ലയണൽ മെസ്സിയെ മറ്റു താരങ്ങളുമായി താരതമ്യം ചെയ്യരുതെന്ന് നെയ്മർ |Lionel Messi |Neymar

പിഎസ്ജി സൂപ്പർ താരങ്ങളായ നെയ്മറും മെസ്സിയും തമ്മിലുള്ള സൗഹൃദം പിച്ചിനകത്തെന്നപോലെ പുറത്തും വളരെ ദൃഢമായതാണ്. ആ സൗഹൃദത്തിന്റെ പുറത്താണ് മെസ്സിയുടെ പാരിസിലേക്കുള്ള ട്രാൻസ്ഫർ എന്ന് പലരും അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട്. 2013 ൽ സാന്റോസിൽ നിന്നും ബാഴ്സലോണയിലേക്ക് എത്തിയതോടെയാണ് രണ്ടു ലാറ്റിനമേരിക്കൻ താരങ്ങൾ തന്നിലുള്ള സൗഹൃദം ശക്തമാവുന്നത്.

നിൽവിൽ ഇരു താരങ്ങളും പിഎസ്ജിക്ക് വേണ്ടി മിന്നുന്ന ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. ഗോളടിക്കുന്ന കാര്യത്തിലും ഗോളടിപ്പിക്കുന്ന കാര്യത്തിലും രണ്ടുപേരും ഒരുപോലെ മികവ് പുലർത്തുന്നുണ്ട്.കോപ്പ അമേരിക്കയുമായി ബന്ധപ്പെട്ട ഒരു ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സ് പുറത്തിറക്കുന്നുണ്ട്. ആ ഡോക്യുമെന്ററിയിൽ നെയ്മർ ലയണൽ മെസ്സിയെക്കുറിച്ച് തന്റെ അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്. ലോകഫുട്‌ബോളിൽ ലയണൽ മെസ്സിക്ക് താരതമ്യങ്ങളില്ലെന്നും നെയ്മർ മെസ്സിയെക്കുറിച്ച് പറഞ്ഞു.

താരതമ്യങ്ങൾക്കതീതനാണ് മെസ്സി എന്നാണ് നെയ്മറുടെ അഭിപ്രായം. തീർച്ചയായും വ്യക്തിഗത നേട്ടങ്ങളുടെ കാര്യത്തിൽ ലയണൽ മെസ്സിയുടെ അടുത്തുപോലും ആരുമില്ല എന്ന് തന്നെ നമുക്ക് പറയേണ്ടിവരും. നെയ്മറിന് പുറമേ, എയ്ഞ്ചൽ ഡി മരിയ, റൊണാൾഡീഞ്ഞോ, ഡാനി ആൽവസ്, സാവി ഹെർണാണ്ടസ്, സെസ്‌ക് ഫാബ്രിഗസ്, സെർജിയോ ബുസ്‌ക്വെ, ലൂയി സുവാരസ്, ജോർഡി ആൽബ, ആർതുറോ വിദാൽ, ജാവിയർ സനേറ്റി, ജാവിയർ മഷറാനോ, പാബ്ലോ അയ്മർ തുടങ്ങിയവർ മെസ്സിയെ കുറിച്ച് ഡോക്യുമെന്ററിയിൽ സംസാരിക്കുന്നുണ്ട്.

ഇരു സൂപ്പർ താരങ്ങളും ഖത്തറിലെ ലോകകപ്പിനായുള്ള ഒരുക്കത്തിലാണ് . തന്റെ അവസാന വേൾഡ് കപ്പിനിറങ്ങുന്ന മെസ്സി കിരീടം ലക്ഷ്യമാക്കിയാണ് ഇറങ്ങുന്നത്. നെയ്മറാമാവട്ടെ 2002 നു ശേഷം ബ്രസീലിനെ വീണ്ടും ലോകത്തിന്റെ നെറുകയിലെത്തിക്കുക എന്ന ലക്ഷ്യവുമായാണ് ഇറങ്ങുന്നത്. ബ്രസീലിന്റെയും അര്ജന്റീനയുടെയും ആരാധകർ ഇരു താരങ്ങളിലും വലിയ പ്രതീക്ഷയാണ് വെക്കുന്നത്.

Rate this post