നെയ്മറിന്റെ അഭാവം ഖത്തർ ലോകകപ്പിൽ ബ്രസീലിനെ ബാധിക്കില്ലെന്ന് വെയ്ൻ റൂണി |Qatar 2022 |Neymar

സെർബിയക്കെതിരായ മത്സരത്തിൽ പരിക്കേറ്റ ബ്രസീലിയൻ സൂപ്പർ താരം നെയ്മർക്ക് ഗ്രൂപ്പിലെ ശേഷിക്കുന്ന രണ്ടു മത്സരങ്ങൾ നഷ്ടപ്പെടും എന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ആദ്യ മത്സരത്തിൽ വിജയത്തോടെ തുടങ്ങിയ ബ്രസീലിന് ശക്തരായ സ്വിസ് ടീമിനെ തോല്‍പിച്ച് പ്രീക്വാർട്ടർ ഉറപ്പിക്കാനുള്ള ബ്രസീലിയന്‍ മോഹങ്ങള്‍ക്കാണ് നെയ്മറുടെ പരിക്ക് തിരിച്ചടി നല്‍കുന്നത്. സെർബിയക്കെതിരെ വിജയത്തിന് ശേഷം മല്‍സരശേഷം മറ്റ് താരങ്ങള്‍ സന്തോഷം പങ്കിടുമ്പോള്‍ സൈഡ് ബെഞ്ചില്‍ ജേഴ്‌സിയില്‍ മുഖം പൊത്തി കരയുന്ന നെയ്മറിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്.

എന്നാൽ ബ്രസീൽ ടീമിൽ മതിയായ പ്രതിഭകൾ ഉള്ളതിനാൽ നെയ്മറിന്റെ അഭാവം ഒരു മാറ്റവും വരുത്തില്ലെന്ന് മുൻ ഇംഗ്ലണ്ട്, മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം വെയ്ൻ റൂണി അഭിപ്രായപ്പെട്ടു.“അതെ, എനിക്ക് ഉറപ്പുണ്ട്, നെയ്മറിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം നിരാശനാകും, ബ്രസീലിന് ഇത് ഒരു നിരാശയാണ്. പക്ഷേ അവർക്ക് ടീമിൽ വളരെയധികം പ്രതിഭകളുണ്ട്, ”റൂണി പറഞ്ഞു.“കഴിഞ്ഞ മത്സരത്തിൽ അദ്ദേഹം ടീമിൽ നിന്ന് പുറത്തുപോയപ്പോഴും അത് അവരെ ബാധിച്ചിക്കില്ലെന്ന് കാണാൻ സാധിച്ചു. അവർ മികച്ച കഴിവോടെയും മികച്ച വേഗതയോടെയും കളിച്ചു. അതിനാൽ ഒരു തിരിച്ചടി ആണെങ്കിലും ബ്രസീലിന് അവനെ കവർ ചെയ്യാൻ കഴിയുന്നത്ര ടീമിലുണ്ട്, ”അദ്ദേഹം കൂട്ടിച്ചേർത്തു.

79-ാം മിനിറ്റിൽ സെർബിയ ഡിഫൻഡർ നിക്കോള മിലെൻകോവിച്ചിന്റെ ടാക്കിളിൽ ആണ് നെയ്മർക്ക് പരിക്കേറ്റത്.മത്സരത്തിനിടെ നെയ്മർ നേരത്തെ തന്നെ പലതവണ ടാക്കിൾ ചെയ്യപ്പെട്ടിരുന്നു, മറ്റ് ചില അവസരങ്ങളിൽ മുഖം ചുളിക്കുകയും മുടന്തുകയും ചെയ്തു. ഒമ്പത് തവണ ഫൗൾ ചെയ്യപ്പെട്ടു, ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ റൗണ്ട് മത്സരങ്ങൾക്ക് ശേഷം ഏറ്റവും കൂടുതൽ ഫൗൾ ചെയ്യപ്പെട്ട കളിക്കാരനായി. എന്നാൽ ബ്രസീലിന് നെയ്മറുടെ നഷ്ടം നികത്താൻ സാധിക്കില്ലെന്ന് ഫിഗോ അഭിപ്രായപ്പെട്ടു. “ബ്രസീലിന് മതിയായ പകരകാക്രൻ ഉണ്ടെന്ന് ഞാൻ കരുതുന്നു, പക്ഷേ നെയ്മർ നെയ്മറാണ്. മറ്റൊരു താരത്തിനും അദ്ദേഹത്തിന്റെ നിലവാരമോ കഴിവോ ഉണ്ടാകില്ല ”ഫിഗോ പറഞ്ഞു.

ഗ്രൂപ്പ് ജിയിൽ അടുത്തത് തിങ്കളാഴ്ച സ്വിറ്റ്‌സർലൻഡിനെതിരെയാണ് ബ്രസീലിന്റെ അടുത്ത മത്സരം.നെയ്മറിനൊപ്പം ഫുൾ ഡാനിലോക്കും അടുത്ത മത്സരം നഷ്ടപ്പെടും.

Rate this post