ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനു വിജയം നേടിക്കൊടുത്ത നിതീഷ് റാണയുടെയും റിങ്കു സിംഗിന്ററിയും സെൻസിബിൾ ഇന്നിങ്സ്

ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ നിർണായക വിജയം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 6 വിക്കറ്റുകൾക്കാണ് കൊൽക്കത്ത വിജയം സ്വന്തമാക്കിയത്. ബോളിങ്ങിൽ കൊൽക്കത്തയ്ക്കായി ചക്രവർത്തിയും നരെയനും മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ ബാറ്റിംഗിൽ നിതീഷ് റാണയും റിങ്കു സിംഗും മികവു കാട്ടുകയായിരുന്നു. ഈ വിജയത്തോടെ പോയ്ന്റ്സ് ടേബിളിൽ കുതിച്ചുചാട്ടം ഉണ്ടാക്കാൻ കൊൽക്കത്തയ്ക്ക് സാധിച്ചിട്ടുണ്ട്.

മത്സരത്തിൽ ടോസ് നേടിയ ചെന്നൈ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തരക്കേടില്ലാത്ത തുടക്കം തന്നെയാണ് ചെന്നൈയുടെ ഓപ്പണർമാർ അവർക്ക് നൽകിയത്. ഋതുരാജും(17) കോൺവെയും(30) ചെന്നൈയുടെ ആദ്യ ഓവറുകൾ ഭദ്രമാക്കി. എന്നാൽ ഇതു മുതലെടുക്കാൻ പിന്നീട് വന്ന ബാറ്റർമാർക്ക് സാധിച്ചില്ല. ഒരുവശത്ത് ശിവം ദുബെ ചെന്നൈക്കായി അടിച്ചുതകർത്തപ്പോൾ മറുവശത്ത് വിക്കറ്റുകൾ നഷ്ടമായി കൊണ്ടേയിരുന്നു. ദുബെ മത്സരത്തിൽ 34 പന്തുകളിൽ ഒരു സിക്സറും മൂന്ന് ബൗണ്ടറികളുമടക്കം 48 റൺസ് ആണ് നേടിയത്. എന്നാൽ അവസാന ഓവറുകളിൽ ആരും തന്നെ വമ്പൻ പ്രകടനം കാഴ്ചവക്കാതിരുന്നത് ചെന്നൈയെ ബാധിച്ചു. ചെന്നൈ ഇന്നിങ്സ് കേവലം 144 റൺസിൽ അവസാനിക്കുകയായിരുന്നു.

മറുപടി ബാറ്റിംഗിൽ അത്ര മികച്ച തുടക്കമായിരുന്നില്ല കൊൽക്കത്തയ്ക്കും ലഭിച്ചത്. തങ്ങളുടെ ഓപ്പണർ ഗുർബാസിനെയും(1) ജയ്സൺ റോയിയെയും(12) തുടക്കത്തിൽ തന്നെ കൊൽക്കത്തക്ക് നഷ്ടമായി. മൂന്നാം നമ്പരിൽ വെങ്കിടേശ് അയ്യരും(9) പെട്ടെന്നുതന്നെ കൂടാരം കയറിയതോടെ കൊൽക്കത്ത പതറി. എന്നാൽ നാലാം വിക്കറ്റിൽ നിതീഷ് റാണയും റിങ്കു സിങ്ങും ചേർന്ന് ഒരു തകർപ്പൻ കൂട്ടുകെട്ട് കൊൽക്കത്തയ്ക്കായി കെട്ടിപ്പടുക്കുകയായിരുന്നു. മധ്യ ഓവറുകളിൽ ചെന്നൈയുടെ സ്പിൻ ആക്രമണങ്ങൾക്കെതിരെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഇരുവർക്കും സാധിച്ചു. അതോടെ മത്സരം കൊൽക്കത്തയുടെ കൈപ്പിടിയിലേക്ക് വരികയായിരുന്നു.

മത്സരത്തിൽ നിതീഷ് റാണ 44 പന്തുകളിൽ 57 റൺസാണ് നേടിയത്. റിങ്കു സിംഗ് 43 പന്തുകളിൽ 54 റൺസ് നേടി. ഇരുവരുടെയും തകർപ്പൻ കൂട്ടുകെട്ടിന്റെ ബലത്തിൽ 6 വിക്കറ്റുകൾക്കായിരുന്നു കൊൽക്കത്തയുടെ മത്സരത്തിലെ വിജയം. ഈ വിജയത്തോടെ ചെറിയ രീതിയിലെങ്കിലും പ്ലേയോഫ് സാധ്യതകൾ നിലനിർത്താൻ കൊൽക്കത്തക്ക് സാധിച്ചിട്ടുണ്ട്. നിലവിൽ 13 മത്സരങ്ങൾ കളിച്ച കൊൽക്കത്ത ആറു മത്സരങ്ങളിൽ വിജയം നേടിയിട്ടുണ്ട്. 12 പോയിന്റുകളാണ് കൊൽക്കത്തക്കുള്ളത്. അടുത്ത മത്സരത്തിൽ വമ്പൻ വിജയം കൈവരിക്കേണ്ടത് കൊൽക്കത്തയ്ക്ക് ആവശ്യമാണ്.

ഐപിഎല്ലില്‍ മറ്റൊരു കിടിലന്‍ ഇന്നിങ്‌സുമായി പ്രതിസന്ധി ഘട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ രക്ഷകനയായി മാറിയിരിക്കുകയാണ് യുവതാരം റിങ്കു സിങ്. പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കി. പ്രായത്തില്‍ കവിഞ്ഞ പക്വതയോട യാതൊരു ധൃതിയും കാണിക്കാതെ റിങ്കു ക്രീസില്‍ ഉറച്ചുനിന്നു. ക്യാപ്റ്റന്‍ നിതീഷ് റാണയ്‌ക്കൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തിയതി.ധോണി തന്റെ ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചു നോക്കിയെങ്കിലും റിങ്കു പിടികൊടുക്കാതെ മുന്നേറി.

18ാം ഓവറില്‍ ടീം സ്‌കോര്‍ 132ല്‍ വച്ച് റിങ്കു റണ്ണൗട്ടാവുമ്പോഴേക്കും കെകെആര്‍ വിജയത്തിന്റെ പടിവാതില്‍ക്കെ എത്തിയിരുന്നു. ഒടുവില്‍ റാണയും ആന്ദ്രെ റസ്സലും ചേര്‍ന്ന് കെകെആറിന്റെ വിജയം പൂര്‍ത്തിയാക്കുകയും ചെയ്തു.ഈ സീസണില്‍ നേരത്തേയും ടീം പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കെ ഒരുപാട് തവണ റിങ്കു സിങ് മികച്ചഇന്നിങ്‌സുകളുമായി കെകെആറിനെ കൈപിടിച്ചുയര്‍ത്തിയിട്ടുണ്ട്. ഈ സീസണില്‍ കെകെആറിനായി നടത്തിക്കൊണ്ടിരിക്കുന്ന മിന്നുന്ന പ്രകടനങ്ങള്‍ക്കു പിന്നാലെ റിങ്കു സിങിനെ ഇന്ത്യന്‍ ടീമിലേക്കു ഉടന്‍ വിളിക്കണമെന്നു ആവശ്യപ്പെട്ടിരിക്കുകയാണ് ആരാധകര്‍.

Rate this post