“എനിക്ക് പന്ത് കിട്ടിയാൽ അവർ എന്നെ കൊല്ലുമെന്ന് ഞാൻ കരുതി” ; താൻ ഇതുവരെ നേരിട്ട ഏറ്റവും മികച്ച പ്രതിരോധത്തെക്കുറിച്ച് വാൻ നിസ്റ്റൽറൂയി

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം റൂഡ് വാൻ നിസ്റ്റൽറൂയ് താൻ നേരിട്ടതിൽ വെച്ച് ഏറ്റവും മികച്ച പ്രതിരോധ നിരയെ വെളിപ്പെടുത്തിയിരിക്കുകയാണ്. 2000 കാലഘട്ടത്തിലെ എസി മിലാന്റെ പ്രതിരോധക്കാരെയാണ് താൻ ഇതുവരെ കളിച്ചതിൽ വച്ച് ഏറ്റവും മികച്ചതെന്ന് ഡച്ച് താരം അഭിപ്രായപ്പെട്ടു.

കഫു, ജാപ് സ്റ്റാം, അലസാൻഡ്രോ നെസ്റ്റ, പൗലോ മാൽഡിനി തുടങ്ങിയ താരങ്ങൾ ചാമ്പ്യൻസ് ലീഗിൽ തന്നെ പൂർണ്ണമായും നിർവീര്യമാക്കിയെന്ന് അദ്ദേഹം പറഞ്ഞു.2004-05 സീസണിൽ ചാമ്പ്യൻസ് ലീഗിന്റെ റൗണ്ട്-16-ൽ ഈ താരങ്ങൾ അടങ്ങിയ എ സി മിലാൻ നിസ്റ്റൽറൂയിയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ 2-0 അഗ്രഗേറ്റ് വിജയം നേടാൻ കഴിഞ്ഞു. ആ മത്സരത്തിൽ മിലാൻ പ്രതിരോധക്കാർ തന്നെ കൊല്ലുമെന്ന് താൻ കരുതുന്നതായി അദ്ദേഹം പറഞ്ഞു.

“കഫു, ജാപ് സ്റ്റാം, അലസ്സാൻഡ്രോ നെസ്റ്റ, പൗലോ മാൽഡിനി എന്നിവർ അണിനിരന്ന പ്രതിരോധം അവിശ്വസനീയമായിരുന്നു.അവരുടെ മുന്നിൽ [ജെന്നാരോ] ഗട്ടൂസോ ഉണ്ടായിരുന്നു. എനിക്ക് പന്ത് കിട്ടിയാൽ അവർ എന്നെ കൊല്ലുമെന്ന് ഞാൻ കരുതി. “ഓ, പിന്നെ അവർക്ക് [ആൻഡ്രിയ] പിർലോയും [ക്ലാരൻസ്] സീഡോർഫും ഉണ്ടായിരുന്നു.കഠിനമായ രാത്രിയായിരുന്നു അത്. അന്ന് എനിക്ക് ഒരു ഷോട്ട് പോലും അടിക്കാൻ കഴിഞ്ഞില്ല” നിസ്റ്റൽ റോയ് പറഞ്ഞു.

2001-ലെ വേനൽക്കാലത്ത് PSV-ൽ നിന്ന് നിസ്റ്റൽറൂയ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേർന്നു. ഓൾഡ് ട്രാഫോർഡിലെ ജീവിതത്തിൽ യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച മുന്നേറ്റനിരക്കാരിൽ ഒരാളായി ഉയർന്നു.2001 നും 2006 നും ഇടയിൽ, റെഡ് ഡെവിൾസിന് വേണ്ടി 219 മത്സരങ്ങളിൽ നിന്ന് 150 ഗോളുകൾ നിസ്റ്റൽറൂയ് വലയിലെത്തിച്ചു. അദ്ദേഹത്തിന്റെ ഗോളുകൾ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പ്രീമിയർ ലീഗ് കിരീടം, EFL കപ്പ്, എഫ്എ കപ്പ് എന്നിവ നേടാൻ സഹായിച്ചു.