നെയ്മറില്ലാതെ വെനസ്വേലയ്ക്കെതിരെ ബ്രസീലിന്‌ പിടിച്ചു നിൽക്കാനാവുമോ ?

ലാറ്റിനമേരിക്ക ലോകകപ്പ് യോഗ്യതയിൽ നാളെ നടക്കുന്ന മത്സരത്തിൽ ബ്രസീൽ വെനസ്വേലയെ നേരിടും.സ്റ്റാർ പ്ലേമേക്കർ നെയ്മറോ മിഡ്ഫീൽഡർ കാസെമിറോ എന്നിവരില്ലാതെയാണ് ബ്രസീൽ ഇറങ്ങുന്നത്. പരിശീലകൻ ടിറ്റെ നേരിടുന്ന ഏറ്റവും വലിയ പരീക്ഷണവും ഇത് തന്നെയാണ്.കഴിഞ്ഞ മാസം ബ്രസീലിന്റെ പെറുവിനെതിരെ നടന്ന മത്സരത്തിൽ രണ്ട് മഞ്ഞ കാർഡുകൾ കണ്ടതിനു ശേഷം നെയ്മർ സസ്പെൻഷനിലാണ്.

അലിസൺ, ഡാനിലോ, മാർക്വിൻഹോസ്, തിയാഗോ സിൽവ, ഗിൽഹെം അറാന, ഫാബിൻഹോ, ജെർസൺ, എവർട്ടൺ റിബീറോ, ലൂക്കാസ് പാക്വെറ്റെ, ഗബ്രിയേൽ ജീസസ്, ഗബ്രിയേൽ ബാർബോസ എന്നിവർ ആയിരിക്കും ബ്രസീലിന്റെ ആദ്യ ഇലവനിൽ ഇറങ്ങുക.കാരക്കാസിൽ ഒരു വിജയം ബ്രസീലിന് ഒമ്പത് മത്സരങ്ങളിൽ നിന്ന് 27 പോയിന്റ് നൽകും. ബ്രസീൽ പരിശീലകൻ അപൂർവ്വമായി മത്സരത്തിന് മുൻപ് തന്റെ ലൈൻ അപ്പ്‌ പുറത്തു വിടുകയും ചെയ്തു.ഫ്രെഡിന് കാസെമിറോയുമായി ശക്തമായ പ്രതിരോധ പങ്കാളിത്തം ഉണ്ടായിരുന്നു. ബോക്സ്-ടു-ബോക്സ് കളിക്കാരനായ ജെർസൺ, വെനസ്വേല, കൊളംബിയ, ഉറുഗ്വേ എന്നിവർക്കെതിരായ ബ്രസീലിന്റെ അടുത്ത മൂന്ന് മത്സരങ്ങളിൽ പരീക്ഷിക്കപ്പെടാൻ സാധ്യതയുണ്ട്.

ലെഫ്റ്റ് ബാക്ക് പൊസിഷനിൽ ഗിൽഹെർമെ അറാന നാളെ നടക്കുന്ന മത്സരത്തിൽ ആദ്യ ഇലവനിൽ സ്ഥാനം പിടിക്കും.കോപ്പ അമേരിക്കയിൽ മോശം പ്രകടനം നടത്തിയ റെനൻ ലോഡി ,അലക്സ് സാൻഡ്രോ പകരം നല്ലൊരു പകരക്കാരൻ തന്നെയാണ് അറാന.നെയ്മറില്ലാതെ ബ്രസീൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്നത്. വെനസ്വേലയ്‌ക്കെതിരെ മുന്നേറ്റനിരയിൽ നെയ്മർക്ക് പകരം ഗബ്രിയേൽ ബാർബോസയായിരിക്കും ഇറങ്ങുക.

ലൂക്കാസ് പാക്വെറ്റെ, ഗബ്രിയേൽ ജീസസ്, ഗബ്രിയേൽ ബാർബോസ കൂട്ട്കെട്ട് മുന്നേറ്റത്തിൽ ശക്തി പകരും.റൈറ്റ് ബാക്ക് ഡാനിലോയ്ക്കും പ്രത്യേകിച്ച് 24-കാരനായ ലെഫ്റ്റ് ബാക്ക് അറാനയും വിങ്ങുകളിലൂടെ മുന്നേറും. കോപ്പ അമേരിക്കയിൽ വേണ്ട അവസരങ്ങൾ ലഭിക്കാതിരുന്ന ഫാബിഞ്ഞോ കസ്‌മിറോയുടെ പരിക്കിന്റെ അഭാവത്തിൽ ഇറങ്ങുമ്പോൾ രണ്ടു ലോകോത്തര താരങ്ങൾ തമ്മിൽ താരതമ്യത്തിനുള്ള അവസരം വന്നിരിക്കുകയാണ്.

Rate this post