‘പരിക്ക് എന്നെ ഭയപ്പെടുത്തി ,ആ രാത്രികൾ മുഴുവൻ കരഞ്ഞുകൊണ്ട് ചിലവഴിച്ചു’ : നെയ്മർ |Qatar 2022 |Brazil

സെർബിയക്കെതിരെയുള്ള ബ്രസീലിന്റെ ആദ്യ മത്സരത്തിന് ശേഷം നെയ്മറിന്റെ വലത് കണങ്കാൽ വീർത്ത ഫോട്ടോകൾ പുറത്തുവന്നപ്പോൾ അദ്ദേഹത്തിന്റെ ലോകകപ്പ് അവസാനിച്ചതായി തോന്നി. സെർബിയയ്‌ക്കെതിരായ ഓപ്പണിംഗിൽ ബ്രസീൽ 2-0ന് വിജയിച്ചപ്പോൾ 30 കാരന്റെ ലിഗമെന്റുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. എന്നാൽ ഇന്നലെ സൗത്ത് കൊറിയക്കെതിരെ നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ ഗോളോട് കൂടി നെയ്മർ അത്ഭുതകരാം വിധം തിരിച്ചു വരികയും ചെയ്തു. രാത്രികളിൽ ഫിസിയോതെറാപ്പിസ്റ്റുകൾ ജോലി ചെയ്താണ് നെയ്മറിനെ കളത്തിൽ ഇറക്കിയത്.

ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇടയിൽ പരിക്കേറ്റപ്പോൾ താൻ ഏറെ ഭയന്നിരുന്നു . എനിക്ക് പരിക്കേറ്റ രാത്രി എനിക്ക് വളരെ ബുദ്ധിമുട്ടുള്ള ദിവസം ആയിരുന്നു‌, എന്റെ തലയിലൂടെ ആയിരം കാര്യങ്ങൾ കടന്നു പോയി. സംശയങ്ങൾ, ഭയം, പക്ഷേ എനിക്ക് എന്റെ ടീമംഗങ്ങളുടെയും കുടുംബത്തിന്റെയും പിന്തുണ ഉണ്ടായിരുന്നു. നെയ്മർ കൊറിയക്ക് എതിരായ മത്സരശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“ഞാൻ രാത്രികൾ ഒരുപാട് കരഞ്ഞുകൊണ്ട് ചെലവഴിച്ചു, എനിക്ക് ഉറങ്ങാൻ ആയിരുന്നില്ല‌. ഫിസിയോതെറാപ്പി 11 മണിക്കൂറോളമാണ് ദിവസവും ചെയ്തത്. പുകർച്ചെ 5 മണി വരെ ദിവസവും ചികിത്സ ആയിരുന്നു. അങ്ങനെയാണ് പരിക്ക് മാറി തിരിച്ചെത്താൻ ആയത്” ബ്രസീൽ ദക്ഷിണ കൊറിയയെ 4-0 ന് പരാജയപ്പെടുത്തിയതിന് ശേഷം നെയ്മർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.പരിക്കുമൂലം ലോകകപ്പിൽ നിന്ന് പുറത്തായ സഹതാരം അലക്‌സ് ടെല്ലസിനും അദ്ദേഹം തന്റെ ഗോൾ സമർപ്പിച്ചു.

അഞ്ച് തവണ ചാമ്പ്യൻമാർ തങ്ങളുടെ ആറാം ലോകകപ്പ് കിരീടം സ്വപ്നം കാണുന്നുവെന്ന് ബ്രസീൽ താരം നെയ്മർ പറഞ്ഞു. ഇന്നലത്തെ മത്സരത്തിൽ പിഎസ്ജി ഫോർവേഡ് തന്റെ 76-ാം അന്താരാഷ്ട്ര ഗോൾ നേടുകയും പെലെയുടെ എക്കാലത്തെയും അന്താരാഷ്ട്ര ഗോൾ നേട്ടത്തിന് അടുത്തത്തുകയും ചെയ്തു.”തീർച്ചയായും ഞങ്ങൾ കിരീടം സ്വപ്നം കാണുന്നു,ഇന്ന് നാലാമത്തെ മത്സരമായിരുന്നു, മൂന്ന് മത്സരം കൂടി ബാക്കിയുണ്ട്. ആ കിരീടം നേടുന്നതിൽ ഞങ്ങൾ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നു”ബ്രസീലിയൻ സൂപ്പർ താരം പറഞ്ഞു.

Rate this post