❝ആരോടും ഒന്നും തെളിയിക്കേണ്ട ആവശ്യമില്ല! പിഎസ്ജിയിൽ തുടരാൻ ആഗ്രഹിക്കുന്നുവെന്ന് നെയ്മർ❞

പാരീസ് സെന്റ് ജെർമെയ്നിനൊപ്പം തുടരാൻ ആഗ്രഹിക്കുന്നുവെന്നും അഞ്ച് വർഷം ഫ്രഞ്ച് ക്ലബിനൊപ്പം ചെലവഴിച്ചത് ആരോടും സ്വയം തെളിയിക്കേണ്ട ആവശ്യമില്ലെന്നും നെയ്മർ പറഞ്ഞു.തന്റെ ഭാവിയെക്കുറിച്ച് പിഎസ്ജിയിൽ നിന്ന് ആരും തന്നോട് സംസാരിച്ചിട്ടില്ലെന്നും എന്നാൽ ലയണൽ മെസ്സി, കൈലിയൻ എംബാപ്പെ എന്നിവർക്കൊപ്പം ഫ്രഞ്ച് തലസ്ഥാനത്ത് കളിക്കുന്നത് തുടരാൻ ആഗ്രഹിക്കുന്നുവെന്നും 30 കാരനായ ബ്രസീലിയൻ പറഞ്ഞു.

ക്ലബ്ബിന്റെ ജപ്പാൻ പര്യടനത്തിൽ ജെ-ലീഗ് ടീമായ ഉറവ റെഡ്‌സിനെതിരെ 3-0 ന് പിഎസ്ജി വിജയിച്ചതിന് ശേഷം “എനിക്ക് ഇപ്പോഴും ക്ലബ്ബിനൊപ്പം ഇവിടെ തുടരാൻ ആഗ്രഹമുണ്ട് എന്ന് ,” നെയ്മർ പറഞ്ഞു.“ഇതുവരെ ക്ലബ്ബ് എന്നോട് ഒന്നും പറഞ്ഞിട്ടില്ല, അതിനാൽ എന്നെ സംബന്ധിച്ച അവരുടെ പദ്ധതികൾ എന്താണെന്ന് എനിക്കറിയില്ല.”എനിക്ക് ആരോടും ഒന്നും തെളിയിക്കേണ്ട ആവശ്യമില്ല – എനിക്ക് എന്റെ ഫുട്ബോൾ കളിക്കേണ്ടതുണ്ട്, ഫുട്ബോൾ കളിക്കുന്നതിൽ ഞാൻ സന്തോഷവാനായിരിക്കണം,” അദ്ദേഹം കൂട്ടിച്ചേർത്തു.

സൈതാമയിലെ 61,000 കാണികൾക്ക് മുന്നിൽ ഉറവ റെഡ്‌സിനെതിരെ എതിരില്ലാത്ത മൂന്നു ഗോളിന്റെ വിജയമാണ് പിഎസ്ജി നേടിയത്.പാബ്ലോ സരബിയ (16′)കൈലിയൻ എംബാപ്പെ (35′)അർനൗഡ് കലിമുൻഡോ (76′) എന്നിവരാണ് പാരീസിന്റെ ഗോളുകൾ നേടിയത്.

രണ്ടാം പകുതിയിൽ എംബപ്പേക്ക് ഒരുകാരമായി ഇറങ്ങിയ നെയ്മർ മികച്ച പ്രകടനമാണ് നടത്തിയത്.പ്രീ-സീസണിൽ നെയ്മർ നന്നായി കളിക്കുന്നുണ്ടെന്നും വളരെ സന്തോഷവാനും വളരെ ഫിറ്റും ആണെന്ന് തോന്നുന്നു പിഎസ്ജിയിലെത്തിയ പുതിയ കോച്ച് ക്രിസ്റ്റോഫ് ഗാൽറ്റിയർ ബ്രസീലിയനെ ക്കുറിച്ച് പറഞ്ഞു.