ഉമ്രാന്‍ മാലിക്കിന്റെ ഒരോവറിൽ നിതീഷ് റാണ അടിച്ചു കൂട്ടിയത് 28 റൺസ്

ഈഡൻ ഗാർഡൻസിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദ് 23 റൺസിന്റെ വിജയൻ നേടിയിരുന്നു. ഹാരി ബ്രുക്കിന്റെ തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് ഹൈദരാബാദിനെ മത്സരത്തിൽ വിജയത്തിൽ എത്തിച്ചത്. മത്സരത്തിന്റെ ആദ്യ പന്തുമുതൽ കൃത്യമായ ആധിപത്യം സ്ഥാപിച്ചായിരുന്നു ഹൈദരാബാദ് വിജയം കണ്ടത്.

ഈഡൻ ഗാർഡൻസിലെ ബാറ്റിംഗ് പറുദീസയിൽ റൺ മഴ തന്നെയായിരുന്നു മത്സരത്തിൽ കാണാനായത്. ഹൈദരാബാദ് ഉയർത്തിയ 229 എന്ന കൂറ്റൻ വിജയ ലക്ഷ്യം പിന്തുടർന്ന കൊൽക്കത്തക്ക് 205 റൺസ് മാത്രമാണ് എടുക്കാൻ സാധിച്ചത്. മത്സരം പരാജയപ്പെട്ടെങ്കിലും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ നിതീഷ് റാണയുടെ തകർപ്പൻ ബാറ്റിംഗ് ഏറെ ശ്രദ്ധ നേടി.പവർപ്ലേയുടെ അവസാന ഓവറിൽ
സ്പീഡ് സ്റ്റാര്‍ ഉമ്രാന്‍ മാലിക്കിനെ 28 റൺസ് അടിച്ചു കൂട്ടി.ഫോറുകളും സിക്‌സറുകളും മാത്രമേ ഈ ഓവറിലുണ്ടായിരുന്നുള്ളൂ.ഫോര്‍, സിക്‌സ്, ഫോര്‍, ഫോര്‍, ഫോര്‍, സിക്‌സ് എന്നിങ്ങനെയായിരുന്നു ഈ ഓവറില്‍ റണ്‍സ് പിറന്നത്.

കൊല്‍ക്കത്ത മൂന്നിന് 34 എന്ന നിലയിൽ നിൽക്കുമ്പോഴാണ് നിതീഷ് റാണ ഈ അക്രമണ ബാറ്റിംഗ് പുറത്തെടുത്തത്.ഉംറാൻ ഒരു ഷോർട്ട് ബോളിൽ ഓവർ ആരംഭിച്ചു റാണ അത് പുൾ ഷോട്ടിലൂടെ ബൗണ്ടറി കടത്തി.ജമ്മു കശ്മീർ പേസർ ഷോർട്ട് ബൗൾ ചെയ്യുന്നത് തുടരുകയും രണ്ടാം പന്ത് മിഡ് വിക്കറ്റിന് മുകളിലൂടെ ഗാലറിയിൽ എത്തി.മൂന്നാമത്തെ ബോള്‍ ഡീപ്പ് മിഡ് വിക്കറ്റിലൂടെ റാണ ബൗണ്ടറിയിലേക്കു പായിച്ചു. നാലാം പന്തിൽ കവര്‍ പോയിന്റിനി മുകളിലൂടെയും അഞ്ചാം പന്ത് ഷോര്‍ട്ട് ഫൈന്‍ ലെഗിലൂടെ ബൗണ്ടറി കടന്നു. 149.1 കിലോമീറ്റർ വേഗതയിൽ എത്തിയ അവസാന പന്ത് ബാക്ക്‌വേർഡ് പോയിന്റിന് മുകളിലൂടെ സിക്സ് പറത്തി ഓവർ പൂർത്തിയാക്കി.41 പന്തിൽ നിന്നും അഞ്ചു ബൗണ്ടറിയും ആറു സിക്സുമടക്കം 75 റൺസ് റാണ നേടിയെങ്കിലും കൊൽക്കത്തയെ വിജയിപ്പിക്കാൻ സാധിച്ചില്ല.

മത്സരത്തിന്റെ അവസാന ഓവറിൽ കൊൽക്കത്തയ്ക്ക് ജയിക്കാൻവേണ്ടിയുരുന്നത് 32 റൺസ് ആയിരുന്നു. സൺ റൈസേഴ്‌സ് ക്യാപ്റ്റൻ ആ ഓവര്‍ ഉമ്രാന് നല്‍കാനുള്ള ധൈര്യം കാണിക്കുകയും ചെയ്തു. എന്നാൽ ശക്തമായ തിരിച്ചു വന്ന യുവ പേസർ വെറും എട്ടു റൺസ് മാത്രമാണ് വിട്ടുകൊടുത്തത്.തുടർച്ചയായ രണ്ട് തോൽവികളോടെ തങ്ങളുടെ കാമ്പെയ്‌ൻ ആരംഭിച്ചതിന് ശേഷം SRH ന്റെ ട്രോട്ടിലെ രണ്ടാമത്തെ വിജയമാണിത്. മറുവശത്ത്, ഐപിഎൽ 2023-ൽ കെകെആർ രണ്ടാം തോൽവി ഏറ്റുവാങ്ങി.

Rate this post