ഫ്രാൻസെസ്കോ ടോട്ടി :”എന്നെ സൈൻ ചെയ്യാൻ റയൽ മാഡ്രിഡ് എന്തും ചെയ്യുമായിരുന്നു”

റോമയിലെ ഫ്രാൻസെസ്കോ ടോട്ടിയുടെ കഥ ആധുനിക ഫുട്ബോളിൽ ശ്രദ്ധേയമാണ്.ഇറ്റാലിയൻ തന്റെ കരിയർ മുഴുവൻ തന്റെ ബാല്യകാല ക്ലബ്ബിനൊപ്പം ചെലവഴിച്ചു. തന്നെ എപ്പോഴും സ്നേഹിക്കുന്ന ക്ലബ്ബിനൊപ്പം തുടരാൻ നേടാൻ സാധിക്കാവുന്ന എല്ലാ വാഗ്ദാനങ്ങളും നിരസിച്ചാണ് റോമയിൽ തുടർന്നത്.തലമുറയിലെ ഏറ്റവും കഴിവുള്ള കളിക്കാരിൽ ഒരാളായ ഇറ്റാലിയൻ കളിക്കുന്ന കാലത്ത് ഒരു സീരി എ കിരീടവും ഒരു ലോകകപ്പും നേടി.എന്നാൽ കരിയറിലെ ഏറ്റവും മികച്ച സമയത്ത് റോമാ വിട്ടുപോകാൻ അദ്ദേഹം തയ്യാറായിരുന്നെങ്കിൽ ക്ലബ് തലത്തിൽ കൂടുതൽ നേടാനാകുമായിരുന്നു

നിരവധി ക്ലബ്ബുകൾ ടോട്ടിയെ വൻ തുകക്ക് ഒപ്പിടാൻ താൽപര്യം കാണിച്ചിട്ടും റോമ വിട്ടു പോയില്ല.2006 ൽ അന്നത്തെ 29-കാരന് റയൽ മാഡ്രിഡിൽ നിന്ന് ഒരു ഓഫർ ലഭിച്ചപ്പോൾ മാത്രമാണ് റോമാ വിട്ടുപോകാനുള്ള നീക്കത്തെ ഗൗരവമായി കണ്ടത്.”തീർച്ചയായും ഞാൻ അതിനെക്കുറിച്ച് ചിന്തിച്ചു,” ടോട്ടി ഗാർഡിയനോട് പറഞ്ഞു. “ഒരു കാൽ അകത്തും ഒരു കാൽ പുറത്തുമുള്ള കുറച്ച് ദിവസങ്ങൾ ഉണ്ടായിരുന്നുവെന്ന് നമുക്ക് പറയാം.റോമയോടൊപ്പം നിൽക്കാനുള്ള തീരുമാനം ഹൃദയത്തിൽ നിന്നാണ് എടുത്തതെന്ന് ഞാൻ പലപ്പോഴും സത്യമായി പറഞ്ഞിട്ടുണ്ട്”.

“പക്ഷേ, തീർച്ചയായും, തിരിഞ്ഞുനോക്കുമ്പോൾ, റയൽ മാഡ്രിഡ് വേണ്ടെന്ന് പറയുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ, ചെറിയൊരു സംശയം അവശേഷിക്കുന്നു. ഞാൻ വേറൊരു ടീമിന് കളിക്കുന്നുണ്ടെങ്കിൽ അത് റിയൽ മാഡ്രിഡ് മാത്രമായിരിക്കും .എനിക്ക് തോന്നുന്ന ഒരേയൊരു ടീം അത് മാത്രമായിരുന്നു. ഒരു വ്യത്യസ്ത രാജ്യത്തിലെ അനുഭവം എല്ലാവർക്കും മനോഹരമായ ഒന്നായിരിക്കാം. നിങ്ങളുടെ സ്വന്തം തല ഉപയോഗിച്ച് നിങ്ങൾ ഒരു തിരഞ്ഞെടുപ്പ് നടത്തുമ്പോൾ, അത് ഒരിക്കലും തെറ്റായ തിരഞ്ഞെടുപ്പാകില്ല” ടോട്ടി പറഞ്ഞു.

“എന്റെ കരിയറിലെ ഒരു ഘട്ടത്തിൽ ഞാൻ മാഡ്രിഡിലേക്ക് സൈൻ ചെയ്യാൻ വളരെ അടുത്തിരുന്നു എന്നത് ശരിയാണ്, പക്ഷേ, ഞാൻ മുമ്പ് പറഞ്ഞതുപോലെ, എന്റെ ഹൃദയത്തിന്റെ തിരഞ്ഞെടുപ്പ് മറ്റെന്തിനേക്കാളും മുകളിലായിരുന്നു,” അദ്ദേഹം സ്പോർട്ടിനോട് പറഞ്ഞു. “റയൽ മാഡ്രിഡ് എന്നെ സൈൻ ചെയ്യാൻ എന്തും ചെയ്യുമായിരുന്നു, ഞാൻ റോമയിൽ കുട്ടിയായിരുന്നപ്പോൾ, ഞാൻ ഒരു റയൽ മാഡ്രിഡ് പിന്തുണക്കാരനായിരുന്നു. ഇറ്റലിക്ക് പുറത്തുള്ള ഈ ടീമാണ് എന്നെ ഏറ്റവും ആവേശഭരിതനാക്കിയത്.

“ബാഴ്‌സലോണയിലേക്കുള്ള മാറ്റത്തിലേക്ക് തന്നെ ആകർഷിക്കാമായിരുന്നുവെന്നും എന്നാൽ അത്തരം ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും ടോട്ടി പറഞ്ഞു.”എന്നെ സംബന്ധിച്ചിടത്തോളം റോമയിൽ തന്നെ തുടരുന്നതാണ് ഏറ്റവും നല്ല ചോയ്‌സ്. റയൽ മാഡ്രിഡിനെ പോലെയല്ല, റോമ പോലുള്ള ചില ടീമുകൾക്കായി നിങ്ങൾ കളിക്കുമ്പോൾ, നിങ്ങൾക്ക് ഒരു ചാമ്പ്യൻസ് ലീഗ് നേടാനുള്ള സാധ്യത കുറവാണ്, പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം റോമ എന്റെ ചാമ്പ്യൻസ് ലീഗ് “.

റോമയോടൊപ്പമുള്ള ടോട്ടിയുടെ 25 വർഷത്തെ കരിയർ റോമ ആരാധകരുടെ ഹൃദയത്തിൽ സ്ഥിരമായ സ്ഥാനം നേടി കൊടുത്തു.എന്നാൽ ഇത്തരത്തിലുള്ള വിശ്വസ്തത ഇനി ഫുട്ബോളിൽ സാധാരണമല്ലെന്ന് അദ്ദേഹം അംഗീകരിക്കുന്നു. “ഞാൻ എപ്പോഴും പിന്തുണയ്‌ക്കുന്ന ടീമിനായി കളിക്കുന്നത്, ഈ തിരഞ്ഞെടുപ്പ് നടത്തുന്നത് എനിക്ക് വളരെ എളുപ്പമായിരുന്നു.ഒരു ടീമിലെ ഇരുപത്തിയഞ്ച് വർഷം ചെറിയ കാര്യമല്ല, ക്യാപ്റ്റൻ എന്ന നിലയിൽ, ഏറ്റവും പ്രധാനപ്പെട്ട കളിക്കാരിൽ ഒരാളായതിനാൽ, നിങ്ങൾ എല്ലായ്പ്പോഴും മികവ് കാട്ടേണ്ടതുണ്ട്”.

“എന്നാൽ എന്റെ അന്നത്തെ സമയവും ഇന്നത്തെ സമയവും തമ്മിൽ താരതമ്യം ചെയ്യുന്നത് ബുദ്ധിമുട്ടാണ്.ഇന്ന് അത് കൂടുതൽ ബിസിനസ്സാണ്. നിങ്ങൾക്ക് കൂടുതൽ പണം സമ്പാദിക്കാൻ കഴിയുന്നിടത്തേക്ക് പോകുക. അത് ന്യായമാണോ എന്നറിയില്ല” ടോട്ടി പറഞ്ഞു.