ 👑💯 കഴിയില്ല ❞
വിമർശനവുമായി ഫ്രഞ്ച് ഫുട്ബോൾ പണ്ഡിറ്റ്

ആധുനിക ഫുട്ബോളിൽ സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും തലത്തിലേക്ക് വളർന്ന വരേണ്ട താരമായിരുന്നു ബ്രസീലിയൻ സൂപ്പർ താരം നെയ്മർ. പക്ഷെ പ്രതിഭയുണ്ടായിട്ടും പല കാരണങ്ങൾ കൊണ്ട് താരത്തിന് പ്രതീക്ഷിച്ച ഉയരത്തിൽ എതാൻ സാധിച്ചില്ല അനന്ത യാഥാർഥ്യമാണ്.ഇത്രയധികം വർഷം യൂറോപ്പിലെ മുൻ നിര ക്ലബ്ബുകളിൽ കളിച്ചിട്ടും ബാലൺ ഡിയോർ നേടാൻ സാധിക്കാത്തത് താരത്തിന് വലിയ കുറവ് തന്നെയാണ്. അധികം ശക്തമല്ലാത്ത ഫ്രഞ്ച് ലീഗിൽ ആഭ്യന്തര കിരീടങ്ങൾ നേടിയെങ്കിലും ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ സാധിക്കാത്തത് ഒരു പോരായ്മയും നിന്നു. കഴിഞ്ഞ സീസണിൽ ഫൈനലിലെത്തിയെങ്കിലും കിരീടം നേടാനായില്ലനിരന്തരം ഏൽക്കുന്ന പരിക്കും കളിക്കളത്തിലെ മോശം പെരുമാറ്റങ്ങളും താരത്തിന്റെ വളർച്ചയിൽ വേഗത കുറക്കാനുള്ള ഘടകങ്ങളായിട്ടുണ്ട്.

ചാമ്പ്യൻസ് ലീഗ് സെമിയിൽ മാഞ്ചസ്റ്റർ സിറ്റിയോട് സെമിയിൽ പരാജയപ്പെട്ട് ദിവസങ്ങൾ കഴിഞ്ഞപ്പോൾ പിഎസ്ജി യുമായി നിയമർ പുതിയ കരാറൊപ്പിട്ടു. 2025 വരെയുള്ള നീണ്ട കരാറാണ് താരം ഫ്രഞ്ച് ക്ലബ്ബുമായി ഒപ്പിട്ടത്. ഇതോടെ തന്റെ കരിയറിന്റെ ഏറ്റവും നല്ല ദിവസങ്ങൾ പിഎസ്ജി യോടൊപ്പം ചിലവഴിക്കും എന്ന് ഏകദേശം ഉറപ്പായി. 2022 വരെ പാരിസിൽ കരാറുണ്ടായിരുന്ന നെയ്മർ ബാഴ്‌സയിലേക്ക് ചേക്കേറും എന്ന രീതിയിലുള്ള കിംവദന്തികൾ പരന്നിരുന്നു. എന്നാൽ നെയ്മർ പരിസുമായി കരാർ പുതുക്കിയതിൽ സമ്മിശ്രണ പ്രതികരണമാണ് ഫുട്ബോൾ ലോകത്തു നിന്നും വരുന്നത്. ചാമ്പ്യൻസ് ലീഗ് എന്ന ലക്‌ഷ്യം നേടിയെടുക്ക്ന തന്നെയാണ് താരം പാരിസിൽ തുടരുന്നത്.


എന്നാൽ നെയ്മർ കരാർ പുതുക്കിയതിനെതിരെ ഫ്രഞ്ച് ഫുട്ബോൾ പണ്ഡിറ്റ് കെവിൻ ഡിയാസ്. പിഎസ്ജി യിൽ തുടരുന്നത് കൊണ്ട് നെയ്മറിന് ഇനി റൊണാൾഡോയുടെയും മെസ്സിയുടെയും തലത്തിലെത്താൻ കഴിയില്ലായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 29 കാരൻ ജീവിതം ആസ്വദിക്കാനാണ് പാരിസിൽ തുടരുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഫുട്ബോൾ ആർ‌എം‌സി അപോർട്ടിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

❝ നെയ്മർ അദ്ദേഹത്തിൻ്റെ ജീവിതവും ലോകത്തിലെ ഏറ്റവും മനോഹരമായ നഗരവും🗼(പാരിസ്) ആസ്വദിക്കാൻ മാത്രമാണ് ഇപ്പോൾ പിഎസ്ജിയിൽ ഉള്ളതെന്ന് ഞാൻ കരുതുന്നു നെയ്മർ അവിടെ നല്ല സുഖം അനുഭവിക്കുന്നു,അവൻ അവിടെ വിട്ടു പോകാൻ ആഗ്രഹിക്കുന്നില്ല
അദ്ദേഹത്തിന് ഇനി റൊണാൾഡോയുടെയും മെസ്സിയുടെയും തലത്തിലെത്താൻ കഴിയില്ല ❞, അദ്ദേഹം കൂട്ടിച്ചേർത്തു.ചാമ്പ്യൻസ് ലീഗിൽ പുറത്തായതിന് പിന്നാലെ ഫ്രഞ്ച് ലീഗിൽ ഇന്നലെ റെന്നെസിനോട് സമനില വഴങ്ങിയതോടെ അവരുടെ കിരീട പ്രതീക്ഷയും മങ്ങിയിരിക്കുകയാണ്. 29കാരനായ താരം 2017 മുതൽ പി എസ് ജിക്ക് ഒപ്പം ഉണ്ട്. അവർക്കു വേണ്ടി വേണ്ടി ഇതുവരെ 113 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 86 ഗോളുകൾ താരം ഈ സമയം കൊണ്ട് നേടി. ഒപ്പം 51 അസിസ്റ്റും താരം സംഭാവന ചെയ്തു. ക്ലബിനൊപ്പം ഒമ്പത് കിരീടങ്ങളും നേടി.